ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247

ദേവലോകം 4

Author :പ്രിൻസ് വ്ളാഡ്

 

തങ്ങളുടെ മുന്നിൽ സ്ക്രീനിൽ തെളിഞ്ഞ ദേവദേവന്റെ മുഖത്ത് തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ ….

അവൻറെ മുഖം കണ്ട് അമൻ പറഞ്ഞു …..ഇവനെയാണോ അർജുൻ നീ എത്ര പേടിക്കുന്നത് ….അല്ല.. ബോഡി ഒക്കെ ഉണ്ട് , പക്ഷേ ഇവനൊക്കെ നമുക്ക് ഒരു ഇരയാണോ??? ഇവനെയൊക്കെ നമുക്ക് നൈസ് ആയി വീട്ടിൽ കേറി തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ….

    അർജുൻ അവന്റെ കഴുത്തിൽ പിടിച്ച പുറകിലേക്ക് തള്ളി… അവൻ പോയി സോഫയിൽ ഇടിച്ചു വീണു…

    വീട്ടിൽ കയറി തീർക്കണം അല്ലേ ???അഡ്രസ്സ് ഞാൻ പറഞ്ഞു തരാം ഇവിടുന്ന് നേരെ വിജയവാഡ… അവിടെ നിന്ന് കൃത്യം 25 കിലോമീറ്റർ അമരാവതി തുടങ്ങും മൊത്തം 2000 സ്ക്വയർ കിലോമീറ്റർ വിസ്തൃതി ഏകദേശം രണ്ട് ലക്ഷത്തോളം പോപ്പുലേഷൻ… അതിന് ഒത്ത നടുവിലായി നരസിംഹപുരം അവിടെയാണ് മന്നാടിയാർ പാലസ് ….ചെല്ല് …അവിടെ ഉണ്ടാകും അവൻ പോയി തീർത്തിട്ട് വാ… നീയൊക്കെ അമരാവതിയിൽ കാലുകുത്തിയാൽ അവൻ അറിയും… ശത്രുവാണെന്ന് അറിയുന്ന നിമിഷം പിന്നെ ഭൂമിക്ക് മുകളിൽ നീ ഒന്നും കാണില്ല …കത്തിച്ചു കടലിൽ കലക്കും അവൻ…. കൊല്ലാൻ പോകുന്നു അർജുൻ ദേഷ്യത്തോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു .

   …അർജുൻ നീ ഇങ്ങനെ ദേഷ്യപ്പെടാതെ ബി കൂൾമാൻ…

    അർജുൻ അവിടെ കിടന്നൊരു സിംഗിൾ സീറ്റ് സോഫയിലിരുന്ന് മുകളിലേക്ക് നോക്കി ശ്വാസം ഒന്ന്‌ വലിച്ചു വിട്ടു …എന്നിട്ട് പറഞ്ഞു… നിങ്ങൾ റായലപുരത്ത് ഒരു കേന്ദ്ര മന്ത്രി അടക്കം 26 പേരെ ചുട്ടുകൊന്നു ഒരു സംഭവത്തെ പറ്റി കേട്ടിട്ടുണ്ടോ???

     അമൻ : ഏതോ മൈനിങ്ങുമായി ബന്ധപ്പെട്ട്‌ ഒരു ഗ്രാമത്തിലുള്ളവർ ആക്രമിച്ചതല്ലേ ??? കേട്ടിട്ടുണ്ട്… പക്ഷേ ആ കേസ് ഒക്കെ തെളിവില്ല എന്ന് പറഞ്ഞ് പ്രതികളെ എല്ലാം വെറുതെ വിട്ടതല്ലേ ???

   അതെ ഗ്രാമത്തിലുള്ളവരുടെ പക…. പക്ഷേ അത് തീർത്തത് ഒരാൾക്കൂട്ടം അല്ലായിരുന്നു …അത് അവൻ ഒറ്റയ്ക്കായിരുന്നു…

    നീ എന്താ ഈ പറയുന്നേ….

     …സത്യം ഈ കണ്ണുകൊണ്ട് ഞാൻ കണ്ട സത്യം ….മഹീന്ദ്ര റെഡ്ഡി കേന്ദ്ര ഖനി വ്യവസായ സഹമന്ത്രി ..അവനും ജി കെ മൈനിങ് ഗ്രൂപ്പും ചേർന്നു അമരാവതിയുടെ സമീപത്തുള്ള ഒരു ഗ്രാമത്തിൽ ടൺ കണക്കിനുള്ള കോപ്പർ ഖനനം ചെയ്യാനായി ഒരു പ്ലാൻ ഉണ്ടാക്കി…. പക്ഷേ ആ ഗ്രാമത്തിലെ ആളുകൾ അവിടെ നിന്ന് ഒഴിഞ്ഞുപോകാൻ തയ്യാറായില്ല… അവരെ ഒഴിപ്പിക്കാൻ ആയി അവർ കണ്ടെത്തിയ പദ്ധതി ആ ഗ്രാമത്തിന് തീ കൊളുത്തുക എന്നതായിരുന്നു… അവർ അത് ചെയ്തു , എന്നിട്ട് സമീപത്തുള്ള വനത്തിൽ നിന്ന് കാട്ടുതീ പടർന്നതാണ് എന്ന് വരുത്തി തീർത്തു… അവിടെയുള്ള നൂറോളം പേർ അന്ന് അതിനിരയായി …ചിലർ മരിച്ചു ചിലർക്ക് പൊള്ളലേറ്റു…കത്തിക്കരിഞ്ഞു കിടക്കുന്ന ആ സ്ഥലത്ത് ഇനി എന്ത് ചെയ്യാൻ ??? അവർക്ക് അവിടെ മൈൻ ചെയ്യാനുള്ള ലൈസൻസ് കിട്ടി ..അത് ആഘോഷിക്കാൻ കൂടിയതായിരുന്നു അവർ അവിടെ ……………പക്ഷേ അമരാവതിക്കാരുടെ ദേവൻ അന്നവിടെ മഹേന്ദ്ര റെഡിയുടെയും കൂട്ടരുടെയും അന്തകനായി അവൻ അവരെ കണ്ടം തുണ്ടമായി വെട്ടി എരിയുന്ന തീയിലേക്ക് ഇട്ടു…..

…….പക്ഷേ നീ ഇതെങ്ങനെ കണ്ടു ?? അമൻ തൻറെ സംശയം പറഞ്ഞു.

Updated: July 15, 2022 — 9:44 pm

6 Comments

  1. ? നിതീഷേട്ടൻ ?

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ ?

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് ??❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️??❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ ????????

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.