തിയോസ് അമൻ 3 [NVP] 269

“ആഹാ അപ്പൊ കോളേജ് ഹീറോ നമ്മട ക്ലാസ്സിൽ തന്നെ ആണല്ലേ…….”

 

രാഹുൽ ആണ് അതിനു ചിരിച്ചു കൊണ്ട് മറുപടി കൊടുത്തത്. എനിക്ക് സന്തോഷം ആയത് ഇനി ഇപ്പൊ ഒരുത്തനും ഈ ക്ലാസ്സിൽ ഉള്ളവരോട് പെട്ടന്ന് ചൊറിയാൻ വരില്ല എന്നോർത്താണ്.

“അവനുമായി കൂട്ടായാൽ പിന്നെ എല്ലാം ക്ലീൻ ”

ഞാൻ മനസ്സിൽ ആലോചിച്ചു.

 

“അഹ് പിന്നെ ആള് ഇത്തിരി വെല്ല്യ പുള്ളി ആണെന്ന കേട്ടത് അവന്റെ അച്ഛൻ വെല്ല്യ കൊമ്പത്തെ ബിസിനെസ്സ് കാരൻ ആണെന്ന കേട്ടെ പോരാത്തതിന് മന്ത്രിമാരും പോലീസും ഒക്കെ അവരുടെ കയ്യിൽ ആണത്രേ……”

 

അനസ് അത് പറഞ്ഞത് കൂടി അവനുമായി ചങ്ങാത്തം ഉണ്ടാക്കാം എന്ന ചിന്ത അപ്പൊ തന്നെ ആവി ആയി എന്ന് പറഞ്ഞാൽ മതിയല്ലോ ?.

 

കൊറച്ചു കഴിഞ്ഞപ്പോ ആള് വന്നു. കാണാൻ സുന്ദരനാണ് വെളുത്തു തുടുത്ത ഒപ്പം നല്ല ശരീരവും അതിനൊത്ത പൊക്കവും . ജിമ്മിൽ ഒക്കെ പോയി വാർത്തെടുത്തതാവും. ആരായാലും ഒന്ന് കേറി മുട്ടാൻ രണ്ടു വട്ടം ആലോചിക്കും അമ്മാതിരി ആണ് അവന്റെ ശരീരം.

 

രാഹുൽ അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. ക്ലാസ്സിൽ പെൺകുട്ടികൾ എല്ലാം ഒരു ആരാധനയോടെ ആണ് നോക്കുന്നത്. ആൺകുട്ടികൾ കുറച്ചു ആസൂയയോടെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നി.

 

“എന്തായാലും ഒന്നുറപ്പായി കോളേജിലെ ഹീറോ അവൻ തന്നെ.”

 

ഞാൻ മനസ്സിൽ ഒന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ശരിക്കും ഇടിത്തീ പോലെ ഒരാൾ കേറിവന്നത്.

 

ഒരു പെൺകുട്ടി ആണ് പർപിൾ നിറത്തിലുള്ള ഒരു കുർത്തി ആണ് വേഷം ഗോൾഡ് കളറിൽ കൊറേ അലങ്കാര പണികളും കൂടി ആയപ്പോൾ അത് കണ്ണിനു മികച്ച ഒരു കാഴ്ച നൽകുന്നു. അവളുടെ കാതിൽ ജിമിക്കി കമ്മൽ ആണ് എവിടെയോ കണ്ടു മറന്ന ഒരു ജിമിക്കി കമ്മൽ, മുഖം കണ്ടപ്പോൾ അത് എവിടെ വെച്ചാണ് കണ്ടത് എന്ന് മനസിലായി പക്ഷെ ഇപ്പൊ എന്റെ മനസമാധാനം ആണ് പോയത്.

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.