നിനക്ക് ഞാൻ വെച്ചിട്ടുണ്ട്….. ലക്ഷ്മി തിരികെ അടുക്കളയിലേക്ക് കയറി …..അതിനു പിറകെ ദേവൻ പിന്നെയും ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് കയറി അമ്മയെ കെട്ടിപ്പിടിച്ചു…… സോറി ലക്ഷ്മിക്കുട്ടീ…. മൊബൈലിന്റെ ചാർജ് തീർന്നുപോയി.
നീ കള്ളം പറയാ….. നിന്നെ എനിക്ക് അറിയില്ലേ അച്ചു…. ലക്ഷ്മി കെറുവോടെ പറഞ്ഞു …
അല്ല , അമ്മേ സത്യം…. പിന്നെ അവിടെ ഒരു പ്രശ്നം ഉണ്ടായി ഒരു പെൺകുട്ടിയെ നമ്മുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതായും വന്നു… അതൊക്കെ കഴിഞ്ഞിട്ടാണ് ഞാൻ ഇവിടെ എത്തിയത്…… അപ്പോ അമ്മ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും..
പെൺകുട്ടിയോ…. നമ്മുടെ ഹോസ്പിറ്റലിലോ…… എന്തു പറ്റിയെടാ ആ കുട്ടിക്ക് …..
…..അതൊക്കെ വലിയ കഥയാ….സമയം കിട്ടുമ്പോൾ അമ്മയോട് പറയാം , ഇപ്പൊ എനിക്ക് വിശക്കുന്നു….വല്ലതും താ….
മോൻ ഇവിടെ ഇരിക്കൂ …..അമ്മ ഇപ്പൊ കഴിക്കാൻ എടുക്കാം.. ലക്ഷ്മി ഒരു പ്ലേറ്റ് എടുത്തു അതിൽ തുമ്പപ്പൂ പോലെയുള്ള മൂന്ന് ഇഡലിയും.. അതിനു മുകളിലായി കൊഴുത്ത സാമ്പാറും ..സൈഡിലായി രണ്ട് വടയും അതിൻറെ കുഞ്ഞു കുഴികളിൽ നിറയെ കടുക് താളിച്ച തേങ്ങ ചട്നിയും ഒഴിച്ച് അവന്റെ മുന്നിൽ കൊണ്ടു വച്ചു …അവൻ അതിലേക്ക് കുനിഞ്ഞ് അതിൻറെ ഗന്ധം വലിച്ചെടുത്തു…അതു മാത്രം മതിയായിരുന്നു അവൻറെ വായിൽ ടൈറ്റാനിക് ഓടാൻ …….അഞ്ചു മിനിറ്റുനുള്ളിൽ ആ പ്ലേറ്റ് കാലിയായി….
അച്ചു …..ഇനി വേണോ അടുക്കളയിൽ നിന്നും ലക്ഷ്മിയമ്മ വിളിച്ചു ചോദിച്ചു ….ഇനി കുറച്ചു കഴിഞ്ഞു മതി.. കൈ കഴുകി അടുക്കളയിലേക്ക് എത്തി അമ്മയുടെ സാരിയുടെ മുന്താണി പിടിച്ച് മുഖം തുടക്കുന്നതിനിടയിൽ ദേവൻ പറഞ്ഞു…… ഈ ചെറുക്കൻ ഇതെന്താ കാട്ടണേ ??? വയസ്സ് എത്രയാണെന്ന് വല്ല വിചാരവും ഉണ്ടോ ..ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാ വിചാരം …തൻറെ സാരി വലിച്ചു നേരെ ഇട്ട ശേഷം അവനെ നോക്കി പറഞ്ഞു.
………ശീലമായി പോയമ്മേ……
നിന്റെ ഓരോ ശീലങ്ങൾ നല്ല അടി കിട്ടാത്തവന്റെ കുഴപ്പമാണ് ….
