ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 248

Views : 21861

   ദേവൻ പുറത്തേക്കിറങ്ങി .

  ദേവാ ……രഘുവരൻ വിളിച്ചു ..ആ കുട്ടിയെ കാണാൻ കേറുമ്പോൾ ഒരു ഡോക്ടറുടെ കോട്ടുകൂടി വാങ്ങിയിട്ടോ പുറത്തുനിന്ന് ഉള്ള ഒരാൾ ആയിട്ട് തോന്നണ്ട …പിന്നെ തന്റെയാ വട്ടൻ കൂട്ടുകാരനെ കൂടി വിളിച്ചോ..

ആര് സണ്ണിയെയൊ???

അതെ …

സണ്ണി ആ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ആണ്.. ദേവൻറെ കൂട്ടുകാരനും കൂടിയാണ് കക്ഷി , സണ്ണിയുടെ ഭാര്യയും ആ ഹോസ്പിറ്റൽ തന്നെയാണ് ….ന്യൂറോയിൽ രഘുവാരൻെറ ജൂനിയർ ആണ്..

************************************

ദേവൻ നേരെ ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു …നേരെ സണ്ണിയുടെ ക്യാബിനിലേക്ക് കയറി , സണ്ണി തന്റെ ക്യാബിനിൽ തന്നെ ഉണ്ടായിരുന്നു ..

     വരണം …മിസ്റ്റർ മുതലാളി എന്താണ് ഈ വഴിയൊക്കെ ??

   ഹോ വെറുതെ …ചുമ്മാ നിന്നെ ഒന്ന് കാണാൻ…

      നീ വന്നത് എന്തായാലും നന്നായി…. ഞാൻ ഒരാളെ ഹിപ്നോട്ടൈസ് ചെയ്യണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു..

നീ പോയി നിൻറെ പെണ്ണുമ്പിള്ളേ ഹിപ്നോട്ടൈസ് ചെയ്താൽ മതി …

    സണ്ണി തന്നെ റിവോൾവിങ് ചെയറിൽ ഇരുന്ന് കറങ്ങിക്കൊണ്ട് …അവളെ ഒന്ന് ഹിപ്നോട്ടൈസ് ചെയ്തിട്ട് രണ്ടാഴ്ചയായി…

അതെന്തു പറ്റിയെടാ …..

..എന്തു പറ്റാൻ രണ്ടാഴ്ചയായി അവൾക്ക് നൈറ്റും ..എനിക്ക് പകലുമാണ്.. മോനെ ഡ്യൂട്ടി ,,,

  ആഹാ അത് എന്തായാലും നന്നായി അവൾക്കെങ്കിലും കുറച്ച് സ്വൈര്യം കിട്ടുമല്ലോ ….

   പോടാ …പോടാ …അല്ല നീ എന്താ ഈ വഴിക്ക് ..

   എടാ ഒരു സീരിയസ് കാര്യമുണ്ട് …അവൻ വൈദേഹിയെ സംബന്ധിക്കുന്ന കാര്യങ്ങൾ എല്ലാം സണ്ണിയോട് പറഞ്ഞു …

സണ്ണി : ഓക്കേ ..എന്നാ നീ വാ നമുക്ക് ഒരുമിച്ച് തന്നെ ആ കുട്ടിയെ ഒന്ന് കാണാം. അവൻ തൻറെ കോട്ടും എടുത്തിട്ട് ദേവൻറെ കൂടെ പുറത്തേക്കിറങ്ങി ..

എടാ എനിക്കും കൂടെ ഒരു കോട്ട് വേണം..

എന്തിന് …..

എനിക്കിടാൻ… പെട്ടെന്ന് ഒരു ഔട്ട്സൈഡർ ആയിട്ട് അവൾ കാണണ്ട ..

എൻറെ കബോർഡിൽ കാണും എടുത്തോ.. ദേവൻ അവിടെ നിന്നും ഒരു വെള്ള കോട്ടും എടുത്ത് ധരിച്ച് സണ്ണിയോടൊപ്പം വൈദേഹിയുടെ റൂമിലേക്ക് നടന്നു…..

അവർ രണ്ടുപേരും വൈദേഹിയുടെ റൂമിലേക്ക് ചെന്ന് കയറുമ്പോൾ അവൾ കടലിൽ ചാരിയിരുന്നു എതിർവശത്തെ ചുമരിലേക്ക് തന്നെ നിർവികാരയായി നോക്കി ഇരിക്കുകയായിരുന്നു. സണ്ണിയാണ് സംഭാഷണങ്ങൾക്ക് തുടക്കമിട്ടത് ഹലോ.. ഇപ്പോൾ എങ്ങനെയുണ്ട് ?
വൈദേഹി ശബ്ദം കേട്ട് സ്ഥലത്തേക്ക് തിരിഞ്ഞു നോക്കി അവൾക്ക് മുന്നിൽ നിൽക്കുന്ന രണ്ടുപേരെയും കണ്ടു ഭയന്ന് നീട്ടിവെച്ചിരുന്ന രണ്ടു കാലുകളും മടക്കി നെഞ്ചിലേക്ക് ചേർത്തുകൊണ്ട് ഒരു സൈഡിലേക്ക് ഇരുന്നു .
ഏയ് ..കുട്ടി പേടിക്കേണ്ട ഞങ്ങൾ രഘുവരൻ സാറിൻറെ ജൂനിയേഴ്സ് ആണ് കുട്ടിയുടെ ബിപി ഒന്ന് ചെക്ക് ചെയ്യാനായി വന്നതാണ്.

Recent Stories

The Author

പ്രിൻസ് വ്ളാഡ്

6 Comments

  1. 🦋 നിതീഷേട്ടൻ 🦋

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ 😁

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️👍👍❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏🙏🙏

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com