ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 364

അവനെ കണ്ടു രക്ഷയുടെ മുഖം ഒന്ന് തിളങ്ങി …പക്ഷേ അത് പുറത്ത് കാട്ടാതെ അവൾ പറഞ്ഞു. ഓ താനോ…. താനെന്താ ഇവിടെ??

അതെന്താടി ഞാൻ ഇവിടെ വന്നത് നിനക്ക് പിടിച്ചില്ലേ???

പിടിച്ചില്ലെങ്കിൽ…. നീ എന്ത് ചെയ്യും…. അവർ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു..

ഇതൊക്കെ കണ്ട്..വൈദേഹി ഇതെന്താണ് എന്ന രീതിയിൽ ദേവനെ നോക്കി…

ദേ ആർ കോളേജ് മേറ്റ്സ്….

ആഹാ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പഠിച്ചതാ??? വൈദേഹി ആകാംക്ഷയോടെ ദക്ഷയോട് ചോദിച്ചു..

ഒരുമിച്ചോ??? എൻറെ രണ്ടുവർഷം സീനിയർ ആയിരുന്നു ഇവൻ..

എന്നിട്ട് ആ ബഹുമാനം വല്ലതും നീ എനിക്ക് തരുന്നുണ്ടോ സമർ സങ്കടത്തോടെ ദക്ഷയെ നോക്കി ചോദിച്ചു…

പിന്നെ ബഹുമാനം ഒന്ന് പോടോ..

വന്ന സമയത്ത് സമർ ഏട്ടാ എന്ന് തികച്ച് വിളിക്കില്ലായിരുന്നു… സ്മരണ ഉണ്ടോടി വല്ലതും???

സ്മരണ വേണം ..അതല്ല.. എൻറെ ജൂനിയർ ആയിരുന്ന താരയെ വളച്ചൊടിച്ചു കുപ്പിയിലാക്കാൻ സഹായവും ചോദിച്ച് എൻറെ പിന്നാലെ നടന്നത്…

അതിന് നീ കഴുത്തറപ്പൻ ഫീസും വാങ്ങിയിട്ടില്ലേ?? ഞാൻ അന്ന് എൻറെ താരക്ക് വേണ്ടി പോലും അത്രയും പണം ചെലവാക്കിയിട്ടില്ല… അവർ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കത്തി കയറുകയാണ്…

വൈദേഹി ആണെങ്കിൽ ഇതെന്താണ് എന്ന രീതിയിൽ വായും തുറന്നു രണ്ടുപേരെയും നോക്കി ഇരിപ്പുണ്ട്…. ദേവനാണെങ്കിൽ ഇത് താൻ സ്ഥിരം കേൾക്കുന്നതാണ് എന്ന രീതിയിൽ  സോഫയിലേക്ക് ചാരി കടക്കുന്നുണ്ട്… ഒടുവിൽ ദേവൻ തന്നെ വേണ്ടിവന്നു അവരുടെ സംസാരം അവസാനിപ്പിക്കാൻ .

എൻറെ വൈദേഹിക്കുട്ടി ഒരു പ്രോജക്ട് പ്രൊപ്പോസലും കൊണ്ടുവന്നതാണ്… അത് അംഗീകരിക്കാൻ പറ്റുമെങ്കിൽ അത് പറ ,,,അല്ലാതെ ഇവിടെ കിടന്നു വഴക്കടിക്കാൻ ആണെങ്കിൽ രണ്ടുപേരെയും എടുത്ത് താഴെ കളയും ഞാൻ …

ദക്ഷ , ദേവനെ നേരെ ചുണ്ട് കൂർപ്പിച്ച് കാണിച്ച് കൊണ്ട് വൈദേഹിയുടെ കയ്യിൽ നിന്നും ഫയൽ വാങ്ങി മറിച്ചു നോക്കി.. നോക്കുംതോറും ദക്ഷയുടെ കണ്ണുകൾ കുറുകി വന്നു. അവൾ ഒരു സംശയത്തോടെ വൈദേഹിയെ നോക്കി….

