ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 388

മിഴിയും ദിവിയും മിത്രയും ദ്രുവിയും അവരുടെ പ്രണയ നാളുകൾ ആഘോഷിച്ചു നടന്നപ്പോൾ , ദേവിയും ദേവുട്ടിയും പാറുവും ഫോൺ കളിലൂടെയും വീഡിയോ കളിലൂടെയും പ്രണയം കൈമാറി .

രാത്രി ഭക്ഷണത്തിനു ടേബിളിൽ നിരന്നിരിക്കുക ആണ് എല്ലാവരും

രുദ്രൻ : ദേവി ദീക്ഷി അപ്പോ നാളെ മുതൽ നിങ്ങൾ ജോയിൻ ചെയ്യുക അല്ലേ ,,

ദേവി : അതെ പപ്പാ ,

രുദ്രൻ : മ്മ് , ദ്രുവി നിന്റെ പ്ലാൻ എന്താ

ദ്രുവി : ഞാൻ നെക്സ്റ്റ് വീക്ക് തന്നെ ജോയിൻ ചെയ്യും , ഓർഡർ വന്നിട്ടുണ്ട് പപ്പ

രുദ്രൻ : ദേവൂട്ടി പാറു നിങ്ങളോ

ദേവൂട്ടി : ഞങ്ങൾ നാളെ ഹോസ്പിറ്റലിൽ പോകുന്നുണ്ട് പപ്പാ , കുറച്ചു ദിവസം പോയി കാര്യങ്ങൾ ഒന്ന് മനസ്സിലാക്കട്ടെ എന്നിട്ട് തീരുമാനിക്കാം ,,,

ജിത്തു : നിങ്ങൾ രണ്ടുപേരും നമ്മുടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്താൽ തന്നെ തിരക്ക് കൂടും , ഫേമസ് ഡോക്ടർസ് അല്ലേ , ,,, അവൻ ചിരിയോടെ പറഞ്ഞു

രുദ്രൻ : എന്ന നിങ്ങൾ പോകുമ്പോൾ മിഴിയെയും മിത്രയെയും കൂടെ കൂട്ടിക്കോ ,,

ദേവൂട്ടി : ഓക്കേ , പപ്പാ

കാർത്തി : രുദ്ര , ഏതോ ഒരു കാർഡിയോ ഡോക്ടർ രുദ്ര ചൂഡ് , നമ്മുടെ ഹോസ്പിറ്റലിലേക്ക് ജോയിൻ ചെയ്യട്ടെ എന്ന് ചോദിച്ചു വിളിച്ചിരുന്നു ,ഞാൻ അപ്പൊ തന്നെ റിജെക്ട് ചെയ്തു ,,,പാറുവിനെ ഇടം കണ്ണിട്ട് കൊണ്ട് പറഞ്ഞു

അതുകേട്ട പാറു കാർത്തിയെ ഒന്ന് കൂർപ്പിച്ചു നോക്കി , അവൻ അവളെ നോക്കി ചുമ്മാ ഇളിച്ചു കൊടുത്തു

പാറു : ദേ , തന്ത ആയി പോയി ഇല്ലേൽ കാണായിരുന്നു , മരുമകനോട് സ്നേഹമില്ലാത്ത
ഭൂർഷ്വാ അമ്മായി അപ്പൻ ,,,അവൾ കാർത്തിയെ നോക്കി കെറുവിച്ചു

കാർത്തി : അതേടി ഞാൻ ഭൂർഷ്വാ തന്നെയാ , ഞങ്ങളെ ഹോസ്പിറ്റൽ നടത്തുന്നത് ആതുര സേവനത്തിന് ആണ് , അല്ലാതെ ചുംബന സമരം നടത്താൻ അല്ല , നിന്നേം അവനേം ഇപ്പൊ ഒന്നിച്ചു നിർത്തിയാൽ ശെരിയാവില്ല , അതൊക്കെ കേട്ട് കഴിഞ്ഞിട്ട് നിങ്ങൾ എന്താച്ച ആയിക്കോ ,,,

കാർത്തിയുടെ വർത്തമാനം കേട്ടതും പാറു ചമ്മി നാറി പോയി ,

പിറ്റേന്ന് രാവിലെ ബ്ലാക്ക് ഒഫീഷ്യൽ സ്യുട്ടിൽ തിളങ്ങി ദീക്ഷിയും ദേവിയും സകലരുടെയും അനുഗ്രഹത്തോടെ ഓഫീസിലേക്ക് പോയി ,ദേവുട്ടിയും കൂട്ടരും ഹോസ്പിറ്റലിലേക്കും മറ്റുള്ളവർ അവരുടെ കാര്യങ്ങളിലേക്കും കടന്നു

സ്വീകരണമോ മറ്റോ വേണ്ടെന്ന് പറഞ്ഞിരുന്നത് കൊണ്ട് , ദീക്ഷിയും ദേവിയും വരുന്ന കാര്യം ഓഫീസിൽ അറിയിച്ചിരുന്നില്ല , അവർ ചെന്ന് റിസപ്ഷനിൽ എംഡിയുടെയും സിഇഒയുടെയും പിഎ മാരെ കാണാൻ അനുവാദം വാങ്ങി അവരെ വെയിറ്റ് ചെയ്തു , ഒരു ജാടയും കാണിക്കാതെ ദേവി റിസെപ്ഷനിസ്റ്റിനോട് അവിടുത്തെ കാര്യങ്ങൾ ചോദിച്ചു , നല്ലൊരു കുട്ടി ആയത് കൊണ്ട് തന്നെ പറയാൻ പറ്റുന്ന കാര്യങ്ങൾ അവൾ സത്യസന്തമായി തന്നെ പറഞ്ഞു , ദേവി ആ കുട്ടിയുടെ ആറ്റിട്യൂടിൽ വളരെ മതിപ്പ് തോന്നി , പെട്ടെന്ന് തന്നെ കയലും ശ്രുതിയും അവിടേക്ക് വന്നു ദീക്ഷിയെയും ദേവിയെയും അങ്ങനെ ഒരു ഔട്ഫിറ്റിൽ കണ്ടതും അവൾ ഞട്ടി , എങ്കിലും ഓഫീസ് ആയത് കൊണ്ട് തന്നെ ശ്രദ്ധയോടെ സംസാരിച്ചു തുടങ്ങി

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.