ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 364

ദേവൻറെ ഉത്തരം വൈദേഹിയെ തളർത്തിക്കളഞ്ഞു …അവൾ ദേവൻറെ നെഞ്ചിലേക്ക് മുഖം അമർത്തി കരഞ്ഞു.. അവൻറെ കൈകൾ അവളുടെ നെറുകിൽ തലോടിക്കൊണ്ടിരുന്നു… അനിരുദ്ധനാവട്ടെ ഇതെല്ലാം കണ്ടുകൊണ്ട്  നിസ്സഹായ അവസ്ഥയിൽ കിടന്നു.. തന്റെ മരണം… അത് അവൻ ഏതുനിമിഷവും പ്രതീക്ഷിച്ചു…

അല്പസമയത്തിനുശേഷം ദേവൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി വൈദേഹി വല്ലാത്ത തളർച്ചയോടെ ദേവനോട് ചോദിച്ചു… ഞാൻ അയാളെ എൻറെ ചേട്ടനെ പോലെയല്ല കണ്ടത്… അയാളുടെ സ്വന്തം അനുജത്തി ആയിരുന്നെങ്കിൽ അയാൾ ഇങ്ങനെ ചെയ്യുമായിരുന്നോ??? ഉള്ളിൽ തിളച്ചമറിയുന്ന സങ്കടത്താൽ അവൾക്കത് പറഞ്ഞ് പൂർത്തിയാക്കാൻ പോലും സാധിച്ചില്ല ,അത്രയ്ക്ക് തളർന്നു പോയിരുന്നു അവൾ…

ചെയ്യും… നിന്റെ സ്ഥാനത്ത് ആര്യ ആയിരുന്നെങ്കിലും ഇവൻ ഇതുതന്നെ ചെയ്താനെ.. അത്രയ്ക്ക് നികൃഷ്ടനാണ് ഇവൻ… നീ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നില്ലേ നിന്നെ അനുരുദ്ധനിലേക്ക് അടുക്കാൻ ആര്യ സമ്മതിക്കുന്നില്ല എന്ന്…. അവൻറെ കണ്ണുകൾ ആദ്യം പതിഞ്ഞത് അവളുടെ മേലാണ്…..അവനെ പേടിച്ച് ഓരോ നിമിഷവും തള്ളിനീക്കുന്ന അവൾ എങ്ങനെയാണ് മോളെ നിന്നെ കൂടി അവനിലേക്ക് അടുപ്പിക്കുന്നത്…. നിൻറെ ജീവിതം സംരക്ഷിക്കാനാണ് അവൾ അങ്ങനെയൊക്കെ ചെയ്തത്… എന്നാൽ അന്ന് അത് ചെയ്യാൻ അവൾ അവിടെ ഇല്ലാതായിപ്പോയി… ആ അവസരം മുതലെടുത്താണ് ഈ തന്തയ്ക്ക് പിറക്കാത്തവൻ നിന്നെ… ദേവൻ പറഞ്ഞു നിർത്തി ..

വൈദേഹി ഒരു ഞെട്ടലോടെയാണ് ഇക്കാര്യങ്ങളെല്ലാം കേട്ടത് …എല്ലാം കേട്ട് കഴിഞ്ഞതും അവളുടെ ഉള്ളിൽ അനിരുദ്ധനോട് ശേഷിച്ചിരുന്ന് അല്പം സഹതാപം കൂടി നഷ്ടപ്പെട്ടു …

ഇനിയും കുറേ ജീവിതങ്ങളെ കൂടി സങ്കടക്കടലിൽ തള്ളിയിടാൻ ഇവനെ ജീവനോടെ വയ്ക്കണോ.. നീ തന്നെ പറ ..ദേവൻ വൈദേഹിയോട് ചോദിച്ചു.

വൈദേഹി ദേവൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി അനിരുധനെ തിരിഞ്ഞുനോക്കി …അനിരുദ്ധൻ വൈദേഹിയുടെ കണ്ണുകളിൽ മരണത്തെ കണ്ടു ..അത്രമാത്രം തീവ്രതയോടെയാണ് അവൾ അവനെ നോക്കിയത്..വൈദേഹി ഉറച്ച കാൽവെപ്പുകളോടെ അവനടുത്തേക്ക് നടന്നു.. ഇപ്രാവശ്യം അവൻറെ ശരീരത്തിൽ ആ സർജിക്കൽ ബ്ലേഡ് കുത്തി ഇറക്കുമ്പോഴോ ആഴത്തിൽ വരയുമ്പോഴോ അവളുടെ കണ്ണുകളിൽ സഹതാപത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു… അവൻറെ ഉറക്കെയുള്ള കരച്ചിൽ അവൾ  ആസ്വദിച്ചു …