അല്ലമ്മേ ……മുറ്റത്ത് എന്താണ് മന്ത്രിയും കളക്ടറുംഒക്കെ ഉണ്ടല്ലോ ……
ആ ആർക്കറിയാം…. നിൻറെ അച്ഛനോട് തന്നെ പോയി ചോദിക്ക് …..അവർ തൻറെ ചിപ്സ് വറക്കുന്ന ജോലിയിലേക്ക് മടങ്ങി…
ദേവൻ അവൻറെ അച്ഛൻറെ അടുത്തേക്ക് പോയി… രാജശേഖരനോടൊപ്പം നിന്ന് സംസാരിച്ച ആളുകൾ എല്ലാം ദേവനെ കണ്ടു പുഞ്ചിരിച്ചു , ഒന്നു രണ്ടു പേർ അവന് നേരെ ഷെയ്ഖ് ഹാൻഡ് കൊടുത്തു… അവരെയെല്ലാം നോക്കി തിരിച്ചു പുഞ്ചിരിച്ചതിനു ശേഷം മെല്ലെ രാജശേഖരനോട് ചേർന്നുനിന്നു , ചെവിയിൽ ചോദിച്ചു….. എന്താണ് മിസ്റ്റർ രാജശേഖരൻ ഒരു ഗൂഢാലോചന ഈ മന്ത്രിസഭ ഇളക്കി മാറ്റുമോ…. രാജശേഖരൻ പൊട്ടി ചിരിച്ചു അതുകണ്ടുകൊണ്ട് ഒരാൾ എന്താണ് , അച്ഛനും മകനും തമ്മിൽ ഒരു രഹസ്യം …ഒന്നുമില്ല കോവിലിലെ ഉത്സവത്തെപ്പറ്റി പറഞ്ഞതാ……
പറഞ്ഞപോലെ ശരിയാണല്ലോ രാജാ സാറേ ……ഈ വർഷം ഉത്സവം നമുക്ക് കെങ്കേമം ആക്കണം..
… അതൊക്കെ നമുക്ക് ചെയ്യാം , അപ്പൊ ഇന്നത്തേക്ക് ഇത്ര മതി ബാക്കി കാര്യങ്ങൾ നിങ്ങൾ തമ്മിൽ സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തുക…. അവർ രാജശേഖരനോട് വിട പറഞ്ഞു പുറത്തേക്ക് പോയി .
രാജശേഖരനും ദേവദേവനും കൊട്ടാരത്തിനകത്തേക്ക് കയറി…..രാജശേഖരൻ വന്നു സ്വീകരണമുറിയിൽ ഇട്ടിരിക്കുന്ന ദിവാൻ കോട്ടിന്റെ ഒരറ്റത്തായിരുന്നു …..ദേവൻ അച്ഛൻറെ മടിയിൽ തല വെച്ച് ആ ദിവാൻ കോട്ടിൽ കടന്നു….
എന്നിട്ട് എന്തായി തൂത്തുക്കുടിയിൽ കാര്യങ്ങൾ …….ദേവൻ തൂത്തുകുടിയിൽ നടന്ന കാര്യങ്ങൾ എല്ലാം വൈദേഹിയുടെ കാര്യം ഉൾപ്പെടെ തന്റെ അച്ഛനെ ധരിപ്പിച്ചു. ഈ സമയം അത്രയും രാജൻ തൻറെ മകൻറെ തലയിൽ തഴുകുകയായിരുന്നു.. അത് എന്തായാലും നന്നായി മോനേ , അവൾ ഇവിടെ സേഫ് ആയിരിക്കും….. അപ്പോഴാണ് ലക്ഷ്മി അമ്മ കായ വറുത്തതും ഒരു പ്ലേറ്റിൽ ആക്കി അങ്ങോട്ട് ചെന്നത് ….
വളർന്നു പോത്തു പോലെയായി എന്നിട്ടും കണ്ടില്ലേ അച്ഛൻെറ മടിയിൽ കയറി കിടക്കുന്നു …..ലക്ഷ്മി ദേഷ്യം അഭിനയിച്ചു പറഞ്ഞു.
നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ ?
Late ആക്കാതെ അടുത്ത പാർട്ട് ഇടണെ
Super part aayirunnu.. Nannayi thanne ezhuthi..
Ariyan orupadund
അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
കൊള്ളാം നന്നായിട്ടുണ്ട് ??❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️??❤️❤️❤️
കൂടുതൽ വൈകാതെ തന്നെ തരണേ ????????
Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️