ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 364

അവരുടെ പുറകെ പാലസിനകത്തേക്ക് കയറിയ രണ്ടുപേരുടെ ഉള്ളിൽ നിരാശയും അസൂയയും ആയിരുന്നുവെങ്കിൽ ഒരാളുടെ ഉള്ളിൽ തന്റെ ആരാധനാ പാത്രത്തെ കണ്ട എക്സൈറ്റ്മെന്റ് ആയിരുന്നു…

**********************************

ദക്ഷയോട് ഒപ്പമുള്ള ആ രാത്രി അവർ മൂന്നുപേരും നന്നായിത്തന്നെ ആസ്വദിച്ചു.. അടുക്കളയിൽ കയറി കുക്ക് ചെയ്തും പരസ്പരം കളിയാക്കി കുറുമ്പുകൾ പറഞ്ഞും അവർ ആ സായന്തനം ആഘോഷമാക്കി…. രാത്രിയിൽ ദക്ഷയോടൊപ്പം അവളുടെ കിടപ്പുമുറിയിലേക്ക് നീങ്ങിയ ദേവനെ വൈദേഹി കൈകൾ കെട്ടി മുഖം കൂർപ്പിച്ചു നോക്കി… അത് കണ്ടു ദേവൻ ദക്ഷയെ ഒന്നു കൂടി തനിക്ക് അരികിലേക്ക് അമർത്തിപ്പിടിച്ചു ..അവളെ നോക്കി ഒരു കണ്ണുരുട്ടി കാട്ടി …..അതുകണ്ട് വൈദേഹിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു….

രാത്രിയിൽ അവൻറെ പ്രണയവർഷത്തിൽ തളർന്ന് നെഞ്ചോട് ഒട്ടിക്കിടന്ന ദക്ഷയുടെ നെറുകലായി ദേവൻ തലോടിക്കൊണ്ടിരുന്നു… മുഖമുയർത്തി നോക്കിയ ദക്ഷ കണ്ടത് എന്തൊക്കെയോ ആലോചിച്ചു കിടക്കുന്ന ദേവനെയാണ്…..

അവൾ അങ്ങനെയൊന്നും തളർന്നു പോവില്ല വാവേ …അവളുടെ ദേവേട്ടൻ അവളുടെ കൂടെയില്ലേ …അവൾ ദേവനെ ഒന്നുകൂടി കെട്ടിപ്പിടിച്ച് അവൻറെ നെഞ്ചകത്തിൽ മുത്തങ്ങൾ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു …

നാളെ അനിരുദ്ധനെ കാണുമ്പോൾ വൈദേഹിയുടെ പ്രതികരണം എന്തായിരിക്കും എന്ന് ആലോചിച്ചു കിടന്നതാണ് ദേവൻ… അവൻറെ  ചിന്തകൾ,,  അവൻ പോലും പറയാതെ മനസ്സിലാക്കുന്ന അവൻറെ പെണ്ണിനെ അവൻ ഒന്നുകൂടി ഗാഢമായി പുണർന്നു… അവളുടെ ആ വാക്കുകൾ മതിയായിരുന്നു അവനെ സമാധാനപ്പെടുത്തൻ അവളെയും മാറോട് ചേർത്ത് അവൻ ഉറക്കത്തിലേക്ക് വീണു…..

**********************************

ഇതേസമയം തൻറെ കൺമുന്നിലേക്ക് അടുത്തുവരുന്ന മരണത്തിൻറെ ദംഷ്ട്രകളെ അനന്തൻ ഭീതിയോടെ നോക്കിക്കൊണ്ടിരുന്നു.. മോട്ടോറിൽ നിന്നും ചങ്ങല അയയുന്ന കണക്കിൽ നായ്ക്കൾ അനന്തനുനേരെ കുതിച്ചു ചാടിക്കൊണ്ടിരുന്നു… അവ ഇപ്പോൾ അനന്തനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിൽക്കുകയാണ് ..അയാളുടെ മനസ്സിൽ കൂടി അയാളുടെ പഴയ ജീവിതം മിന്നി മാഞ്ഞുകൊണ്ടിരുന്നു ….താൻ നശിപ്പിച്ച് കളഞ്ഞ ജീവിതങ്ങൾ… തൻറെ മുന്നിൽ വന്നു പല്ലിളിക്കുന്നതായി അയാൾക്ക് തോന്നി …മരണ ഭയം അയാളെ പൂർണമായും കാർന്നുതിന്നു… ആ ഒരു നിമിഷം അടുത്ത ചങ്ങലക്കണ്ണി അയഞ്ഞതും രണ്ടു നായ്ക്കൾ അയാളുടെ കൈകളിലായി കടിച്ചു കഴിഞ്ഞിരുന്നു ..വേദനയെടുത്ത് കുതറിയ അയാളുടെ കാലുകളിലായി മറ്റു രണ്ടു നായ്ക്കളും ആക്രമണം തുടങ്ങി…

ആ കൂടിന്റെ സമീപം നിർത്തിയിട്ടിരുന്നു മഹേന്ദ്ര ഥാറിൻറെ ഡ്രൈവിംഗ് സീറ്റിലേക്ക് ചാരി കിടന്ന ലക്ഷ്മണിന് അനന്തന്റെ ദീന രോദനങ്ങൾ താരാട്ട് പാട്ടായി.. ഒരുപാട് നാളുകൾക്ക് ശേഷം  ആ ബഹളത്തിനിടയിലും അവൻ നന്നായി ഉറങ്ങി….

