ഹന്നാ (HANNAH) [Aju] 82

Views : 1892

ഹന്നാ (HANNAH)

Author :Aju

 

കുറെ കാലമായി മനസ്സിൽ കേറി കൂടിയ ഒരു കഥയാണ്.. എങ്ങനെ എഴുതണമെന്ന് വല്ല്യ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ വിട്ടു പിടിച്ചതാ.. ഇപ്പൊ വീണ്ടും എന്തോ ഓർത്തപ്പോൾ എഴുതിയേക്കാം എന്ന് തോന്നി..

 

ഹന്നാ

‘ഡാ ചെക്കാ എഴുന്നേറ്റ് പോവാൻ നോക്കെടാ.. ഇനി വിളിയൊന്നും ഉണ്ടാവില്ല ഒരു ബക്കറ്റ് വെള്ളം അങ്ങ് കോരിയൊഴിക്കും ഞാൻ. പറഞ്ഞേക്കാം’

രാവിലെ തന്നെ മാതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കി വിളിച്ചു പറയുന്നുണ്ട്. നോം പിന്നെ പണ്ടേ അനുസരണശീലം ഉള്ള നല്ല കുട്ടിയായോണ്ട് കേട്ട ഭാവം പോലും ഇല്ലാതെ ഒന്നൂടെ ഞരങ്ങി.

10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആരോ പടി കേറി വരുന്ന കേട്ടു.

ആഹ് ആരാണാവോ.. ഞാൻ ഒന്നൂടെ മൂടി പുതച്ചങ്ങു കിടന്നു.. ഹല്ല പിന്നെ.. എന്നോടാ കളി.

ഡാ……

അഹ് വിളി കേട്ടതും ഞാൻ ഞെട്ടി എണീറ്റതും ഒരുമിച്ചായിരുന്നു.. ദോഷം പറയരുതല്ലോ, അഹ് തള്ള ഒരു ബക്കറ്റ് വെള്ളം എന്റെ തലവഴി കോരി ഒഴിച്ച്.. നാശം പിരിക്കാനായിട്ട്….

‘ദേ ലക്ഷ്മി കളിക്കല്ലേ ട്ടോ… നാശം.. ഞാനാകെ നനഞ്ഞല്ലോ… നിങ്ങക്കിതെന്തിന്റെ കേടാ തള്ളേ.’

‘മര്യാദക്ക് എണീച്ചു പൊക്കോണം അവിടുന്ന്… നിന്നെ കുറെ നേരായല്ലോ കിടന്നു വിളിക്കണു.ഇനിം എണീറ്റില്ലെങ്കിൽ എന്റെ പൊന്നുമോന് ഇവിടന്ന് പച്ചവെള്ളം പോലും കിട്ടുമെന്ന് വിചാരിക്കണ്ട.. അതോണ്ട് ലക്ഷ്മിടെ സ്വത്ത് പോയി വേഗം കുളിച്ചു റെഡിയായിക്കെ.’

‘റെഡിയാവാനോ… എങ്ങോട്ടാ തള്ളേ രാവിലെ തന്നെ’

‘എടാ കാലമാടാ നിന്റെ സപ്പ്ളി ഇന്നല്ലെടാ…. ഇപ്രാവശ്യം എങ്കിലും എഴുതിയെടുക്കാതെ ഈ പടി കേറാം ന്ന് വിചാരിക്കണ്ട അമ്മേടെ പൊന്നുമോൻ ‘

Oh my god. സത്യം പറഞ്ഞ ഇതിന്റ കാര്യം ഞാനങ്ങു മറന്നു പോയി. എല്ലാരും കൂടെ തള്ളി എഞ്ചിനീയർ ആക്കാൻ വിട്ടതാണെങ്കിലും നോം തിരിച്ചു വന്നത് ഇഞ്ചിനീരായിട്ടാ. അത്കൊണ്ട് course കഴിഞ്ഞു 2 കൊല്ലം ആയിട്ടും സപ്പ്ളി ക്ക് എന്നോട് ഉള്ള പ്രേമം അങ്ങോട്ട് ഉപേക്ഷിക്കാൻ പറ്റണില്ലെന്നേ..

എന്താ ചെയ്യാ ല്ലേ.. കഷ്ടന്നെ..

ഞാൻ സ്വപ്നം കണ്ടു ഇരിക്കുന്നത് കണ്ടിട്ടാണോ എന്തോ മാതാശ്രീ ഒരു ചവിട്ടും കൂടങ്ങു തന്നു…

ഹോ എന്തൊരാശ്വാസം!

എന്റെ ദയനീയമായ നോട്ടം കണ്ടിട്ടാണോ എന്തോ സന്തൂർ മമ്മി ഒരു ഫ്ലയിങ് കിസ്സ് ഉം തന്നിട്ട് ബക്കറ്റ് എടുത്തു വന്ന വഴിയേ പോയി..

ഇനിയും ഇരുന്നാൽ ശെരിയാവില്ലെന്ന് കരുതി മെല്ലെ എഴുന്നേറ്റ് താഴേക്ക് പോയി.

അപ്പൊ ദാ ണ്ടെ ലവൾ എന്നെ നോക്കി പുച്ഛച്ചിരി.

വേറാരുമല്ല എന്റെ പുന്നാരപ്പെങ്ങളാ.. പിശാചിനെക്കൊണ്ട് ഉപകാരം ഒന്നും ഇല്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഉപദ്രവം ഉണ്ട്…

Recent Stories

The Author

Aju

3 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    തുടക്കം കൊള്ളാം♥️♥️

  2. Kollam nalla stry

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com