തിരുഗണിക-2 [Harshan] 3734

Views : 99441

ചേട്ടയ്ക്ക് മുകളിൽ ചേട്ട ബാധിച്ച പരിതാപകരമായ അവസ്ഥയായി തുളുവച്ചിപ്പട്ടണത്തിനും അവിടത്തെ നിവാസികൾക്കും. പട്ടിണിയും ദാരിദ്ര്യവും കൊണ്ടവർ പൊറുതിമുട്ടി.

യവനപുണ്ണും ദാരിദ്ര്യവുമൊന്നും ശതരൂപയെയോ മൃണാളിനിയെയോ ഒട്ടും ബാധിച്ചില്ല, അത്രയേറെ പണവും പൊന്നും അവരുടെ വീട്ടിൽ കുമിഞ്ഞു കൂട്ടി വെച്ചിരുന്നു, ആർക്കും സ്വപ്നം കാണാത്ത അത്രയും ധനം, അതുകൊണ്ടു തന്നെ ആ വീട്ടിൽ പട്ടിണിയുണ്ടായില്ല.

എങ്കിലും സഹായം തേടി വന്നവരാരും അവിടെ നിന്നും വെറും കൈയ്യോടെ മടങ്ങിയില്ല.

അവരാൽ കഴിയുന്ന സഹായം ദാരിദ്ര്യ൦ അനുഭവിക്കുന്നവർക്ക് അവർ നൽകുകയുണ്ടായി.

ഇതിനിടെ ഒരു പുലർച്ചെ

“എല്ലാം പോയെ ” എന്ന നെഞ്ചത്തടിച്ച നിലവിളി കേട്ടുകൊണ്ടാണ് ശതരൂപ ഉറക്കമുണർന്നത്.

മൃണാളിനിയുടെ കരച്ചിലാണെന്നു മനസ്സിലായ ശതരൂപ മെത്തയിൽ നിന്നും എഴുന്നേറ്റോടി മൃണാളിനിയുടെ മുറിയിലേക്ക് ചെന്നു. അവിടെ ചെന്ന് കണ്ട കാഴ്ച ശതരൂപയുടെ കണ്ണുകളിൽ ഇരുട്ട് വ്യാപിപ്പിച്ചു.

ഈട്ടിയുടെ വലിയ അലമാര തുറന്നു കിടക്കുന്നു.

അതിൽ അട്ടിയിട്ടടുക്കി വെച്ചിരുന്ന ലക്ഷക്കണക്കിന് മൂല്യമുള്ള പണക്കെട്ടുകളും ലക്ഷത്തിലേറെ മൂല്യമുള്ള സ്വർണ്ണം വെള്ളി രത്‌നാഭരണങ്ങളും ഒന്നും കാണുന്നില്ല.

ശതരൂപ ഇത്ര കാലം കൊണ്ട് ശരീരം വിറ്റു നേടിയ പണത്തിൽ ഒരണ പൈ പോലും ബാക്കിവെക്കാതെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.

ആളുകൾ ഓടിക്കൂടി , വിവരമറിഞ്ഞു താടിക്ക് കൈ കൊടുത്തു.

പിന്നെയാണറിഞ്ഞത്

മൃണാളിനിയുടെ കണവൻ ഉത്തമപുരുഷനാണ് ഈ പണി ചെയ്തത്.

തലേന്ന് രാത്രി മദ്യം കുടിക്കാതെ നല്ലപിള്ളയായി ഉത്തമ പുരുഷൻ മൃണാളിനിയുടെ മുറിയിലാണ് കിടന്നത്.

മൃണാളിനിയുമായി  കുറെ കാലങ്ങൾക്ക് ശേഷം വേഴ്ചയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

അവർ മയങ്ങിയപ്പോൾ മൃണാളിനി അരയിൽ തൂക്കിയിരുന്ന താക്കോൽ കൈക്കലാക്കി അലമാര തുറന്നു ഒരു നാണയം പോലും ബാക്കി വെക്കാതെ കൊണ്ട് പോയിരിക്കുന്നു.

മൃണാളിനി സകലതും പോയ സങ്കടത്തിൽ മാറത്തലച്ചു അലറികരഞ്ഞു .

ശതരൂപ എന്ത് ചെയ്യണമെന്നറിയാതെ ഭിത്തിയിൽ ചാഞ്ഞു നിന്നു.

ആളുകൾ അടക്കം പറഞ്ഞു

തുളുവച്ചിപട്ടണത്തിലെ അതിർത്തിയിൽ താമസിക്കുന്ന   ശീലാവതി എന്ന് പേരുള്ള വിധവയെയും രണ്ടു പെൺമക്കളെയും  കാണുന്നില്ല,

ആരോ ആ രഹസ്യം പരസ്യമാക്കി, ഉത്തമ പുരുഷൻ  രാത്രി ശീലാവതിയുടെ വീട്ടിൽ കയറുന്നത് അയാൾ കണ്ടിട്ടുണ്ട് പോലും.മൃണാളിനിയുടെ കണവൻ ഉത്തമപുരുഷൻ , വീട്ടിലെ സകല സ്വത്തുവകകളും മോഷ്ടിച്ചു കാമുകിയായ ശീലാവതിയെയും അവരുടെ രണ്ടു മക്കളെയും കൂട്ടി നാട് വിട്ടു.

മൃണാളിനിയും ശതരൂപയും അന്തകൂപത്തിൽ അകപ്പെട്ടപോലെയായി.

ഉണ്ടായിരുന്ന സകല ധനവും ഉത്തമപുരുഷൻ കൊണ്ടുപോയി, ഇനിയൊരു അണ പണം പോലും അവരുടെ കൈയിലില്ല, സകലതും നഷ്ടമായി ഒപ്പം നാട്ടിൽ അറുതിയില്ലാത്ത വറുതിയും.

എല്ലാമോർത്തു സങ്കട൦ കൊണ്ട് മൃണാളിനി മാറത്തലച്ചു നിലവിളിച്ചുകൊണ്ടേയിരുന്നു.

മൃണാളിനിയുടെ ചങ്കു പൊളിച്ചുള്ള നിലവിളി സ്വരം  വീടിനു പുറത്തേക്ക് ഉയർന്നു കേൾക്കാമായിരുന്നു.

<<<<O>>>>

 

Recent Stories

The Author

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks 😊

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… 😁😁

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍😁 ..😁😁

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു 😌❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com