ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 248

Views : 21861

ഈ അമ്മയ്ക്ക് കുശുമ്പാച്ചാ….

ആണോടി ഭാര്യേ…. ഭാര്യയെ രാജൻ ചോദിച്ചു , ലക്ഷ്മി അതിനുത്തരം പറയാതെ രാജശേഖരനെ മുന്നിലായി നിലത്തിരുന്നു…. രാജന്റെ കാലുകളിലേക്ക് ചാരി തല രാജശേഖരന്റെ മടിയിലാക്കി ഇരുന്നു ……ഇപ്പോൾ ദേവന്റെയും ലക്ഷ്മിയുടെയും തലകൾ രാജശേഖരന്റെ മടിയിൽ ഉണ്ട് രാജൻ രണ്ടു കൈകൾ കൊണ്ടും രണ്ടുപേരുടെയും തലയിൽ തലോടി …

കുശുമ്പി അമ്മ… കുശുമ്പി അമ്മ…. ദേവൻ ലക്ഷ്മി അമ്മയോട്  പറഞ്ഞുകൊണ്ടിരുന്നു.

ചെക്കാ ….നീ ഇന്ന് എൻറെ കയ്യിൽ നിന്നും വാങ്ങിക്കും… ലക്ഷ്മി പറഞ്ഞു. ദേവൻ ലക്ഷ്മിയുടെ കയ്യിലെ പ്ലേറ്റിൽ നിന്നും കായ വറുത്തത് എടുക്കാൻ നോക്കിയപ്പോൾ അവന് കൊടുക്കാതെ ലക്ഷ്മി പ്ലേറ്റ് മാറ്റിപ്പിടിച്ചു ….ഇത് രാജേട്ടന് മാത്രമാണ് നിനക്ക് വേണമെങ്കിൽ അടുക്കളയിൽ പോയി എടുത്തു തിന്നോ….

അച്ചായി… ഇത് കേട്ടില്ലേ  എനിക്ക് കൂടി തരാൻ പറ….

ഇല്ല…. തരില്ല ….ഞാൻ കുശുമ്പി അല്ലേ?? എൻെറ കൈകൊണ്ട് മോൻ കഴിക്കണ്ട…ലക്ഷ്മിയമ്മ പിണങ്ങി പറഞ്ഞു.

    അച്ചോടാ  ..എൻറെ അമ്മക്കുട്ടിക്ക് സങ്കടമായോ?? ദേവൻ അച്ഛൻറെ മടിയിൽ നിന്ന് എഴുന്നേറ്റ് താഴെ നിലത്ത് അമ്മയുടെ മടിയിൽ ആയി കിടന്നു , എന്നിട്ട് രണ്ടു കൈകൾ കൊണ്ടും അമ്മയുടെ കവിളുകളിൽ പിടിച്ചു…. അമ്മയുടെ അച്ചൂട്ടൻ അല്ലേ…. എന്ന് പറഞ്ഞു വാ തുറന്നു കാണിച്ചു… ലക്ഷ്മിയമ്മ ചിരിച്ചുകൊണ്ട് രണ്ട് കായ വറുത്തത് അവൻറെ വായിലേക്ക് വെച്ച് കൊടുത്തു… പിന്നീട് അവിടെ അച്ഛൻറെയും അമ്മയുടെയും ആ മകന്റെയും ചിരിയും കളിയും കുഞ്ഞുപരിഭവങ്ങളും നിറഞ്ഞു.

********************************

  വൈകിട്ടോടെയാണ് ദേവന് ഡോക്ടർ രഘുവരന്റെ കോൾ വന്നത്… ഡോക്ടറിന് ദേവനെ നേരിട്ട് കാണണമെന്നും വൈകിട്ട് വീട്ടിൽ വന്നാൽ മതിയെന്നുംപറഞ്ഞു ആ കോൾ കട്ട് ആയി ..വൈകിട്ട് ഡോക്ടർ രഘുവരന്റെ വീട്ടിലെത്തിയ ദേവനെ പ്രതീക്ഷിച്ചുകൊണ്ട് അദ്ദേഹം പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു..

