ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 388

അവരുടെ സംസാരംകെട്ട ബാക്കി ടീമ്സും അങ്ങോട്ട് വന്നു ,

അപ്പു : നിന്നോട് ഞാൻ പറഞ്ഞതല്ലേ കനകമ്മെ നിന്നെ ഞാൻ തേടി കണ്ടുപിടിച്ചു സ്വന്തമാക്കുമെന്ന് ,,, അവൻ മീശ പിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു

അവൻ പറഞ്ഞത് അവളിൽ സന്തോഷം നിറച്ചെങ്കിലും ഇന്നലെ അവളുടെ വിവാഹം തീരുമാനിച്ചത് കൊണ്ട് അവൾ ആ സന്തോഷം അടക്കി നിന്നു

പാറു : യോഗല്ല മാക്കനെ ആ പായാങ് മടക്കിക്കള , ജസ്റ്റ് മിസ് ആയി പോയി ,,,, അവൾ ചിരിയോടെ പറഞ്ഞു

അപ്പു : ഹഹഹ , എനിക്ക് യോഗവുമുണ്ട് , ഞാൻ വിരിച്ച പായയിൽ തന്നെ നീ കിടക്കും ചെയ്യും എന്റെ പാറുക്കുട്ടി ,,,, അവൻ ചിരിയോടെ പറഞ്ഞതും പാറു അവനെ അതിശയത്തോടെ നോക്കി

അപ്പു : ഞാൻ വിശ്വമംഗലത് ഇന്ദുചൂഡൻ മകൻ രുദ്ര ചൂഡ്, ഈ പ്രാണ കാർത്തികിനെ വിവാഹം ഉറപ്പിച്ച പയ്യൻ ,,,, അവൻ അവളെ നോക്കിക്കൊണ്ട് പറഞ്ഞു

അതുകേട്ട പാറു അവനെ കണ്ണുകൾ വിടർത്തിക്കൊണ്ട് നോക്കി , സന്തോഷംകൊണ്ട് അവളുടെ മുഖം ചുവന്നു ,അവൾ നിന്നിടത്തു നിന്നു അവന്റെ മുന്നിലേക്ക് ഒറ്റ ചട്ടം ചാടി

പാറു : സത്യം ,,

അപ്പു : സത്യം

പാറു : പരമാർത്ഥം

അപ്പു :പരമാർത്ഥം

അതുകൂടി കേട്ടതും പാറു അവന്റെ ദേഹത്തേക്ക് ചാടി കേറി അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു കവിളിൽ അമർത്തി മുത്തി സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു , അവൻ അവളെ അവനോട് ചേർത്ത് നിർത്തി ചിരിച്ചുകൊണ്ട് തന്നെ വട്ടം കറക്കി അവളെ താഴെ നിർത്തി , രണ്ടുപേരും സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു ചിരിച്ചു പോയിരുന്നു ,,

ഇവരുടെ ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കണ്ട് കിളിപോയി നിൽക്കുക ആണ് മറ്റുള്ളവർ , ചുറ്റുമുള്ളവരെ കണ്ടതും പാറു അപ്പുവിൽ നിന്നും മാറി എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു

ദേവി : എന്താടി ഇതൊക്കെ ,,, കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു

പാറു : അത് ഞങ്ങൾക്ക് തമ്മിൽ മുന്നേ പരിജയം ഉണ്ട് , പിന്നെ ഇവനെ തന്നെ ആണ് എനിക്ക് കല്യാണം ആലോചിച്ചത് എന്നറിഞ്ഞപ്പോൾ അപ്പോഴത്തെ ഒരു സന്തോഷത്തിൽ പറ്റിപ്പോയി ,,, അവൾ എല്ലാവരെയും നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു

അപ്പു : ഹായ് , ഞാൻ രുദ്ര ചൂഡ് ,അപ്പു എന്ന് വിളിക്കും ,,,,അവൻ എല്ലാവരെയും പരിചയപ്പെട്ടു അവർ തിരിച്ചും , പിന്നെ അങ്ങോട്ട് ഓരോ സംസാരങ്ങളും കളിയും ചിരിയുമായി അവർ എല്ലാവരും ഇരുന്നു .

അന്ന് വൈകുന്നേരം 6 ജോഡികളും പുറത്തു പോകാൻ പ്ലാൻ ചെയ്തു , അച്ഛനമ്മമാരുടെ പെർമിഷൻ വാങ്ങിയ ശേഷം അല്പം മാറിയുള്ള ഒരു മുന്തിരി തോട്ടത്തിലേക്കാണ് അവർ പോയത് അവിടെ എത്തിയതും എല്ലാവരും ഇറങ്ങിയതും മിഴിയെകൊണ്ട് ദിവി വണ്ടിയിൽ തന്നെ കയറി പോയി , അതുപോലെ മഹിതയെകൊണ്ട് സുനിലും മറ്റൊരു വണ്ടിയിൽ പോയി പാറുവും അപ്പുവും കലപിലകൂട്ടി ആരെയും നോക്കാതെ മുന്തിരി തോട്ടത്തിലേക്ക് നടന്നു ദ്രുവിയും മിത്രയും അവിടുന്ന് അല്പം മാറി ഒഴിക്കുന്ന ഒരു നീർച്ചാലിനു അടുത്തേക്ക് പോയി ദേവിയും ചന്ദ്രയും പരസ്പരം ഒന്ന് നോക്കി റോഡ് സൈഡിലൂടെ മുന്നോട്ട് നടന്നു എല്ലാവരും പല വഴിക്ക് പോയതും മോനുവും ദേവുട്ടിയും മാത്രമായി അവിടെ ,അവർ ഇതുവരെ ഒന്ന് സംസാരിച്ചു തുടങ്ങാത്തത് കൊണ്ട് ഒരു സ്റ്റാർട്ടിങ് ട്രബിൾ ആയി അവിടെ നിന്നു

മോനു : താൻ വാടോ , നമുക്ക് ഒന്ന് തോട്ടത്തിലൂടെ നടക്കാം ,, അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞതും അവളും അവന്റെ കൂടെ നടന്നു ,

മോനു : തനിക്ക് ഈ വിവാഹത്തിന് തലപര്യക്കുറവ് ഉണ്ടോ ,,,

ദേവൂട്ടി : ഹേയ് , അങ്ങനെ ഒന്നും ഇല്ല , പിന്നെ ഇതൊക്കെ ആദ്യമായിട്ട് ആൺ , സൊ അതിന്റെ ഒരു ,,,, അവൾ ചിരിയോടെ തന്നെ അവന് മറുപടി കൊടുത്തു ,, അതുകണ്ട അവനും സന്തോഷത്തിൽ ആയി ,, അവർ അല്പം കൂടി മുന്നോട്ട് നടന്നതും മുന്നിലെ കാഴ്ചകണ്ട്‌ അവിടെ നിന്നു , പിന്നെ പരസ്പരം ഒന്ന് ചമ്മലോടെ നോക്കിയ ശേഷം വേറൊരു വഴിക്ക് നടന്നു .

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.