!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

Renuka: വല്യേച്ചി, ദേ ദിവ്യച്ചേച്ചി വന്നിരിക്കുന്നു ……..

അവർ രണ്ടു പേരും പൂമുഖത്തേ സ്റ്റെപ്പിലേക്കു ഇറങ്ങി വന്നു ദിവ്യയെ കൈപിടിച്ച് കയറ്റി ഇരുത്തി.

അപ്പോഴേക്കും രമ്യയും, രേഖയും അങ്ങോട്ട് വന്നു. വീട്ടിലിടുന്ന കോട്ടൺ നെറ്റി ആയിരുന്നു രമ്യയുടെ വേഷം. ബാക്കി ഉള്ളവർ അവരുടെ പഴയ സ്ക്കൂൾ യൂണിഫോമിലും.

എല്ലാവരും പരസ്പരം കൈ കോർത്ത് പിടിച്ചു ദിവ്യ സ്നേഹം പങ്കു വെച്ചു, പിന്നെ അവർക്കു വാങ്ങി കൊണ്ട് വന്നത് ഒക്കെ അവരുടെ കയ്യിൽ കൊടുത്തു. ഒരു ദിവസം കൊണ്ട് തന്നെ അവരൊക്കെ ദിവ്യക്കു വളരെ വേണ്ടപെട്ടവരായിരുന്നു. അനാവിശ്യമായി പണം ചിലവാക്കിയതിനു ഒരു കുഞ്ഞു പരിഭവം രമ്യടീച്ചർ പ്രകടിപ്പിച്ചപ്പോൾ അതെന്റെ അനിയത്തിമാർക്കുള്ള എന്റെ സ്നേഹമാണെന്നും പറഞ്ഞു ആ പരിഭവം മുളയിലെ നുള്ളി കളഞ്ഞു. ചായ എടുത്തു കൊണ്ടുവരാനും ദിവ്യ കൊണ്ടുവന്ന സാധനങ്ങൾ കൊണ്ടുവെക്കാനും രേഖയെ പറഞ്ഞു വിട്ടു ബാക്കി എല്ലാവരും പൂമുഖത്തു കൂടി.

Remya: പിന്നെ എന്തൊക്കെയാണ് ദിവ്യ പുതിയ വിശേഷങ്ങൾ. പെട്ടെന്ന് ചെല്ലാൻ പറഞ്ഞു വിളിപ്പിച്ചിട്ടു പ്രിൻസിപ്പൽ എന്ത് പറഞ്ഞു ? പുതിയ വല്ല പണിയും കിട്ടിയോ ?

Divya: ഹേയ് ഇല്ല ടീച്ചറെ, ഞാൻ പുള്ളിയെ തെറ്റിദ്ധരിച്ചതാ. എല്ലാം കഴിഞ്ഞപ്പോൾ മനസ്സിൽ ഓരോന്നു ആലോചിച്ചു പിടിപ്പിച്ചതിൽ വല്ലാതെ വിഷമം വന്നു. മനസ്സിൽ കുറെ മാപ്പ് ഓക്കേ പറഞ്ഞു.

Remya: ആഹാ, അത് കൊള്ളാലോ

Divya: (കുറച്ചു വിഷമത്തോടെ) നമ്മൾ ആരെങ്കിലും പറയുന്നത് കേട്ട് വെറുതേ ഓരോന്ന് ആലോചിച്ചുവച്ചു പെരുമാറും. പിന്നെ അടുത്തറിയുമ്പോഴാ എല്ലാം തെറ്റായിരുന്നു എന്നറിയ. എന്നിട്ടു പശ്‌ചാത്തപിച്ചിട്ടു വല്ല കാര്യം ഉണ്ടോ. ചിലപ്പോൾ നേരെയാക്കാൻ വിധത്തിൽ എല്ലാം കഴിഞ്ഞിട്ടുണ്ടാകും.

Remya: (ചെറിയ കൺഫ്യൂഷനിൽ, സ്വാന്തനിപ്പിക്കാനായിട്ടു) ഇങ്ങനെ ഡെസ്പ് അവല്ലഡോ !…. കഴിഞ്ഞത് കഴിഞ്ഞു അതിനു നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി വരുന്നത് നല്ല രീതിയിൽ നോക്കിയ പോരെ ?

Divya: (ഒന്ന് പുഞ്ചിരിച്ചു, പുതിയ ഒരു ഊർജം തിരികെ ലഭിച്ച പോലെ) ഇനി ഒരു കാര്യം തീരുമാനിച്ചു ടീച്ചറെ, വ്യക്തമായി മനസ്സിലാക്കാതെ ഒരാളെയും മോശമായി വിചാരിക്കില്ല എന്ന്

Remya: ആഹാ, പഴയ ഉഷാർ ഒക്കെ വന്നല്ലോ; എന്തായാലും ഈ തീരുമാനം എനിക്ക് ഇഷ്‌ടമായി. അപ്പൊ ഇന്നലത്തെ വിശേഷം പറയു …………

Divya: ഓഹ്, അതൊരു സംഭവമാണ് ടീച്ചറെ

 

ദിവ്യയുടെ ആ മുഖഭാവവും സംസാരവും കണ്ടു എല്ലാവരും ദിവ്യയുടെ മുഖത്തേക്ക് ശ്രെദ്ധിച്ചു പറയാൻ പോകുന്ന വാക്കുകളിലേക്കും. ദിവ്യക്കുള്ള ചായയുമായി വന്ന രേഖ അത് കൈമാറി അവരുടെ കൂടെ ഇരുന്നു. ചായ വാങ്ങി ആസ്വദിച്ച് ഒരിറുക്ക്‌ കുടിച്ചു ദിവ്യ പറയാൻ തുടങ്ങി ……………

Divya: വളരെ ചുരുക്കി പറഞ്ഞാൽ, 1st sem ECE യിലേക്ക് അതായതു നമ്മുടെ രേഖകുട്ടിയുടെ ക്ലാസ്സിലേക്കുള്ള ന്യൂ അഡ്മിഷൻ.

Remya: ഇത് സാധരണ അല്ലേ? വേറെ എവിടെയും കിട്ടാതെ നല്ല ഡൊനേഷൻ കൊടുത്തു അവസാന നിമിഷം സീറ്റ് വാങ്ങുന്നത് അവിടെ സ്ഥിരം സംഭവം അല്ലേ ? അതിലെന്താ ഇത്ര പ്രത്യേകത ?

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.