Rekha: അയ്യോ ചേച്ചി അങ്ങനെ ഒന്നും ഇല്ല, വെറുതെ തമാശക്ക് പറഞ്ഞതാ
Divya: അപ്പോ രേഖക്ക് എത്ര വയസ്സായി.
Remya: 21. അച്ഛൻറെ മരണ ശേഷം അവിടത്തെ പ്രശ്‌നങ്ങൾ ഒക്കെ തീർത്തു ഇങ്ങോട്ടു വന്നപ്പോഴേക്കും ഒരു കൊല്ലം മിസ്സായി. പിന്നെ എൻട്രൻസ് റിപീറ് ചെയ്യാൻ ഒരു കൊല്ലം കൂടി.
Divya: അയ്യോ അതു പറഞ്ഞപോഴാ വന്ന കാര്യം മറന്നു
Remya: എന്ത് കാര്യം ?
Divya: ടീച്ചറുടെ കഥ . ഇന്നെന്തുണ്ടായാലും അത് കേട്ടിട്ടേ പോകുന്നുള്ളൂ. അപ്പൊ വൈകിക്കണ്ട പറഞ്ഞു തുടങ്ങിക്കോ ….
Rekha: അല്ല ചേച്ചി; അപ്പൊ ആ ചേട്ടന്റെ കാര്യം.
Divya: നീ തിങ്കളാഴ്ച തൊട്ടു കോളേജിൽ വരുമല്ലോ; ആ ചേട്ടൻ അവിടെ കാണും, നിന്റെ ക്ലാസ്സിൽ നേരിട്ട് ചോദിച്ചാ മതി …. ഇപ്പോ ടീച്ചർ ഉണ്ണിയേട്ടന്റെ കഥ പറ …..
അപ്പോഴാണ് രമ്യടീച്ചറുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാവരും ഒരു നിമിഷം ഫോൺ വെച്ചിരിക്കുന്ന ഭാഗത്തേക്ക് നോക്കിയതിനു ശേഷം ദിവ്യയുടെ മുഖത്തേക്ക് നോക്കി. കടന്നൽ കുത്തിയ പോലെയുള്ള ദിവ്യയുടെ മുഖഭാവം അവിടെ ഒരു കൂട്ടചിരിയിലേക്കു നയിച്ചു. എഴുന്നേറ്റു ചിരി ഒന്നടക്കി ഫോൺ എടുത്തു രമ്യ തന്റെ കാതിലേക്കു വച്ചു
Remya: ഹലോ
……………………………….
Remya: അതേ
………………………………
Remya: ഇപ്പൊ എവിടെയാണുള്ളത് ?
………………………………
Remya: ആ, അവിടുന്നു താഴേക്കുള്ള റോഡിലേക്ക് കുറച്ചു വന്നാൽ പാടം കഴിഞ്ഞു വലതു വശത്തെ ആദ്യത്തെ വീട് .
………………………………
Waiting for next part
സൂപ്പർ
അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??
?
Interesting aayi varunnundu, waiting for next part.
?