ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 364

തൻറെ സാമ്രാജ്യത്തെ ഒരു ചതുരംഗ പലകയോട് ഉപമിച്ച് സ്വയം അതിൻറെ രാജാവായി അവരോധിതനായ ….ജി എം… അയാളുടെ രാജ്ഞി… ജാസ്മിൻ  രണ്ടു മക്കൾ

നകുൽ ,,,അജയ് ,

സഭാപതി ……ജിഎംന്റെ വിശ്വസ്തനായ മന്ത്രി …ചാണക്യൻ അയാളുടെ ഇല്ലീഗൽ ബിസിനസുകളുടെ എല്ലാം കണക്കപിള്ള ….സഭാപതിക്ക് ഒരേയൊരു പുത്രൻ..

…..അർജുൻ …….ജി എമ്മിന്റെ ചാവേർ പടത്തലവൻ, അവനു കീഴിൽ കൊല്ലാനും ചാവാനും ആയി ഒരു പട തന്നെയുണ്ട് …ബുദ്ധിയിലും പ്രവർത്തിയിലും അച്ഛനെയും കടത്തിവിട്ടുന്ന സാമർത്ഥ്യം..

ഇബ്രാഹിം ജലാൽ…..ജി എമ്മിന്റെ ആനയും കുതിരയും ഇയാളാണ് ……ഭായ് എന്ന ഓമനപേരിൽ അറിയപ്പെടുന്നു… 4 ബീവിമാരിൽ ആയി 9 മക്കൾ അതിൽ ഒരേയൊരു പുത്രൻ അമൻ… ബാക്കിയെല്ലാം പെൺകുട്ടികളാണ് ..ഉപ്പയുടെ പുന്നാര മകൻ …മത പ്രഭാഷകൻറെ മേലങ്കിഅണിഞ്ഞ ഒന്നാന്തരം ക്രിമിനൽ അതാണ്  ഇബ്രാഹിം… മതത്തിൻറെ പേര് പറഞ്ഞു വഴിതെറ്റിച്ചു എടുക്കുന്ന യുവാക്കളെ പാക്കിസ്ഥാനിലേക്കും ഐഎസിലേക്കും റിക്രൂട്ട് ചെയ്യുന്ന ഏജൻറ് ….അതുപോലെ പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മയക്കുമരുന്ന് കടക്കുന്ന ജിഎമ്മിന്റെ വിശ്വസ്തൻ….

ലാസ്റ്റ് ബട്ട് നോട്ട് ലിസ്റ്റ് ..

… കൗശാൽ… അനിയൻ കാർത്തിക്  …കൗശാലിന് ബിസിനസ് ആണ് ..കൂടുതലും സ്മഗ്ലിങ് ഗുഡ്സ് , സ്വന്തമായി ഒരു ഐടി കമ്പനി ഉണ്ട് കൂടെ ഒരു എക്സ്പോർട്ടിങ് കമ്പനിയും അതിനു മറവിൽ ഹ്യൂമൻ ട്രാഫിക്കിംഗ് വരെ ചെയ്യുന്ന ഒരു നെക്സസ് ആണ് അവരുടെ കീഴിലുള്ളത് ..അത് ഹാൻഡിൽ ചെയ്യുന്നത് ആവട്ടെ കാർത്തികും.. പെൺകുട്ടികളെ പ്രണയം നടിച്ച് വീഴ്ത്താൻ ഒരു പ്രത്യേക കഴിവാണ് അവന് …അവരുടെ കൂട്ടത്തിൽ തന്നെയുള്ളതാണ് ദേവലോകത്തെ അനന്തനും അയാളുടെ മകൻ അനിരുദ്ധനും …

അർജുൻ ,അമൻ, കാർത്തിക് ,അനിരുദ്ധ്…… ഇവരെ പരിചയമുണ്ടല്ലോ …തുടർന്ന് വായിക്കു….

***********************************

വൈദേഹി പ്രെപ്പോസ് ചെയ്ത പ്രോജക്ട് ഐഡിയ ഞാൻ നോക്കി….. അമേസിങ് …അത് ഉടൻതന്നെ നമുക്ക് സ്റ്റാർട്ട് ചെയ്യാം അതിനുള്ള ഫണ്ട് ഭദ്ര ഗ്രൂപ്പിൽ നിന്നും ഇപ്പോൾ തന്നെ റിലീസ് ചെയ്യാം ….മൂന്നാമതായി ആരെ ഉൾപ്പെടുത്താനാണ് നീ അവളോട് പറഞ്ഞത് …അമർനാഥ് ഫോണിലൂടെ വൈഗയോട് ചോദിച്ചു.

അവൾ തന്നെ രണ്ടുമൂന്ന് ബിസിനസ് ഗ്രൂപ്പുകളെ പറ്റി പറഞ്ഞിരുന്നു ….ഒന്ന് ദേവ് ഗ്രൂപ്പ് ഓഫ് കമ്പനീസ് …രണ്ട് ADM ഗ്രൂപ്പ് പിന്നെ ദേവദക്ഷാ ഗ്രൂപ്പ്….