രാവിലെ അവൻറെ ഫോണിൽ സെറ്റ് ചെയ്തു വച്ചിരുന്ന അലാമാണ് അവനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.. കൂടിനടുത്ത് എത്തിയ അവൻ കണ്ടത് നായ്ക്കൾ കടിച്ച് അവശനാക്കി ഇട്ടിരിക്കുന്നു അനന്തനയാണ്.. കൈകളിൽ നിന്നും കാലുകളിൽ നിന്നുമെല്ലാം മാംസം വാർന്നു പോയിരിക്കുന്നു …കവിളിലും നെഞ്ചിലുമുള്ള മാംസം നായ്ക്കൾ കടിച്ചെടുത്തു കഴിഞ്ഞിരുന്നു….. ചെറിയൊരു ഞരക്കം മാത്രമുണ്ട്…

ജീവൻ പോയിട്ട് കൊണ്ട് കളഞ്ഞാൽ മതിയോ.. ഇവനെ??? അവിടേക്ക് അപ്പോൾ ഒരു സ്പോർട്സ് ബൈക്കിൽ വന്ന ഒരാൾ ലക്ഷ്മണിനോട് ചോദിച്ചു..

വേണ്ട അഭിലാഷ് ..കൊണ്ട് കളയുമ്പോഴും ജീവൻ വേണം… നീറി നീറി ഒടുങ്ങട്ടെ മഹാപാപി…. ഇവനെ എവിടെ കൊണ്ട് കളയാനാണ് നിൻറെ ഉദ്ദേശം?? നാളെയോ മറ്റന്നാളോ ഇവൻറെ ജഡം കണ്ടെത്തണം ..ആളുകൾ അറിയണം ഇവൻറെ മരണം..

…….. കൂമൻ പാറ ……..ഇവിടെ അടുത്തുള്ള സ്ഥലമാണ് ആഴ്ചയിൽ ഒരിക്കൽ അവിടെയുള്ള ആദിവാസികൾ കാട്ടിനകത്ത് ഒരു അമ്പലത്തിൽ പൂജയ്ക്ക് പോകാറുണ്ട് …അല്ലാതെ മറ്റാരും ആ വഴിക്ക് പോകാൻ അനുവാദമില്ല ..അവിടെ കൊണ്ട് കളയാം ഇവനെ …അതാകുമ്പോൾ അവർ കണ്ടെത്തി പോലീസിൽ അറിയിച്ചു കൊള്ളും… ഈ നായ്ക്കളെ എന്ത് ചെയ്യാനാണ്???

മനുഷ്യ മാംസത്തിന്റെ രുചി അറിഞ്ഞവയാണ്.. ജീവനോടെ വിടണ്ട കൊന്നുകളഞ്ഞേക്ക്… ലക്ഷ്മൺ അഭിയോട് പറഞ്ഞു..

തെരുവുനായ്ക്കളെ ഒന്നും കൊന്നു കൂടാ എന്നാണ് പുതിയ നിയമം.. അഭിലാഷ് ഒരു കളിയോടെ പറഞ്ഞു.

ഇവറ്റകളിലും നികൃഷ്ടമായ ഇവനെപ്പോലെയുള്ളവർ നമ്മുടെ ഇടയിൽ ജീവിക്കുമ്പോൾ അതും ഒരു ശരിയാണ് ..ലക്ഷ്മൺ അഭിലാഷിന് മറുപടി കൊടുത്തു.

അടുത്തത് നിൻറെ ചോരയിൽ ജനിച്ച നിന്റെ മകനാണ്…. അവനെയും താമസിയാതെ ഞാൻ നിൻറെ അടുത്തേക്ക് തന്നെ അയക്കും.. ലക്ഷമൺ ആ മാംസപിണ്ഡത്തിന് മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു…

നീ ഇന്ന് തന്നെ തിരികെ പോകില്ലേ???

യെസ്… വൈകിട്ടത്തെ ഫ്ലൈറ്റിൽ തിരികെ പോകണം …മറ്റന്നാൾ രാവിലെ തിരികെ റെജിമെൻറിൽ ജോയിൻ ചെയ്യണം…..

*********************************

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.