ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 388

അപ്പുവും പാറുവും കുറച്ചു മുന്നോട്ട് നടന്ന ശേഷം , അവിടെ നിന്നു പരസ്പരം നോക്കി ഒന്ന് ചിരിച്ചു

അപ്പു : താൻ എന്നെ മിസ് ചെയ്തിരുന്നോ , ഞാൻ തന്നെ നന്നായി മിസ് ചെയ്തിരുന്നു , കഴിഞ്ഞ 4 വർഷം ഞാൻ പോകുന്നിടത്തെല്ലാം തന്നെ തിരയുമായിരിന്നു , തന്നെ ഞാൻ അത്ര മാത്രം മിസ് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല ,,ഐ ലൗ യൂ പാറു ,, deeply madly i love you ,,,, അവൻ അവളെ നോക്കിക്കൊണ്ട് പറഞ്ഞു

പാറു : ഐ മിസ് യൂ ടൂ ,,, ഐ ലവ് യൂ ടൂ ,,,അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു ,

അവൻ പതിയെ അവളുടെ മൂർത്താവിൽ ചുംബിച്ചു അതുപിന്നെ പതിയെ ദിശമാറി ചുണ്ടുകളിൽ എത്തി നിന്നു , രണ്ടുപേരും പരിസരം മറന്നു ചുംബിചു , എന്തോ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത് ,അവരെ കണ്ടു ഞെട്ടി തിരിഞ്ഞു പോകുന്ന മോനുവിനെയും ദേവൂട്ടിയെയും കണ്ടതും അവർ കണ്ടതിൽ ഉള്ള ചമ്മൽ മറച്ചു അവരും അവർക്ക് പുറകെ കൈകൾ കോർത്തു നടന്നു പോയി .

ദ്രുവിയും മിത്രയും ആ നീർചാലിനോട് ചേർന്ന പടവിൽ ഇരുന്നു ,അവർ പരസ്പരം നോക്കി ഒന്ന് ചിരിച്ചു

മിത്ര : അന്ന് , നല്ലോം മുറിവായോ ,, അവൾ പതിയെ ചോദിച്ചു

ദ്രുവി : ഇല്ല ,,,അവൻ അവന്റെ ചുണ്ട് തടവിക്കൊണ്ട് പറഞ്ഞു

മിത്ര : സോറി , അത് എനിക്ക് ആദ്യമായത് കൊണ്ട് , അറിയാതെ ,,, അവൾ തലതാഴ്ത്തികൊണ്ട് പറഞ്ഞു

ദ്രുവി : അപ്പൊ ഇപ്പൊ പഠിച്ചോ ,, അവൻ കുസൃതിയോടെ ചോദിച്ചു , അത് കേട്ട മിത്ര ഞെട്ടലോടെ തലപൊക്കി അവനെ നോക്കി അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവളിലേക്കും പടർന്നതും ആ പുഞ്ചിരി അവൻ നുകർന്നു തുടങ്ങി

ദേവിയും ചന്ദ്രയും പതിയെ നടക്കുക ആണ്

ചന്ദ്ര : താൻ കമ്പനിയിൽ ജോയിൻ ചെയ്യാൻ പോവാണോ ,,

ദേവി : മ്മ് , ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്

ചന്ദ്ര : മ്മ് , ഞങ്ങളും കോഴിക്കോട് സെറ്റിൽ ആവാൻ പോവുക ആണ് , ഇനി നമ്മൾ ഒന്നിച്ചുണ്ടാവും ,,,അവൻ ചിരിയോടെ പറഞ്ഞു
ദേവിയും ഒരു ചിരി നൽകി

മിഴിയും ദിവിയും ചെന്നത് അടുത്ത് തന്നെയുള്ള ഒരു കടയിലേക്ക് ആണ് , അവർ ചെന്ന് കുറച്ചു സാധനങ്ങൾ വാങ്ങി തിരിച്ചു പൊന്നു , യാത്രതിൽ അല്ലറ ചില്ലറ സംസാരങ്ങളിൽ മാത്രം ഒതുങ്ങി ,

മഹിതയെകൊണ്ട് സുനിൽ കുറച്ചു മുന്നോട്ട് പോയ ശേഷം വണ്ടി സൈഡ് ആക്കിയ ശേഷം അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു , അവളും അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു

സുനിൽ : മഹി , നാളെ നിങ്ങൾ പോയാൽ ഇനി നമ്മൾ കാണുന്നതുവരെ പിടിച്ചു നില്ക്കാൻ ഞാനൊന്ന് എടുക്കട്ടേ ,,, അവൻ അവളോട് പ്രണയാതുരമായ ചോദിച്ചു , അവളിൽ നിന്നും ചിരിയിലൂടെ ലഭിച്ച സമ്മതം അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി രണ്ടുപേരും ഭ്രാന്തമായ ചുംബനത്തിലേക്ക് ചേക്കേറി , അവന്റെ കൈകൾ അവളിൽ ഓടി നടന്നു , ഫോൺ റിങ് ചെയ്തപ്പോൾ ആണ് അവർ തമ്മിൽ പിടഞ്ഞു മാറിയത് , രണ്ടുപേരുടെ ചുണ്ടിലും ഒരു പുഞ്ചിരി അപ്പോഴും തത്തി കളിച്ചു .

പ്രണയ ജോഡികളുടെ പ്രണയാതുരമായ ഒരു സായാഹ്നം അവിടെ അവസാനിച്ചു

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.