തിരുഗണിക-2 [Harshan] 3971

“എന്താ പാണ്ട്യൻ ദല്ലാളെ ഈ പറയുന്നത് , എന്റെ മകൾ കന്യകയല്ലല്ലോ , ത്രിവേദശർമ്മൻ അങ്ങുന്നല്ലേ എന്റെ  മകളുടെ കൗമാരഹരം ചെയ്തവളുടെ കന്യാചർമ്മം ഭേദിച്ച്‌ കന്യകാത്വം ഇല്ലാതെയാക്കിയത് ”

അയാൾ അതുകേട്ടൊന്നു ചിരിച്ചു.

“മൃണാളിനിയക്കച്ചി,, ശതരൂപ കന്യകയല്ലെന്നു എനിക്കറിയാമല്ലോ, അത് കുഴപ്പമില്ല,, അതിനും മാർഗ്ഗമുണ്ട് ഒരു മണ്ഡലകാലം വ്രതം അനുഷ്ഠിച്ചാൽ മതി, അപ്പോൾ പിന്നെ കന്യകയല്ല എന്നൊരു പ്രശ്നമുദിക്കുന്നില്ല”

“എനിക്ക് പാണ്ട്യൻ ദല്ലാൾ പറയുന്നതൊന്നും മനസിലാകുന്നില്ലല്ലോ “മൃണാളിനി സന്ദേഹം പ്രകടിപ്പിച്ചു.

“മൃണാളിനിയക്കച്ചിയെ  ഞാൻ ഇന്നോ ഇന്നലെയോ കാണുന്നതല്ല കാലം കുറെയായി, ഞാൻ നിങ്ങൾക്കൊരു നല്ല കാര്യവുമായി വന്നതാണ്, നിങ്ങൾക്ക് ഗുണം മാത്രമുള്ള കാര്യം”

“എന്താ ദല്ലാളെ…. എന്താ ഞങ്ങൾക്ക് ഗുണം വരിക? ”

“നിങ്ങൾക്കെന്നെ വിശ്വാസമുണ്ടോ ,,,മൃണാളിനിയച്ചി”

“ഉവ്വ് ,,,അതൊരു ചോദ്യമാണോ ,,ദല്ലാൾ ഞങ്ങളുടെ ഗുണകാംക്ഷിയല്ലേ ”

അയാളത് കേട്ട് പുഞ്ചിരിച്ചു

“എങ്കിൽ  നാൽപ്പത്തി ഒന്ന് നാൾ കഴിഞ്ഞിട്ട് എന്റെ കൂടെ ശതരൂപയെ അയക്കുക,,, അൻപത് നാൾ കൊണ്ട് ഞാനവളെ മടക്കി നിങ്ങൾക്ക് നൽകാം”

അത് കേട്ട് ഒരു നടുക്കത്തോടെ മൃണാളിനി അയാളെ നോക്കി

” അമ്പതു നാളോ  ,,എവിടെക്കാ അവളെ കൊണ്ടുപോകുന്നത് പാണ്ട്യൻ ദല്ലാളെ?”

“കൃഷ്ണമല്ലത്തേക്ക് ” അയാൾ മറുപടി പറഞ്ഞു.

“അയ്യയ്യോ ,, കൃഷ്ണമല്ലമോ അതങ്ങു ദൂരെയല്ലേ ,,,അത് വേണ്ടാ പാണ്ട്യൻ ദല്ലാളെ” ഭയത്തോടെ മൃണാളിനി പറഞ്ഞു.

“മൃണാളിനിയക്കച്ചിക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി,,ശതരൂപയെ ഒരു ആപത്തിലേക്കും അല്ല കൊണ്ടുപോകുന്നത് , അവൾ സുരക്ഷിതമായ സ്ഥലത്താണ്, അൻപത് ദിനത്തേക്ക് അവളെ ഒരു വലിയ പ്രതാപിയായ മനുഷ്യന് ആവശ്യമുണ്ട്”

“പാണ്ട്യൻ ദല്ലാളെ ,,നിങ്ങളെ അവിശ്വസിച്ചാൽ പിന്നെ ആരെയാണ് ഞാൻ വിശ്വസിക്കുക, പക്ഷെ ഇതിത്രയും ദൂരെയായതു കൊണ്ടാണ് , എനിക്കാണും പെണ്ണുമായി ഇവളൊന്നേയുള്ളു” വേപഥു പൂണ്ട ഹൃദയത്തോടെ മൃണാളിനി മറുപടി പറഞ്ഞു.

“ഞാൻ വരാം ദല്ലാൾ മാമാ ”  അതുവരെ എല്ലാം കേട്ട് മിണ്ടാതെ നിന്ന ശതരൂപ  പറഞ്ഞു.

“എനിക്ക് വേണ്ടത് പണമാണ് , പണമില്ലാതെ ഇരന്നു ജീവിക്കാനെനിക്കാകില്ല, സുഖസൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ നരകിക്കുകയാണ് ഞാൻ , ഇത്രയും  കാലം അതൊക്കെ എനിക്കുണ്ടായിരുന്നു , ഇപ്പോൾ  ഒന്നും തന്നെയില്ല,, ഞാൻ വരാം ,,പകരം എനിക്കെന്തു തരുമെന്നു മാത്രമറിഞ്ഞാൽ മതി ”

“നീയാഗ്രഹിക്കുന്നത് എല്ലാം നിനക്ക് കിട്ടും ശതരൂപേ ” ദല്ലാൾ പറഞ്ഞു

” ഒരു ദിനം ഒരാൾ ,,അതെ എനിക്ക് സാധിക്കൂ .ഒന്നിലധികം പേരുമായി വേഴ്ചപ്പെടാൻ എനിക്കാകില്ല”

ദല്ലാൾ അത് കേട്ട് ചിരിച്ചു

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.