ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247

…ദേവൻറെ കാർ നരസിംഹപുരത്തേക്ക് പ്രവേശിച്ചു , അവിടെയോ ഒരു തെരുവിന്റെ പ്രവേശന കവാടത്തിന്റെ സൈഡിൽ ആയി ഉണ്ടാക്കിയ ഗ്യാരേജിൽ തൻറെ വണ്ടി കൊണ്ടുപോയി പാർക്ക് ചെയ്തു ..പിന്നീട് ആ തെരുവിലേക്ക് കയറി തൻറെ വീട്ടിലേക്ക് നടന്നു ….അഗ്രഹാരത്തെരുവ് …. തെരുവിന്റെ നടുക്കുനിന്ന് വഴി രണ്ടായി പിരിയുന്നു …ഒന്ന് നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് …മന്നാടിയാർമാരുടെ കുലദൈവം ….സൃഷ്ടിയുടെ സംരക്ഷകനായ ശ്രീഹരി വിഷ്ണുവിൻറെ സംഹാര രൂപമായി അവിടെ വിരാജിക്കുന്നു ..മറ്റൊന്ന് മന്നാടിയാർ പാലസിലേക്കും … ചെങ്കൽ ചെത്തി മിനുക്കിയിട്ടിരിക്കുന്ന തറ ,ഏതാണ്ട് ഒരേ പോലെയുള്ള വീടുകൾ.. എല്ലാ വീടുകൾക്കും പുറത്തേക്കുന്തിയ ചാവടികൾ.. അവിടെ പല പ്രായത്തിലുള്ളവർ ഇരിപ്പുണ്ട്.. എല്ലാവരും അവരവരുടെ പണികളിൽ വ്യാവൃതരാണ്.. അവിടുത്തെ കാറ്റിന് സദാ ചന്ദന ഗന്ധമാണ് …. കാറ്റ് നരസിംഹസ്വാമി ക്ഷേത്രത്തിൽ നിന്നും അഗ്രഹാരത്തിലേക്ക് വീശുന്ന വേളയിൽ ചന്ദനത്തിന്റെ ഗന്ധം മാറി എങ്ങും കർപ്പൂരത്തിന്റെയും അകിലിന്റെയും ഗന്ധമാകുന്നു… എങ്ങും ശ്രീഹരിനാരായണന്റെ അഷ്ടാക്ഷര മന്ത്രവും… വീടുകൾക്ക് മുന്നിൽ ഭംഗിയിൽ കോലം ഇട്ടിരിക്കുന്നു …പാവാടയും ദാവണിയുമെടുത്ത് പെൺകുട്ടികൾ തെളിഞ്ഞും മറഞ്ഞു അവനെ നോക്കുന്നുണ്ട് …ചിലർ അവൻെറ അടുത്തു കൂടി എത്തി കുശലം അന്വേഷിക്കുന്നുണ്ട്.. പ്രായമായവർ അവനെ തലോടുന്നുണ്ട് , തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നുണ്ട്.. അവൻ അവരുടെ പാദങ്ങളിൽ അനുഗ്രഹത്തിന് സ്പർശിക്കുന്നുണ്ട്…. കുട്ടികൾ ബാറ്റ് ബോള് ബലൂണുകൾ എന്നീ ആവശ്യങ്ങൾ അവനോട് പറയുന്നുണ്ട്… അവരുടെ എല്ലാം സ്നേഹാനുഗ്രഹങ്ങൾക്കിടയിലൂടെ മന്നാടിപുരം പാലസിലേക്ക് ദേവൻ നടന്നു കയറി ….

        എവിടെയായിരുന്നു ദേവ… രണ്ടുമൂന്നു ദിവസമായല്ലോ കണ്ടിട്ട് ….

     ബിസിനസിൻറെ തിരക്കിലായിരുന്നു സീതേച്ചി ….

