തിയോസ് അമൻ 3 [NVP] 269

 

അങ്ങനെ പിറ്റേ ദിവസം എഴുന്നേറ്റു പതിവ് പണികൾ എല്ലാം കഴിഞ്ഞു അനസിനെയും കൂട്ടി ഞങ്ങൾ കോളേജിലേക്ക് യാത്രയായി. ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോൾ ആൽവിൻ ഞങ്ങളെയും കാത്തു ഞങ്ങളുടെ ബഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.

 

“ഇനി മുതൽ ഞാൻ നിങ്ങളുടെ ഒപ്പം കൂടേണ്….. എന്താ കൂട്ടൂല്ലേ……..”

ആൽവിൻ ആണ് ചോദിച്ചത്……

 

“ഓ അതിനെന്താ…….”

 

ഞാൻ ആണ് മറുപടി പറഞ്ഞത്.അവർക്കും സമ്മതം ആയിരുന്നു.

 

“എന്റെ കൂടെ കൂടാൻ നോക്കുന്നവർ ഒക്കെ മിക്കതും എന്റെ കയ്യിൽ കാശു കണ്ടുകൊണ്ടൊക്കെ ആണ്. പക്ഷെ തന്റെ സ്വഭാവം നേരെ തിരിച്ചാണ് ഒരിക്കലും താൻ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി സൗഹൃദം ഉപയോഗിക്കില്ല എന്ന് എനിക്ക് തോന്നി അതുകൊണ്ടാ നിങ്ങളുടെ കൂടെ കൂടാം എന്ന് കരുതിയത് ”

 

ആൽവിൻ ഞങ്ങളുടെ മനസ്സ് വായിച്ച പോലെ ഞങ്ങളിൽ ഉയർന്നു വന്ന സംശയങ്ങൾക്കുള്ള മറുപടി ചിരിച്ചു കൊണ്ട് തന്നു.

 

“അതൊന്നും ഉണ്ടാകില്ല പക്ഷെ എനിക്ക് തന്റെ സഹായം ഇന്ന് ചോദിക്കാൻ നിക്കുകയായിരുന്നു.”

 

എന്താ എന്നാ രീതിയിൽ ആൽവിൻ എന്നെ നോക്കി.

 

“തനിക്കു ഇവിടെ എവിടെയെങ്കിലും ഒരു പാർട്ടൈം ജോബ് എനിക്ക് ശരി ആക്കി തരാൻ പറ്റോ.”

 

“അതെന്തിനാടോ ഇപ്പൊ ഒരു ജോലി ”

 

“അതെല്ലടാ ഇനി അങ്ങോട്ട്‌ ഓരോ ചിലവുകളും വരുകയല്ലേ അപ്പൊ അതൊക്കെ നടക്കണം എങ്കിൽ എന്തെങ്കിലും വരുമാനം വേണ്ടേ എന്തോരം എന്ന് വെച്ചാണ് എല്ലരും എന്നെ സഹായിക്കുക.”

 

“ഇത് തന്നെ ആണ് ഞാൻ നേരത്തെ പറഞ്ഞത്. സ്വന്തം കാലിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കഴിയണം എന്നുള്ള ഈ സ്വഭാവം ആണ് എനിക്ക് ഇഷ്ടമായത്…… താൻ വിഷമിക്കണ്ടടോ ഇവിടെ എനിക്ക് കുറച്ചു കടകൾ അറിയാം എന്തായാലും ഒരു ജോലി ഞാൻ ശരി ആക്കി തരാം…… എന്താ പോരെ…….”

 

“ഓഹ്….. സന്തോഷം “

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.