നോക്കണ്ട ചേട്ടത്തി ഇത് ദേവേട്ടൻ തയ്യാറാക്കിയ പ്രോജക്ട് ആണ്…

തോന്നി ..

എന്നിട്ട് എന്താണ് ദക്ഷയുടെ തീരുമാനം  ….ദേവൻ ദക്ഷയോട് ചോദിച്ചു .

വൈദേഹി ഇതൊരു പാർട്ണർഷിപ്പ് കമ്പനിയാണ് ….ഞാൻ മാത്രം തീരുമാനമെടുത്തത് കൊണ്ട് ആയില്ല …എന്നെ പോലെ തന്നെ ഈക്വൽ ഷെയർ ഉള്ള ഒരു മെമ്പർ കൂടിയുണ്ട് ഈ കമ്പനിയിൽ… അയാൾക്ക് കൂടി സമ്മതമായാൽ മാത്രമേ എനിക്കത് അംഗീകരിക്കാൻ പറ്റൂ…

അയ്യോ അപ്പൊ ഇത് നടക്കില്ലെന്നാണോ പറയുന്നത്… വൈദേഹി സങ്കടത്തോടെ ചോദിച്ചു

രണ്ടാമത്തെ പാർട്ണർ ആരാണ് അവൾ കൂട്ടിച്ചേർത്തു…

അതാരാണെന്ന് നിനക്ക് ഇതുവരെ മനസ്സിലായില്ലേ പൊട്ടി ..ദേവൻറെ കൈകളിലേക്ക് ചുറ്റിപ്പിടിച്ചുകൊണ്ട് അവനിലേക്ക് കൂടുതൽ ചേർന്നിരുന്നു കൊണ്ട് അവൾ വൈദേഹിയോട് ചോദിച്ചു.

ദേവേട്ടൻ ആണോ? അവൾ തല്ലു ഒരു അമ്പരപ്പു കൂടെ തിരക്കി???

നിനക്കത് ഇതുവരെ മനസ്സിലായില്ലേ ???ഈ കമ്പനിയുടെ പേര് തന്നെ അതല്ലേ…ദേവദക്ഷ…. ദേവൻ….. ദക്ഷ…. ദേവന്റെയും ദക്ഷയുടെയും….

ഇവൾ പറയുന്നതുപോലെ ഒന്നുമല്ല രേഖകളിൽ മാത്രമേയുള്ളൂ എൻറെ പങ്കാളിത്തം… ബാക്കി മുഴുവൻ ഇവളുടെ ഹാർഡ് വർക്ക് ആണ്… ദേവൻ തൻറെ ഭാഗം വെളിപ്പെടുത്തി ..

അതൊക്കെ പോട്ടെ അപ്പോൾ മിസ്റ്റർ ദേവദേവൻ എന്ത് തീരുമാനിച്ചു …ദേവലോകം ഗ്രൂപ്പിൻറെ ഈ പ്രൊപ്പോസൽ അംഗീകരിക്കുന്നുണ്ടോ ???വൈദേഹി തെല്ല് ഗൗരവത്തോടെ ദേവനോട് ചോദിച്ചു.

അംഗീകരിച്ചേക്കാം അല്ലേടി?? തലകൊണ്ട് ദക്ഷയുടെ തലയിൽ ചെറുതായി മുട്ടിക്കൊണ്ട് ചോദിച്ചു..

അംഗീകരിച്ചേക്കാം വാവേ …പക്ഷേ ഒരു കണ്ടീഷൻ ഇന്ന് എല്ലാവരും എന്നോടൊപ്പം എൻറെ ഫ്ലാറ്റിൽ കൂടുന്നു … അങ്ങനെയാണെങ്കിൽ നമ്മുക്ക് ഈ പ്രൊപ്പോസൽ അംഗീകരിക്കാം….

ദക്ഷയും അവനോടൊപ്പം ചേർന്നു.

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.