ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 364

ആ വാക്കുകൾ മൂർത്തിയിൽ നിന്ന് കേട്ട ദക്ഷക്ക് വല്ലാത്ത സന്തോഷം തോന്നി.. തന്നെ പറ്റി ചിന്തിക്കാനും ആളുകൾ ഉണ്ട് എന്നൊരു തോന്നൽ … അതിൻറെ പ്രതിഫലനം എന്നോണം മൂർത്തിയുടെ കൈത്തണ്ടയെ രക്ഷയുടെ കൈകൾ പൊതിഞ്ഞു പിടിച്ചു , ഒരു പുഞ്ചിരി സമ്മാനിച്ചു.

അത് കണ്ട് മൂർത്തിയുടെ മുഖവും തെളിഞ്ഞു ..

നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് പാർവതിയും പരമശിവനും പോലെ.. വൈകിയാണ് കണ്ടെത്തിയെങ്കിലും ആൾ വളരെ നല്ലവനാണെന്ന് തോന്നുന്നു… നല്ല മുഖശ്രീയും പെരുമാറ്റവും.. മൂർത്തി പറഞ്ഞു .

വൈകി കണ്ടെത്തിയതല്ല അങ്കിൾ.. നീണ്ട 20 വർഷത്തെ പ്രണയമാണ് എനിക്ക് എൻറെ അച്ചുവേട്ടൻ, എനിക്ക് ഓർമ്മ വച്ച കാലം മുതൽ എന്റെ ഉള്ളിലുള്ള പ്രണയത്തിന്.. പുരുഷന് ..ഒരു രൂപമേ ഉണ്ടായിരുന്നുള്ളൂ .അദ്ദേഹത്തിൻെ.

ഗുരുമൂർത്തി അത്ഭുതപ്പെട്ടുപോയി നീണ്ട 20 വർഷത്തെ പ്രണയമോ??? അതും ദക്ഷയ്ക്…

നിങ്ങൾക്ക് ഒന്നുചേരാൻ പിന്നെ എന്താണ് താമസം… ആ കുട്ടിയെ കണ്ടാൽ തന്നെ അറിയാം യോഗ്യനാണ് ..ഇനി കാശിന്റെ കുറവാണെങ്കിൽ …പണമല്ല മോളെ നല്ല സ്വഭാവമാണ് ഒരാളെ ശ്രേഷ്ഠൻ ആക്കുന്നത് ..മൂർത്തി പറഞ്ഞു.

അയാളുടെ വാക്കുകൾ കേട്ട് ദക്ഷ ഒന്നു പുഞ്ചിരിച്ചു… അവളുടെ പുഞ്ചിരി കണ്ടു മൂർത്തി സംശയ ഭാവത്തിൽ അവളെ  നോക്കി..

മൂർത്തി അങ്കിളിന് അമരാവതിയിലെ രാജശേഖര മന്നാടിയാരെ അറിയാമോ???

അറിയാമോന്നോ !!!എൻറെ ദൈവമാണ് …പൊട്ടി തകർന്നു പോകേണ്ട എൻറെ കുടുംബത്തിൻറെ ഐശ്വര്യവും സന്തോഷവും തിരികെ പിടിച്ചു വാങ്ങി തന്ന ദൈവമാണ്.. അദ്ദേഹം. എന്നെ മോളുടെ അടുത്ത് എത്തിച്ചതും അദ്ദേഹം തന്നെയാണല്ലോ….. അദ്ദേഹത്തോടും മക്കളോടും എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട് …

എന്നാൽ ആ ദൈവത്തിൻറെ ഒറ്റ പുത്രനാണ് ആ  പോയത്…… അമരാവതിയിലെ

………ദേവദേവമന്നാടിയാർ ……

എൻറെ അച്ചുവേട്ടൻ ….അവൾ അഭിമാനത്തോടെ പറഞ്ഞു.