ദേവ്ഗ്രൂപ്പിനും ,ആഡം ഗ്രൂപ്പിനും കേരളത്തിൽ ഇൻവെസ്റ്റ്മെന്റ് ഒന്നും തന്നെ ഇല്ലല്ലോ …മാത്രമല്ല അവർ ഇൻറർനാഷണൽ ബിസിനസ് കൺസോർഷൃം അല്ലേ.. ദേവ്ഗ്രൂപ്പ് പിന്നെയും ഒക്കെയാണ്.. പക്ഷേ ആഡം ഗ്രൂപ്പ് …അത് വേണ്ട.. വെപ്പെൺസ് …ഗോൾഡ്..  Too difficult to handle… നിനക്കറിയാവുന്നതല്ലേ അവരെപ്പറ്റി “Three ഏയ്ഞ്ചൽസ്” എന്നത് അവരുടെ പേരിൽ മാത്രമേ ഉള്ളൂ …They are real DEMONS.. അവർ എന്തായാലും വേണ്ട… നമ്മളായിട്ട് അവർക്ക് ഒരു എൻട്രി കേരളത്തിൽ കൊടുക്കണ്ട…

നമ്മളായി എന്തിനാണ് കൊടുക്കുന്നത് ..അവർ ഓൾറെഡി കേരളത്തിൽ എൻഡറായി കഴിഞ്ഞു …ബ്ലൂ പാരഡൈസ് റസ്റ്റോറൻറ് ആൻഡ് ഹോട്ടൽ ചെയിൻ അവരുടേതാണ്….  അതുകൊണ്ടായിരിക്കണം അവൾ അവരുടെ പേരും ഉൾപ്പെടുത്തിയത്.. എന്തായാലും ഞാൻ അവരെ കോൺടാക്ട് ചെയ്യാൻ പോകുന്നില്ല ..ഞാൻ ദേവദക്ഷ ഗ്രൂപ്പിനെയാണ് സജസ്റ്റ് ചെയ്തത് … അവൾ ഇന്ന് തന്നെ അവരെ കാണുകയും ചെയ്യും..

അതെന്തായാലും നന്നായി ഇനി ദേവ് ഗ്രൂപ്പിന് കൊടുത്താലും  അവസാനം പ്രോജക്ട് മുഴുവൻ അവരുടെ കയ്യിലിരിക്കും… ഇതാകുമ്പോൾ നമുക്കും കൂടി ഒരു പിടി ഉണ്ടാകുമല്ലോ…

അത് ശരിയാണ് അവസാനം എന്തെങ്കിലും കമ്പ്ലൈന്റ് പറയണമെങ്കിൽ തന്നെ അതിൻറെ സിഇഒ മിസ്റ്റർ ദേവദേവൻ അയാളെ കണ്ടുകിട്ടണ്ടേ .. എന്നിട്ട് വേണ്ടേ പരാതി പറയാൻ… ബട്ട് ഹി ഈസ് ആൻ ഇൻട്രസ്റ്റിംഗ് മാൻ… എനിക്ക് തോന്നുന്നു എല്ലാരും കാണാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസ് ടൈക്കൂൺ അയാൾ ആണെന്ന്.. നോ ഫോട്ടോസ് നോ ഇൻറർവ്യൂസ് എന്ത് ജാതിമനുഷൃൻ ആണല്ലേ???

അമർ : പിന്നെ പാലക്കൽ എന്തൊക്കെയുണ്ട് വിശേഷം?? അളിയൻ എങ്ങനെ ഇരിക്കുന്നു??

അങ്ങേർ സുഖമായി തന്നെ ഇരിപ്പുണ്ട് ..എഴുന്നേറ്റ് നടക്കാം എന്ന അഹങ്കാരത്തിൽ ഇപ്പോൾ പുറത്താ ഏതുനേരവും മേഘൻെറയും അർജുനന്റെയും അടുത്ത് നിൽപ്പുണ്ട് …

എനിക്ക് ഒന്ന് വരണമെന്നുണ്ട് ഈ ബിസിനസിന്റെ തിരക്കുകൾ ഒക്കെ ഒന്ന് കഴിയട്ടെ ഞാൻ വന്നു കാണുന്നുണ്ട് എന്ന് പുള്ളിയോട് പറഞ്ഞേക്ക്…

എന്നാൽ മോൻ  പോയി ബിസിനസ് ഒക്കെ നോക്ക്… എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട്..

ദി അയേൺ ലേഡി ഓഫ് ഭദ്ര ഗ്രൂപ്പ്…. അടുക്കളയിൽ അടുക്കള പണി അല്ലേ ??ഇനി എനിക്ക് ചത്താലും വേണ്ടില്ല…

നീ കൂടുതൽ അങ്ങ് കിളത്തണ്ട അതിനും ഒരു സുഖമൊക്കെ ഉണ്ടെടാ.…..

*******†***********†*********†******

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.