   ദേവൻ ….നമുക്ക് പുറത്തേക്കു നിന്നാലോ സാധാരണ താൻ വരുമ്പോൾ അകത്ത് കയറ്റി ഇരുത്തി സൽക്കരിക്കുന്ന ഡോക്ടർ ഇന്ന് പുറത്തുനിന്നാലോ എന്നു പറഞ്ഞതിൽ നിന്ന് തന്നെ കാര്യം ഗൗരവമുള്ളതാണെന്ന് മനസ്സിലായി..

ദേവൻ : എന്താണ് ഡോക്ടർ എനിതിഗ് സീരിയസ് …

യെസ് …പക്ഷേ.. അത് ..എങ്ങനെ ദേവനോട് …

     ..നമുക്കിടയിൽ ഇങ്ങനെയൊരു മുഖവരയുടെ ആവശ്യമുണ്ടോ ??

രഘുവരൻ : ദേവൻ ആ പെൺകുട്ടി… അതൊരു മയക്കുമരുന്ന് കേസ് മാത്രമല്ല …She is victim of  a gangrape…

വാട്ട് ……ദേവൻ ഞെട്ടിത്തരിച്ചു നിന്നു

…അതെ ദേവൻ ..ആ കുട്ടിയെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ആ കുട്ടിയുടെ കൈകളിലും കാലുകളിലും തിണിർത്തു കിടക്കുന്നത് കണ്ടു സംശയം തോന്നിയ ഞാൻ ഗൈനക്കലെ ശ്രീദേവിയെ കൂടി വിളിച്ചു… ദേവിയാണ് പറഞ്ഞത് ഇതൊരു റേപ്പ് അറ്റംറ്റ് ആയിരിക്കും എന്ന്.. പിന്നീട് അവർ കളക്ട് ചെയ്ത ബോഡി ഫ്ലൂയിഡ് …..ഓഫ് കോഴ്സ് ഫ്രം ഡിഫറെൻറ് പാർട്സ് …ഞാൻ നമ്മുടെ ഫോറൻസിക് ലാബിലേക്ക് അയച്ചു അവരാണതിൽ നിന്നും നാല് DNA ഐഡന്റിഫൈ ചെയ്തത്.. ..ദേവൻ ഇപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഏകദേശം നോർമലായി എന്ന് വേണമെങ്കിൽ പറയാം , സാധാരണ ഇതുപോലുള്ള ഒരു കേസിൽ ഒരു മാനസിക വിഭ്രാന്തിയിലേക്ക് ഒക്കെ കാര്യങ്ങൾ എത്താറുണ്ട് …പക്ഷേ ഇവിടെ അവർ അറിഞ്ഞോ അറിയാതെയോ കൊടുത്ത പെത്തഡിൻ… അത് അവളെ ഒരു പരിധിവരെ റിലാക്സ് അവാൻ സഹായിച്ചു എന്ന് വേണം കരുതാൻ…അവൾ ഇപ്പോൾ ഏകദേശം നോർമൽ ആണ് തനിക്ക് എന്താണ് സംഭവിച്ചത് എന്ന് ആ കുട്ടിക്ക് അറിയാം …..പക്ഷേ അത് അവൾ അക്സെപ്റ്റ് ചെയ്താൽ അവൾ പെട്ടെന്ന് തന്നെ റിക്കവർ ചെയ്യും. ഹോപ്പ് ഫോർ ദി ബെസ്റ്റ് ദേവൻ…

    അപ്പോൾ എനിക്ക് ഇന്ന് തന്നെ അവളെ കാണാൻ പറ്റുമല്ലോ.. അല്ലേ ??

   വിസിറ്റേഴ്സ് ടൈം കഴിഞ്ഞു കാണും …….ഓ അത് പിന്നെ തനിക്ക് ബാധകമല്ലല്ലോ ..ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു .

   ദേവനും അതിനു മറുപടി ആയി ഒന്ന്  ചിരിച്ചു കാട്ടി .

     എന്നാൽ ദേവൻ സമയം കളയണ്ട …ഞാൻ ഇങ്ങോട്ട് പോന്നപ്പോൾ സെഡേഷനിൽ ആയിരുന്നു ഇപ്പോൾ ഉണർന്ന് കാണും… താൻ അങ്ങോട്ട് ചെല്ല്..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

6 Comments

  1. 🦋 നിതീഷേട്ടൻ 🦋

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ 😁

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️👍👍❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏🙏🙏

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com