അവസാനമായി അവൻറെ കഴുത്തിൽ ആഴത്തിൽ തീർത്ത മുറിവിലൂടെ അവൻറെ പ്രാണൻ പറന്നു അകന്നു… അതുവരെ അവളുടെ പേര് വിളിച്ചു മാപ്പിനായി ….തന്റെ ജീവൻ വിട്ടുതരാനായി… അപേക്ഷിച്ചുകൊണ്ടേയിരുന്നു.. പക്ഷേ അതൊന്നും അവളെ അവൻറെ ജീവൻ എടുക്കുന്നതിൽ നിന്നും തടുത്തില്ല …അവൻറെ ശരീരം പൂർണ്ണമായും നിശ്ചലം ആകുന്നത് വരെ അവൾ അവൻറെ ശരീരത്തിൽ മുറിവുകൾ ഏൽപ്പിച്ചു കൊണ്ടേയിരുന്നു…. ആ സമയങ്ങളിൽ എപ്പോഴോ അവളുടെ ഉള്ളിൽ ആര്യയുടെ മുഖവും കടന്നു വന്നു……

ദക്ഷ വന്നു അവളെ പൊതിഞ്ഞു പിടിച്ചു ..മതി മോളെ ,അവൻ പോയി…

വൈദേഹി ദക്ഷിയെ തിരികെ പുണർന്നു… കുറച്ചു സമയം അവർ അങ്ങനെ തന്നെ നിന്നു.

മതി. അതുകഴിഞ്ഞില്ലേ ..ഇന്ന് തന്നെ തിരികെ തറവാട്ടിലെത്തണം… ദേവൻറെ ശബ്ദമാണ് അവരെ തിരികെ കൊണ്ടുവന്നത് ..

ദേവൻ വൈദേഹിയുടെ താഴ്ന്ന മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു ….കരയരുത് എന്ന് ഞാൻ പറയുന്നില്ല അത് പക്ഷേ ഇവനെ കൊന്നതിന്റെ പേരിൽ ആവരുത്…. ഇവനെ ഇത്രയും നാൾ ചേട്ടൻറെ സ്ഥാനത്ത് കണ്ടതിന്റെ പേരിൽ ആകണം…. അവൻ അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു….

രണ്ടുപേരും പുറത്തേക്ക് പൊയ്ക്കോളൂ…. വൈദേഹിയെയും കൊണ്ട് ദക്ഷ പുറത്തേക്കിറങ്ങി…

സമർ… ഈ ബോഡി എവിടെ ഡിസ്പോസ് ചെയ്യാനാണ് ???

ഇവിടെ അടുത്ത് കൂമൻപാറ എന്നൊരു സ്ഥലമുണ്ട്… അവിടെയാകുമ്പോൾ വല്ല വന്യജീവികളും ആക്രമിച്ചതാണ് എന്ന് കരുതിക്കൊള്ളും..

സ്ഥലം സേഫ് അല്ലേ??? ഒരു തെളിവും ഉണ്ടാകരുത്…

ഒരാഴ്ചയായി ആ സ്ഥലം നമ്മുടെ നിരീക്ഷണത്തിലാണ് …അവിടെ പലയടുത്തായി നമ്മൾ രഹസ്യ ക്യാമറകൾ ഫിറ്റ് ചെയ്തിട്ടുണ്ട്… പോലീസിന്റെയോ ഫോറസ്റ്റ് ഗാർഡ്സിന്‍റെയോ മൂവ്മെൻറ് ഉണ്ടോ എന്നറിയാൻ… പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല …അവിടെ സേഫ് ആണ്…

ഓക്കേ നീ രണ്ടുദിവസം കഴിഞ്ഞ് മടങ്ങിയാൽ മതി…..

ശരി ദേവേട്ടാ……

ദേവൻ തിരികെ എത്തുമ്പോൾ ദക്ഷയും വൈദേഹിയും കാറിനടുത്ത് നിന്ന് സംസാരിക്കുന്നു.. വൈദേഹിയുടെ കണ്ണുകൾ ഇപ്പോഴും തോർന്നിട്ടില്ല.. ദക്ഷ എന്തൊക്കെയോ പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നുണ്ട് ..

ഇതുവരെ കഴിഞ്ഞില്ലേ അവളുടെ കരച്ചിൽ??? ദേവൻ അൽപ്പം നീരസത്തോടെ ചോദിച്ചു.

അവൾക്കിപ്പോൾ ഒരു കുഴപ്പവുമില്ല… എന്റെ കുട്ടി സ്ട്രോങ്ങ് ആണ് ..അല്ലേടി?? ദക്ഷ വൈദഹിയെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

ആണെങ്കിൽ അവൾക്ക് കൊള്ളാം… കാറിൽ കയറിയിരുന്ന് കരഞ്ഞാൽ പോകുന്ന വഴി ഞാൻ എടുത്ത് തോട്ടിൽ കളയും.. ദേവൻ പറഞ്ഞു.

അത് കേട്ട് വൈദേഹി കണ്ണുകൾ തുടച്ചു മുഖം കൂർപ്പിച്ച് ദേവനെ നോക്കി ..

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.