അത് കേട്ട് മൂർത്തി ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു …ഉടൻതന്നെ ദക്ഷയോട് അനുവാദം പോലും ചോദിക്കാതെ ധൃതി പിടിച്ചിട്ട് താഴെ ലോബിയിലേക്ക് കുതിച്ചു ..പോകുന്ന വഴി മൂർത്തിയുടെ മനസ്സിൽ കഴിഞ്ഞകാലം ഒരു ഫ്ലാഷ് ബാക്ക് പോലെ തെളിഞ്ഞു …റോഡിൽ ആക്രമികളുടെ കയ്യിൽ പെട്ടു ജീവനുവേണ്ടി കേഴുന്ന തന്റെ മകളും മരുമകനും കുഞ്ഞുങ്ങളും അവരെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചതും പിന്നീട് എല്ലാ സഹായങ്ങളും ചെയ്തു തന്നതും ദേവദേവനും സൂര്യനാരായണനും ചേർന്നാണ്… ഇന്ന് താൻ സന്തോഷത്തോടെ ഇരിക്കുന്നെങ്കിൽ അതിന് കാരണം അവർ രണ്ടുപേരും ആണ് …അന്ന് താൻ അവിടെ എത്തുമ്പോഴേക്കും ഒരു നന്ദിവാക്കിനു പോലും കാത്തുനിൽക്കാതെ തന്റെ കുടുംബത്തെ സുരക്ഷിതരാക്കിയിട്ട് അവർ പോയി കഴിഞ്ഞിരുന്നു….

ലോബിൽ ഇരുന്ന ദേവൻറെ മുന്നിലായി മൂർത്തി കണ്ണുകൾ നിറച്ച് കൈകൂപ്പി നിന്നു…

അശ്വതിക്കും മക്കൾക്കും സുഖമല്ലേ ????തന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന മൂർത്തിയുടെ കൈകളിലേക്ക് കരങ്ങൾ ചേർത്തുകൊണ്ട് ദേവൻ ചോദിച്ചു …

സുഖം ……..മൂർത്തി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. ദേവൻറെ ചുണ്ടിലേക്കും ആ പുഞ്ചിരി പടർന്നു…

ആ മുഖങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഉണ്ടായിരുന്നു നന്ദി പറച്ചിലും അതിൻറെ മറുപടിയും എല്ലാം ….ഓഫീസിലുള്ളവർക്കെല്ലാം വീണ്ടും ഒരു അത്ഭുത കാഴ്ചയാണ് അത് സമ്മാനിച്ചത് കർക്കശക്കാരനായ ഗുരുമൂർത്തി ഒരാളുടെ മുന്നിൽ തൊഴുകയോടെ നിൽക്കുന്നു ….അത് കണ്ടു കൊണ്ടാണ് ദക്ഷ താഴേക്ക് വന്നത് അവളുടെ മുഖത്ത് ഒരു പുഞ്ചിരി തത്തിക്കളിച്ചു ….

അപ്പോൾ പോയാലോ അച്ചുവേട്ടാ??? ദക്ഷ ദേവനോട് ചോദിച്ചു …നിറഞ്ഞ ഒരു പുഞ്ചിരി ഗുരുമൂർത്തിക്ക് സമ്മാനിച്ച് ദേവനും മറ്റുള്ളവരും തങ്ങളുടെ കാറുകളിലായി ദക്ഷയുടെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു…

********************************†

ഇതെങ്ങനെ സംഭവിച്ചു ???അർജുൻ …നിങ്ങളോട് പറഞ്ഞതല്ലേ അവളെ ഈ ഭൂമുഖത്ത് നിന്നുതന്നെ ഒഴിവാക്കാൻ ….പിന്നെ എങ്ങനെയാണ് അവൾ തിരിച്ചു വന്നത് ….

സഭാപതി ഫോണിലൂടെ പൊട്ടിത്തെറിച്ചു ..

ഡാഡി തെറ്റ് ഞാൻ സമ്മതിക്കുന്നു, പക്ഷേ അത് ഉടൻ തന്നെ തിരുത്തും അനിരുദ്ധ് ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട് …അവളുടെ ആയുസ്സ് ഉടൻതന്നെ തീരും.. ഡാഡി ദയവു ചെയ്തു ഇത് ജി.എമ്മിനെ അറിയിക്കരുത്… എന്നെ മാത്രമല്ല ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണിത്..

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.