തിയോസ് അമൻ 3 [NVP] 269

ഞാൻ താമാശ പോലെ ചിരിച്ചു പറഞ്ഞു.ആദ്യത്തെ പീരിയഡ് അങ്ങനെ കഴിഞ്ഞു. അടുത്തത് തുടങ്ങാൻ ആയപ്പോൾ എനിക്ക് ഒരു മൂത്രശങ്ക. പിന്നെ ഒന്നും നോക്കിയില്ല അവന്മാരോട് ടീച്ചർ വരുന്നതിന് മുന്നേ എത്താം എന്ന് പറഞ്ഞു ഇറങ്ങി. ബാത്‌റൂമിന്റെ അവിടെ എത്തിയപ്പോൾ ബാത്‌റൂമിന്റെ പുറകിൽ കുറച്ചു സീനിയർസ് നിൽപുണ്ടായിരുന്നു.വേറെ ആരുമല്ല നമ്മുടെ അൽവിന്റെ കയ്യിൽ നിന്നും ഇടി വാങ്ങി കൂടിയ ജോമോൻ എന്നാ ജോയൽ ജോൺസണും കൂട്ടരും ആണ്.പുറകിൽ കാടുപോലെ പുല്ലു പിടിച്ചു കിടക്കുന്നത് കൊണ്ട് അതികം ആരും അങ്ങോട്ട്‌ ശ്രദ്ധിക്കാറില്ല. അവന്മാരുടെ നിപ്പിലും ഭാവത്തിലും ഒക്കെ എന്തോ ഒരു പന്തികേട്. ഒന്നും കൂടി ക്ലിയർ ആയി പറഞ്ഞാൽ ഒക്കത്തിന്റെയും കിളി പോയി കിടക്കേണ്…… ഒന്നിനും ഒരു വെളിവില്ല എന്ന് കണ്ടാൽ അറിയാം.ഞാൻ അവിടെ വന്നതും കണ്ടതും അവർ അറിയുന്നില്ല. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിത്തവും കിട്ടിയില്ല. അവസാനം വന്ന കാര്യം സാധിച്ചു ക്ലാസ്സിൽ പോകാം എന്ന് തീരുമാനിച്ചു.അങ്ങനെ ബാത്‌റൂമിൽ കേറി അവിടെന്നിന്നും തിരിച്ചു എന്നക്ളും എന്റെ മനസ്സുകളിൽ നേരത്തെ കണ്ട നിമിഷങ്ങൾ ആയിരുന്നു. മയക്കു മരുന്നിനു അടിമകൾ ആയ പുതിയ തലമുറകൾ. ഞാൻ ഇതിനു പ്രതികരിച്ചില്ലെങ്കിൽ ഒരു പക്ഷെ ഇത് ഈ കോളേജിൽ വലിയ പ്രശ്നത്തിന് കാരണം ആയേക്കാം ഒടുവിൽ മനസ്സിലെ പിടിവലികൾക്ക് ഉത്തരമായി ഇത് അധികൃതരെ അറിയിക്കാൻ തീരുമാനിച്ചു.

ഞങ്ങളുടെ പ്രിൻസിപ്പൽ ആള് ഇത്തിരി സ്ട്രിക്ട് ആണ് എന്നാണ് കേട്ടട്ടുള്ളത്. ഒന്നിനും ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത മനുഷ്യൻ.അങ്ങനെ ഞാൻ പ്രിൻസിപ്പാലിനെ നേരിട്ട് കണ്ട് സംഭവം അറിയിച്ചു.ഒപ്പം അദ്ദേഹം ഒരു കാര്യമേ പറഞ്ഞുള്ളൂ….

“തത്കാലം താൻ ആണ് ഇത് കംപ്ലയിന്റ് ചെയ്തത് എന്ന് ആരോടും താൻ പറയണ്ട ഞാനും ആരെയും അറിയിക്കില്ല. നീ ഇപ്പൊ പറഞ്ഞ സീനിയർസ് എന്റെ കയ്യിൽ ഒതുങ്ങാത്ത പിള്ളേര് കാശിന്റെ ആഹ്ങ്കാരം തലയ്ക്കു പിടിച്ചവനാണ് ആ ജോയൽതാൻ ആണ് കംപ്ലയിന്റ് ചെയ്തേതെന്ന് അവൻ അറിഞ്ഞാൽ തനിക്കു ഭാവിയിൽ പ്രശ്നം ആകും അതുകൊണ്ടാണ് ഞാൻ പറയുന്നത്. തത്കാലം താൻ പൊക്കോ ബാക്കി കാര്യം ഞാൻ നോക്കിക്കോളാം.”

 

അതും പറഞ്ഞു എന്നോട് പൊക്കോളാൻ പറഞ്ഞു.

 

അങ്ങനെ ഞാൻ അവിടെ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് പോയി ടീച്ചർ അപ്പോഴേക്കും ക്ലാസ്സിൽ വന്നു ക്ലാസ്സ്‌ പകുതി ആയിരുന്നു. ഓഫീസിൽ പോവേണ്ടി വന്നു എന്ന് പറഞ്ഞു ക്ലാസ്സിൽ കേറി.

 

“എന്താടാ ഇത്ര നേരം വൈകിയത്…… നീ മുള്ളൻ തന്നെ പോയതല്ലേ…….”

 

രാഹുൽ കളിയാക്കി ചോദിച്ചു.

 

“അതിനു തന്നെ ആണ് പോയത് പക്ഷെ ചെന്നപ്പോ വേറെ ഒരു പണി കിട്ടി…….”

 

“എന്ത് പണി…..”

അലവിനും അനസും ഒരുമിച്ചാണ് അത് ചോദിച്ചത്.

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.