തിയോസ് അമൻ 3 [NVP] 269

എനിക്ക് ഇതൊക്കെ കേട്ട് സന്തോഷം ആയി തത്കാലം ചിലവിനുള്ളത് ഇനി കിട്ടുമല്ലോ.

 

“ഒരുപാട് നന്ദി ഉണ്ട് ആൽവിൻ.”

 

“ഏയ്‌ താൻ എന്താടോ ഇങ്ങനെ ഇതൊക്കെ അത്രയ്ക്ക് വല്യ കാര്യം ഒന്നും അല്ലടാ ”

നന്ദി പറയാൻ ശ്രമിച്ച എന്നെ തടഞ്ഞു കൊണ്ട് ആൽവിൻ പറഞ്ഞു.

 

” തനിക്കു ചിലപ്പോ മനസിലാവില്ല താൻ ചെയ്തു തന്ന ഉപകാരത്തിന്റെ വില. മറ്റുള്ളവരുടെ ചിലവിൽ ജീവിച്ചു അവരുടെ കുത്തുവാക്കും കേട്ട് ജീവിച്ച എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ വലിയ കാര്യം ആടോ…….”

 

“അതൊക്കെ ആയിരിക്കാം പക്ഷെ നമ്മൾ ഇപ്പൊ കൂട്ടുകാരല്ലേ അല്ലാതെ വെറും ഒരു അപരിചിതർ അല്ലല്ലോ അപ്പൊ നമ്മൾ തമ്മിൽ ഒരു നന്ദിവാക്ക് കൊണ്ട് അകലങ്ങൾ സൃഷ്ടിക്കണോ……”

 

ആൽവിൻ ചിരിച്ചുകൊണ്ടാണ് എനിക്ക് ആ മറുപടി തന്നത്.

അവൻ പറഞ്ഞതിന് എനിക്ക് ഒന്നും മറുപരി ആയി ഉണ്ടായിരുന്നില്ല. അങ്ങനെ ആൽവിനും അനസും അവിടെ നിന്നും ഇറങ്ങി ഞങ്ങൾ ഉറക്കത്തിലേക്കും നീങ്ങി.

******************************************

 

കഥകാരനിലൂടെ

 

എപ്പഴോ ഉറക്കത്തിൽ മനു ഒരു സ്വപ്നലോകത്തിലേക്ക് നീങ്ങി. ചുറ്റും മഞ്ജു മൂടി കിടക്കുന്നു. നോക്കെത്താ ദൂരം അങ്ങ് മഞ്ഞുകണികകൾ മാത്രം.മഞ് അവന്റെ കാഴ്ചകളെ മറച്ചു തുടങ്ങിയിരിക്കുന്നു. ദൂര കാഴ്ചകൾ ഇപ്പോൾ അവനു അസാധ്യമാണ്. അവൻ താഴെ സൂക്ഷിച് കാലു കൊണ്ട് തപ്പി മുന്നോട്ട് നീങ്ങാൻ തുടങ്ങി എപ്പഴോ മഞ്ഞിന്റെ കാഠിന്യം കുറഞ്ഞു വരുന്നത് അവൻ ശ്രദ്ധിച്ചു. അവൻ മുന്നോട്ടു യാത്ര തുടർന്നു ഇപ്പോൾ അവനു കാഴ്ചകൾ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അങ്ങിങ്ങായി ചെത്തിയെടുത്ത പോലുള്ള ഉരുളൻ കല്ലുകൾ കാണാം. കുറച്ചു ദൂരം കൂടി മുന്നോട്ട് ചെന്നപ്പോൾ കല്ലുകൾക്ക് ഇടയിലൂടെ ഒരു പാതയും ദൃശ്യമായി. എന്തോ ഒരു പ്രേരണയാൽ അവൻ ആ പാതയിലൂടെ നീങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ അവൻ കണ്ടു. ഒരു കൂറ്റൻ കരിങ്കല്ലിൽ കൊത്തി പണിത പോലെ ഉള്ള ഒരു കവാടം അതിന്റെ പടികൾ സ്വർണ നിറത്താൽ വരകളോ മറ്റോ കാണാം ചെറിയ വെളിച്ചത്തിൽ അതെല്ലാം തിളങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു മനോഹാരിത അവനു അനുഭവ പെടുന്നു.

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.