…….രണ്ടുദിവസമായി വിളിക്കാത്തതിന് ലക്ഷ്മിയക്ക മൊത്തത്തിൽ പിണക്കത്തിലാണ് ….അടുക്കളയിൽ ഉണ്ട്..ചെല്ല്…

       ഈശ്വരാ കടുപ്പത്തിൽ ആണോ ആവോ…..ദേവൻ നെഞ്ചിൽ കൈ വച്ച് പറഞ്ഞു…

     ചെന്ന് നോക്ക് ……

          ദേവേദേവൻ നേരെ കൊട്ടാരത്തിനകത്തേക്ക് കയറി ചെന്നു… കേറുന്നിടത്ത് മുത്തച്ഛൻറെ വലിയ ഛായാചിത്രം വച്ചിട്ടുണ്ട് ദേവരാജ മന്നാടിയാരുടെ… അവൻ അതിനു മുന്നിൽ കൈ കൂപ്പിനിന്നു …മുത്തച്ഛൻറെ അനുഗ്രഹത്തിനായി ….അതിനുശേഷം വീടിൻറെ വലതു വശത്തെ പൂന്തോട്ടത്തിലേക്ക് എത്തിനോക്കി അവിടെ രാജശേഖരനും കുറച്ച് ആളുകളും നിന്ന് സംസാരിക്കുന്നുണ്ട് ….അവൻ അവരെ ശല്യപ്പെടുത്താതെ നേരെ അടുക്കളയിലേക്ക് കയറി , അവിടെ ഒരു സ്ത്രീ എന്തൊക്കെ മുറുമുറുത്ത് കൊണ്ട് ചട്ടിയിലെ എണ്ണയിൽ നിന്നും കായ വറുത്തത് കോരി പാത്രത്തിലേക്ക് ഇടുകയാണ് …എന്റെ ലക്ഷ്മി അമ്മയ്ക്ക് എങ്ങനെ മനസ്സിലായി ഞാനെന്ന് വരുമെന്ന്… അമ്മയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് ദേവൻ ചോദിച്ചു..

      …..ചെക്കാ തിളച്ച ചട്ടുകം ആണ് കയ്യിലിരിക്കുന്നത് ….അടി കിട്ടേണ്ട എന്നുണ്ടെങ്കിൽ മാറി നിൽക്ക് ..ചെറിയ ദേഷ്യത്തോടെ അവർ പറഞ്ഞു.

അമ്മേ……ദേവൻ അമ്മയുടെ തോളിൽ പിടിച്ചു കുലുക്കി…

    അച്ചു ………എനിക്ക് ദേഷ്യം വരുന്നുണ്ട്..ലക്ഷ്മിയമ്മ ചെറുദേഷ്യം അഭിനയിച്ചു..

   സോറി …സോറി… സോറി…. അവൻ പറഞ്ഞുകൊണ്ടേയിരുന്നു…

നിനക്ക് ഫോൺ എന്നുള്ള ഒരു സാധനം ഉണ്ടെന്ന് അറിയില്ലേ???  അച്ചു…… എവിടെങ്കിലും പോയാൽ ഒന്നു വിളിച്ചു പറഞ്ഞാൽ എന്താ… ലക്ഷ്മി ദേഷ്യത്തോടെ ചോദിച്ചു..

      അമ്മയുടെ സംസാരം കേട്ടാൽ തോന്നുമല്ലോ ഞാൻ അങ്ങ് തട്ടിപ്പോയെന്ന്…….

അഹങ്കാരം പറയുന്നോടാ ….ലക്ഷ്മി അവനെ അടിക്കാനായി തിരിഞ്ഞതും,. ദേവൻ അതിനു മുന്നേ പുറത്തെക്കോടി.. ദേവൻറെ പുറകെ ലക്ഷ്മിയും …അപ്പോൾ ദേവൻ വിളിച്ചുപറഞ്ഞു ….അമ്മേ…… അടുപ്പത്ത് കിടക്കുന്ന ചിപ്സ് കരീം….

Updated: July 15, 2022 — 9:44 pm

6 Comments

  1. ? നിതീഷേട്ടൻ ?

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ ?

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് ??❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️??❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ ????????

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.