തിരുഗണിക-2 [Harshan] 3730

അധ്യായം 13

പഞ്ചവൻകാട്ടിലെ അടിമകിടത്ത്

 

മൃണാളിനിയും ശതരൂപയും രാത്രിയോടെ വീട്ടിലെത്തി.ഉച്ചക്ക് വെച്ചിരുന്ന ചാമകഞ്ഞി വിളമ്പിരുവരും കഴിച്ചു.

മന്ത്രക്കാരൻ മരിച്ചതൊന്നും അവരറിഞ്ഞതുമില്ല.മരണവിവരം ഒരുപക്ഷെ അടുത്തദിവസം ഗ്രാമത്തിൽ അറിയുമായിരിക്കണ൦.

മൃണാളിനി മന്ത്രക്കാരൻ ജപിച്ചു കൊടുത്ത മണ്ണു വീടിനും ചുറ്റും ഇട്ടു,

ശതരൂപ പാശോപരിമഥനം ചെയ്തതൊക്കെ എല്ലാവരും അറിഞ്ഞിരുന്നു , പുറമെ സന്തോഷം കാണിക്കുന്ന കൂട്ടക്കാർ ഉള്ളിൽ പുകയുന്ന മനസ്സുമായി ആയിരിക്കണ൦ . ശതരൂപ സകലരിലും മേലെ പോയാൽ തങ്ങളുടെ പിഴപ്പിനു൦ സമ്പാദനത്തിനും ദോഷം വരും എന്ന് ഭയക്കുന്നവർ, ദരിദ്രയായ മൃണാളിനി തങ്ങളിലും മേലെ പോയാലോ എന്ന് കരുതുന്നവർ, ശതരൂപയുടെ ഭാഗ്യത്തിൽ അസൂയപൂണ്ടവർ ഇവരൊക്കെ വരുംവരായ്കകൾ നോക്കാതെ കൂടോത്രം ചെയ്തതു തന്നെയാണ് ശതരൂപയുടെ ദുർഗതിക്ക് കാരണമായതും.

ഇതെല്ലാം മാനസ്സികമായി അവരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു.

മൃണാളിനിയുടെ കണവൻ ഉത്തമപുരുഷൻ ഇതിലൊന്നും വല്യ ശ്രദ്ധകൊടുക്കാതെ മദ്യപിച്ചു പാതിബോധത്തോടെ അവിടെ വന്നു ഉമ്മറത്തു കിടന്നുറങ്ങി.

നേരം പാതിരാവായപ്പോൾ ശതരൂപയെ മുറിയിൽ കൊണ്ട് കിടത്തി

അന്നവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, നല്ലപോലെ ശതരൂപ കിടന്നുറങ്ങി.

പിറ്റേന്ന് പഞ്ചവൻകാട്ടിലേക്ക് അവരിരുവരും പുറപ്പെട്ടു.

അരുവികരയിലൂടെ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കാടിന്റെ വന്യതയിൽ അവർ പഞ്ചവൻ കാട്ടിലെത്തി.

അവിടെയൊരു പാറക്കെട്ടിനോട് ചേർന്നൊരു ഗുഹയ്ക്കുള്ളിലേക്ക് ഇരുവരും കയറി.

ഉള്ളിൽ തുകൽ വാദ്യം മുഴങ്ങികേൾക്കുണ്ടായിരുന്നു.

മരോട്ടിഎണ്ണകൊണ്ട് തെളിയിച്ച കുഞ്ഞു കൽവിളക്കുകൾ നൽകിയ പ്രകാശ൦ മങ്ങിയതായിരുന്നു.

ഉള്ളിൽ ചാരനിറമുള്ള ദേഹം മൂടുന്ന വസ്ത്രവും കൈയിലും കഴുത്തിലും കല്ലുവാഴകല്ല് കൊരുത്ത മാലയും അണിഞ്ഞ ഒരു സ്ത്രീയിരിക്കുന്നുണ്ടായിരുന്നു

മറുതമുത്തി

തന്റെ ജടപിടിച്ച ചുരുണ്ട മുടി മുകളിലേക്ക് ഒരു ഗോപുരം പോലെ ചുറ്റി വെച്ച് അതിൽ ചെറിയ തലയോട്ടി രൂപങ്ങൾ ആഭരണം പോലെ വെച്ചിരുന്നു.

അവരെ കണ്ടപ്പോൾ തന്നെ ശതരൂപയൊന്നു ഭയന്നു.

കൈയിലിരുന്ന മയിൽ‌പ്പീലിക്കെട്ടു ചുഴറ്റിയവർ കാര്യം തിരക്കി.

മന്ത്രക്കാരൻ കതിരവ൯ മുത്തപ്പൻ വേതാളമൂർത്തിക്ക് അടിമകിടത്താൻ കൽപ്പിച്ച വിവരം മൃണാളിനി തൊഴുകൈയോടെ അവരെയറിയിച്ചു.

അവരൊന്നു പുഞ്ചിരിച്ചു

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.