താമര മോതിരം – ഭാഗം -17 (ഡ്രാഗൺ) 269

അതെ സമയം താഴെ നാളത്തേക്കുള്ള പൂജകൾക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്ന കൂട്ടാളികളുടെ ജീവനറ്റ ശരീരം കണ്ടു ഞെട്ടി നിൽക്കുകയാണ് കബോളയും കൂടെ ഉള്ളവരും

വിവരം അറിഞ്ഞപ്പോൾ തന്നെ കബോള എത്തിയിരുന്നു – കബോള പറഞ്ഞത് കൊണ്ടാണ് മന്ത്രവാദിയെ വിളിച്ചു കൊണ്ട് വരാൻ പോയത് മല്ലൻ.

മന്ത്രവാദി എത്തിയപ്പോൾ കണ്ടതു

ഉരുക്കുവാനായി വച്ച കല്ലുകൽ ചീളുകളായി പൊട്ടി തെറിച്ചു വെടിയുണ്ട പോലെ അവിടെ നിന്നവരുടെ ശരീരത്തിലേക്ക് തുളഞ്ഞു കയറിയിരിക്കുന്നു

രണ്ടു പേരുടെ തലയിലൂടെ കല്ലുകൾ കയറി പുറത്തേക്കു പോയിരിക്കുന്നു അവരാണ് മരിച്ചത്

കൂടെ ഉണ്ടായിരുന്നവരുടെ ശരീരത്തിൽ അതി ഗുരുതരമായ മുറിവും കൂടെ പൊള്ളലും ഏല്പിച്ചിരിക്കുന്നു ആ കല്ലുകൾ

പാറകൾ കൊണ്ട് ഉണ്ടാക്കിയ ചുമരിൽ പോലും ചില ചീളുകൾ തുളഞ്ഞു കയറിയിരിക്കുന്നു

കബോളയുടെ നിർദേശപ്രകാരം കല്ലുകൾ എടുത്തു മാറ്റിയിരുന്നു ആ ആലയിൽ നിന്നും കൂട്ടാളികൾ ,

മന്ത്രവാദി വന്നു കണ്ടപ്പോൾ ആദ്യം താഴെ വീണു കിടന്ന കല്ലുകളിൽ ചെറിയ ഒരു ഭാഗം എടുത്തു പരിശോദിച്ചു.

അത് സാധാരമാണ് കൊണ്ട് വരുന്ന കല്ലുകൾ അല്ലെന്നു അറിഞ്ഞപ്പോൾ തിരിഞ്ഞു മല്ലന്മാരെ നോക്കി അവർ ആ കല്ലുകൾ കാണിയപ്പൻ ഇപ്പോൾ കൊണ്ട് വന്നതാണെന്ന് അറിയിച്ചു.

അയാളുടെ നിർദ്ദേശപ്രകാരം കാണിയപ്പൻ കഴിഞ്ഞ തവണ കൊണ്ട് വന്ന എല്ലാ കല്ലുകളും പരിശോധിച്ച മന്ത്രവാദി കാഴിച്ചിൽ യാതൊരു വ്യത്യസ്തവും തോന്നാത്ത കുറച്ചു കല്ലുകൾ എടുത്തു മാറ്റുവാൻ ആവിശ്യപ്പെട്ടു

അവയൊക്കെ പൂജയിൽ നിന്നും ഒഴിവാക്കുവാനും പറഞ്ഞു

എല്ലാ ചെക്കുകളും പരിശോധിച്ച മന്ത്രവാദി പകുതിയിലേറെ കല്ലുകൾ ഒഴിവാക്കാൻ പറഞ്ഞു – ബാക്കിയുള്ളവ ഉരുക്കി എടുക്കുവാനും പറഞ്ഞു

ഇത്രയും കാലം തെറ്റാതെ സാധങ്ങൾ എത്തിച്ചേരുന്ന കാണിയപ്പന് ഈ നിർണായക ഘട്ടത്തിൽ പിഴച്ചു എന്ന് വിശ്വസിക്കാൻ ആയില്ല മന്ത്രവാദിക്കു

കബോളയോട് പറഞ്ഞു – സ്വാമിയേ വിളിച്ചു കാണിയപ്പനോട് കാരണം തിരക്കാണ് ആവിശ്യപ്പെട്ട് തിരികെ പോയി അയാൾ

അപ്പോൾ തന്നെ കബോള സ്വാമിയേ വിളിച്ചു അനേഷിക്കാൻ പറഞ്ഞു.

അവർ പറക്കി മാറ്റിയ അകലുകൾ എല്ലാം തന്നെ മനു ശേഖരിച്ചവ ആയിരുന്നു

കാണിയപ്പനെ സഹായിക്കുന്ന വ്യാജേന തടാകത്തിന്റെ അടിത്തട്ടിൽ നിന്നും അവൻ മുങ്ങി എടുത്ത കല്ലുകൾ

കാഴ്ച്ചയിൽ യാതൊരു വ്യതാസവും കാണിക്കാത്ത തരത്തിലുള്ള കല്ലുകൾ

എന്നാൽ മന്ത്രവാദി സൂഷ്മതയോടെ തരാം തിരിച്ച കല്ലുകളും മനു തന്നെ എടുത്തവ ആയിരുന്നു

കാരണം ഈ തവണ തടാകത്തിൽ നിന്നും കല്ലുകൾ ശേഖരിച്ചത് മനു മാത്രം ആയിരുന്നു – അതും ആവിശ്യത്തിനും കൂടുതൽ.