തിരുഗണിക-2 [Harshan] 3730

“മന്ത്രക്കാരൻ കതിരവൻ ഇന്നലെ ചത്തു, കിണറ്റിൽ വീണു ചത്തു ” അവർ പറഞ്ഞു.

അത് കേട്ടതും ഭയത്തോടെ മൃണാളിനി അവരെ നോക്കി .

“നിങ്ങൾ പേടിക്കണ്ട , അത് മന്ത്രമൂർത്തിയുടെ വേലയാണ്, മൂർത്തിയെ കൊണ്ട് കർമ്മ൦ ചെയ്യിച്ചിട്ട് മൂർത്തിക്ക്  വേണ്ടുംവിധമുള്ള ഉപചാരം കൊടുക്ക വേണ്ടിയത് പൊറുപ്പ് , അവനത് ചെയ്യാതെ കിണറ്റിൻ കരയിൽ പോയി ഭോഗം ചെയ്തു , അതിനുള്ള ശിക്ഷ പാതാളഭൈരവി കൊടുത്തു, കഴപ്പിറക്കിയ കിണറ്റിലിട്ടവന്റെ പിഴപ്പെടുത്തു”

എങ്കിലും മൃണാളിനിയെ ആ വാർത്ത സങ്കടപെടുത്തിയിരുന്നു.

പക്ഷെ മകളുടെ കാര്യത്തിന് വന്നതിനാൽ സങ്കടമൊഴിവാക്കി മറുതമുത്തിയോട് ശതരൂപയെ വേതാളത്തിനു അടിമകിടത്തി ഇനിയുള്ള കൂടോത്രങ്ങൾ ഒഴിവാക്കാൻ സഹായം ചെയ്യണമെന്നപേക്ഷിച്ചു.

ഒരുമണിക്കൂർ കൊണ്ട് ഉള്ളിൽ കർമ്മങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.

ഉള്ളിൽ തുകൽ വാദ്യം വായിച്ചിരുന്ന വെള്ളൻ എന്ന് പേരുള്ള ബാലകനെ പുറത്തേക്ക് അയച്ചു.

അല്പം സമയത്തിനകം  അവനൊരു കരിങ്കോഴിയുമായി ഉള്ളിലേക്ക് വന്നു.

തീകുണ്ഡത്തിൽ ശവനാറി പൂക്കൾ വർഷിച്ചു

മണ്ണും കരിയും കൊണ്ട് നിർമ്മിച്ച ഒരു വികൃതമായ കുള്ളൻ  വേതാളരൂപത്തിനു മുന്നിലായി ശതരൂപയെ തുണിയഴിപ്പിച്ചു പിറന്ന പടിയായി നിർത്തി..

മയിൽ‌പ്പീലി കെട്ടു ചുഴറ്റി മറുതമുത്തി വെള്ള൯ കൊട്ടുന്ന തുകൽ വാദ്യ താളത്തിനു അനുസൃതമായി ഉറഞ്ഞാടി. കോഴിയെ തലയറുത്തു കൊന്നു തല തീയിൽ നിക്ഷേപിച്ചു കൊണ്ട് മറുതമുത്തി കഴുത്തിൽ നിന്നും ഒഴുകുന്ന ചോര മൺപാത്രത്തിൽ എടുത്ത് തീയിൽ ചുറ്റിച്ചു കൊണ്ട് ആ രക്തം വേതാളമൂർത്തിയുടെ ദേഹത്ത് പുരട്ടി അതെ ചോര ശതരൂപയുടെ നെറ്റിയിലും കഴുത്തിലും മാറിലും പൊക്കിളിലും ഗുഹ്യഭാഗത്തും പുരട്ടി, വേതാളമൂർത്തിയെ നിലത്തു മലർത്തികിടത്തി അതിനു മേലെ കെട്ടിപിടിക്കുന്ന രീതിയിൽ ശതരൂപയെയും കിടത്തി.

വെള്ളൻ താളവേഗം വർദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോൾ മറുതമുത്തി മയിൽ‌പ്പീലി കെട്ടു കൊണ്ട് ശതരൂപയുടെ  പുറത്തു തലോടി ചുറ്റും വലം വെച്ച് തുള്ളിയാടി ഉറക്കെ മന്ത്രം  ജപിച്ചു കൊണ്ടിരുന്നു.

“ഓം ഉങ്ങ്ശിങ് വേതാളമൂർത്തേ

കാളികാസന കരുംപിശാചേ

മണ്ണടി വാഴും പാതാളവേതാളനേ

വീരം ചൂടും വീരവേതാളനെ

കടൽക്കണക്കെ വന്നു

തിരകണക്കെപൊങ്ങി

ഈ കൂത്തച്ചിയ്ക്ക് കാവലാക സ്വാഹ”

മൃണാളിനി കണ്ണടച്ച് കൈകൂപ്പി ഇനിയൊരു കൂടോത്രവും തന്റെ മോൾക്ക് നേരെ വരരുതെന്ന് വേതാളത്തോട് പ്രാർത്ഥന ചെയ്തു.

തുണിയില്ലാതെ  ശതരൂപ വേതാള പ്രതിമക്ക് മേലെ വേതാളവുമായി ഭോഗം ചെയ്യന്നു എന്നയർത്ഥത്തിൽ   അടിമകിടത്ത് പുരോഗമിക്കുമ്പോൾ തുള്ളി തുള്ളി പതം വന്നു മറുതമുത്തി ഭയപ്പെടുത്തു൦ പോൽ പുരുഷ ഘനഗംഭീര സ്വരത്തിൽ ഉറക്കെ തുള്ളി പറഞ്ഞു.

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.