തിയോസ് അമൻ 3 [NVP] 269

ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് അതിനു ചെയ്തത്.

ഈ ചുരുങ്ങിയ സംസാരത്തിൽ അവൻ അപ്പന്റെ കാശിൽ ജീവിക്കാൻ താല്പര്യം ഇല്ലാത്ത ആളാണെന്നു മനസിലായി. എന്തായാലും തന്റെടവും ചങ്കൂറ്റവും ഉള്ള നല്ല ചെറുപ്പക്കാരൻ.

 

“വെറുതെയല്ല പെൺപിള്ളേരൊക്കെ ഇവനെ ഇങ്ങനെ നോക്കി നിക്കുന്നത്.”

 

ഞാൻ മനസ്സിൽ ആലോചിച്ചു. അങ്ങനെ ഞാനും രാഹുലും അനസും അലവിനും നല്ല കൂട്ടായി ആണി ആ സംസാരം നിന്നത്. നാളെ കാണാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു.പക്ഷെ വിധി എന്നെ ചതിച്ചു ഞാൻ പോകുവാൻ ആയി ഇറങ്ങിയതും മുന്നിൽ ലെവൾ ? അതന്നെ ദേവിക…. ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി അപ്പൊ തന്നെ പിൻവലിക്കുകയും ചെയ്തു. എന്നാൽ എന്നെ ഞെട്ടിച്ചത് അവളുടെ മുഖത്ത് എന്നെ കണ്ട ഒരു പരിചയഭാവം പോലും ഇല്ല എന്നതാണ് എന്തിനു ഞാൻ പ്രതീക്ഷിച്ച ദേഷ്യ ഭാവം പോലും കാണാൻ ഇല്ല.രാഹുലിനും അത് അതിശയമായി.

ശരിക്കും പറഞ്ഞാൽ അപ്പോഴാണ് ഒന്ന് മനസമാധാനം വന്നത്.

“ഇനി അവൾ മനസിലായിട്ട് മനസിലാവാത്ത പോലെ നിന്നതാണോ. അങ്ങനെ ആണെങ്കിൽ അതെന്തിനാ ”

പെട്ടന്ന് എന്റെ മനസ്സിൽ ഓരോ ചിന്തകൾ കൂടുകൂട്ടാൻ തുടങ്ങി. ഈ ഇടയായിട്ട് എനിക്ക് ചിന്തകൾ കൂടി വരണിണ്ട്?.

അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ എത്തി ഓരോന്നും പറഞ്ഞു നേരം പോയി കൂടെ അനസും ഉണ്ടായിരുന്നു.

“ഡാ എനിക്ക് ഒരു ജോബ് സെറ്റ് ആക്കണം പാർട്ട്‌ ടൈം ആയി എന്തായാലും മതി കോളേജ് ക്ലാസ്സ്‌ കഴിഞ്ഞു പോവാൻ പറ്റുന്ന രീതിയിൽ…..”

 

“അതെന്തിനാ ഇപ്പൊ ഒരു പാർട്ട്‌ ടൈം ജോബ് ”

രാഹുൽ ആണ് അത് ചോദിച്ചത്.

 

“ഡാ ഇപ്പൊ അതികം ചിലവില്ല അതിനുള്ള കാശു ഇപ്പൊ എന്തേലും ഉണ്ട്. ഇനി അങ്ങോട്ട്‌ ബുക്‌സും എക്സാം ഫീസും ഓക്കെ ആയി ചെലവ് വരല്ലേ……. കയ്യിൽ കാശു ഇല്ലാതെ എങ്ങനെ ആണ്.”

 

“ഓ അതാണോ അതിപ്പോ എന്ത് ആലോചിക്കാനാ അതിനല്ലേ ഞങ്ങൾ ഉള്ളെ നിന്റെ ചെലവിനുള്ള കാശു ഞങ്ങൾ നോക്കിക്കോളാം എന്റെ വീട്ടിൽ ഇത് പറഞ്ഞാൽ സന്തോഷം ആവുള്ളു.”

 

രാഹുൽ സന്തോഷത്തോടെ ആണ് അതിനു മറുപടി പറഞ്ഞത്. അനസും അതേ അപിപ്രായം തന്നെ ആണ് പറഞ്ഞത്.

 

“അത് വേണ്ടടാ…… ഈ സ്നേഹം എപ്പോഴും ഉണ്ടായാൽ മതി ഇപ്പൊ നിങ്ങൾ എനിക്ക് ഒരു പാർട്ട്‌ ടൈം ജോബ് ശരി ആക്കി തന്നാൽ മതി. പിന്നെ ഇതുകൊണ്ടും കൂടാത്ത ചിലവുകൾ നിങ്ങൾ സഹായിച്ചാൽ മതി.”

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.