തിരുഗണിക-2 [Harshan] 3971

വെള്ളയ്യൻ റാന്തലുയർത്തി മുന്നേ നടന്നു.

ശതരൂപയെ മുന്നിൽ നടത്തിച്ചവൾക്ക് പിന്നിലായി ശിലാഭദ്രനും നടന്നു.

ഹിംസ്രമൃഗങ്ങൾ ഉള്ള കൊടു൦കാടിനിടയിലൂടെ എന്താണ് ലക്‌ഷ്യം എന്നറിയാതെയുള്ള നടപ്പ് ശതരൂപയെ ആകെ ഭയവിഹ്വലയാക്കിയിരുന്നു.

ഇടക്ക് കാട്ടാനയുടെ ചിന്നം വിളി കേൾക്കാമായിരുന്നു.

ആർത്തുവളരുന്ന കുറ്റിച്ചെടികൾക്കും വേരുകൾക്കും ഇടയിലൂടെ കാടിനെ സകലമാന വന്യതയെയും അഭിമുഖീകരിച്ചു  അവർ മൂവരും നടന്നു.

ഒരു മണിക്കൂർ അടുത്ത് നടന്നപ്പോൾ ഒരു ചെറിയകരിങ്കൽ കോവിൽ കണ്ടു.

ആ കോവിലിന്റെ ഭിത്തിയിൽ നാഗരൂപങ്ങൾ കൊത്തിവെച്ചിരുന്നു

ചുറ്റുമായി നാഗകൽവിഗ്രഹങ്ങളും.

അവൾ ഭീതിയോടെ ശിലാഭദ്രന്റെ കൈ പിടിച്ചു

“പറയൂ ശിന്നവരെ ,,എന്നെയെന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത്, എനിക്ക് ഭയമാ , നമുക്ക് തിരികെ പോകാം”

“ഞാനില്ലേ ശതരൂപേ നിന്റെ കൂടെ എന്നെ വിശ്വസിക്കൂ ഒരു ദോഷവും നിനക്ക് ഞാൻ വരുത്തില്ല”

ശിലാഭദ്രൻ കൈയുയർത്തി ആ കോവിലിനു മുന്നിൽ തൂക്കിയ മണിയടിച്ചു.

അല്പം കഴിഞ്ഞപ്പോൾ കോവിൽ തുറന്നു.

ഉള്ളിലെ നാലടിപൊക്കമുള്ള നാഗവിഗഹത്തിൽ കർപ്പൂരാരതിയുഴിയുന്നു.

ആ പ്രതിഷ്ഠ  അതിസുന്ദരസ്വരൂപമായ നാഗദേവതാവിഗ്രഹമായിരുന്നു.

ശിലാഭദ്രൻ സാഷ്ടാ൦ഗം പ്രണമിച്ചു

വെള്ളയ്യൻ നമസ്കരിച്ചു പുറത്തേക്കിറങ്ങി

ശതരൂപ ഭയത്തോടെ കൈകൂപ്പി നിന്നു

ശിലാഭദ്രൻ എഴുന്നേറ്റപ്പോൾ ഉള്ളിൽ പൂജ ചെയ്തിരുന്ന ആൾ പുറത്തേക്കിറങ്ങി.

തല മുണ്ഡനം ചെയ്തു നെറ്റിയിലും ഇരു തോളുകളിലും നാഗരൂപം മുദ്ര ചാർത്തി കഴുത്തിൽ രുദ്രാക്ഷമണിഞ്ഞു കറുത്ത മുണ്ട് നീളത്തിൽ  തറ്റുകെട്ടി നെഞ്ചിനു കുറുകെ യജ്ഞഉപവീതം കെട്ടിയ  നാഗ കർമ്മിയായ ബ്രാഹ്‌മണ൯ –

നാഗാചാരി അപ്പലനാഗേശ്വര

ശിലാഭദ്രന്റെ ഗുരുനാഥൻ

അയാൾ കൈയിൽ പിടിച്ച താലത്തിൽ തെളിയിച്ച കർപ്പൂര ദീപത്തെ കൈ കൊണ്ട് ശിലാഭദ്രന് നേരെ വീശി അയാളുടെ നെറ്റിയിൽ സിന്ദൂര തിലകം ചാർത്തി.

ശിലാഭദ്രൻ ശതരൂപയെ തനിക്ക് സമീപം ചേർത്ത് നിർത്തി.

ശതരൂപയെ പുഞ്ചിരിയോടെ നോക്കി നാഗാചാരി അപ്പലനാഗേശ്വര കർപ്പൂരദീപം വീശി അവളുടെ നെറ്റിയിലും സിന്ദൂരം ചാർത്തി.

ശിലാഭദ്രൻ , ശതരൂപയോട് അയാളെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടു

അതി൯പ്രകാരം അവൾ അയാളെ നമസ്കരിച്ചു എഴുന്നേറ്റു.

” എന്റെ ശിഷ്യൻ ശിലാഭദ്രൻ ആഗ്രഹിക്കുംവിധം

സപ്തസുരാബന്ധനo  പൂർണ്ണമാക്കുവാൻ

നാഗകന്യാദേവി നിനക്ക് തുണയാകട്ടെ” 

നാഗാചാരി അപ്പലനാഗേശ്വര അവളുടെ ശിരസിൽ കൈ വച്ച് അനുഗ്രഹിച്ചു.

ഉള്ളിൽ നിറഞ്ഞഭീതിയാൽ ശതരൂപ വിറയ്ക്കുകയായിരുന്നു.

അപ്പോളും അവൾക്കു തോന്നി

ആരോ കാതിൽ മന്ത്രിക്കും പോലെ

“കൂത്തിച്ചിപെണ്ണേ,,,,, 

നാഗം മുന്നേ നിക്കവേണ്ടാ,,,

ദൂരെ പോയിട് “

അവൾ ഭയത്തോടെ കോവിലിനുള്ളിലെ പ്രതിഷ്ഠയെ നോക്കി

ശിലാഭദ്രന്റെ ഗുരുനാഥൻ  നാഗാചാരി അപ്പലനാഗേശ്വര ചൊല്ലിയ നാഗകന്യാദേവിയെ,,,

ആ വിഗ്രഹം അവളെ എന്തോ ഒരു കാന്തികവലയത്തിനുള്ളിലാക്കി മോഹാലസ്യപെടുത്തുന്നത് പോലെയവൾക്ക് തോന്നി.

കാഴ്‌ച മറയും പോലെ ,,,ദേഹം തളരും പോലെ

ശതരൂപ നിലത്തേക്ക് ബോധമറ്റു വീണുപോയിരുന്നു.

(തുടരും)

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.