!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

അതും പറഞ്ഞു ദിവ്യ തന്റെ ബാഗും മൊബൈലും എടുത്തു പോവാൻ ഇറങ്ങി, അവളുടെ കൂടെ രമ്യയും സഹോദരിമാരും കൂടെ ഇറങ്ങി സ്‌കൂട്ടറിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ

Remya: അല്ല ദിവ്യ, എന്തിനാ പുള്ളി ഇത്ര urgent ആയി ചെല്ലാൻ പറഞ്ഞത് ?

Divya: ഏതോ new admission കേസ് അവിടെ വന്നിട്ട് ഉണ്ടത്രേ, അതിന്റെ പ്രോസസ്സ് കമ്പ്ലീറ്റ് ചെയ്യാൻ ……

Remya: അപ്പോൾ ഓഫീസിൽ വേറെ ആരും ഇല്ലേ ?

Divya: അത് ടീച്ചറെ, ഇന്നലെ വൈകിട്ട് എന്നോട് ഇങ്ങോട്ടു വരാൻ പറഞ്ഞതാ; അപ്പോഴാ ഒരു അത്യാവശ്യം പറഞ്ഞു അമ്മ വിളിച്ചത്, അത് കൊണ്ട് നേരത്തെ വീട്ടിൽ പോകേണ്ടി വന്നു. മാനേജർ ലീവിൽ ആയതു കൊണ്ട് ചാർജ് പുള്ളിക്കാണല്ലോ; ഇന്ന് ഫുൾ ഡേ നിന്ന് എല്ലാം കമ്പ്ലീറ്റ് ആക്കിക്കോളാം എന്ന് ഉറപ്പ് കൊടുത്തപ്പോളാണ് പോകാൻ സമ്മതിച്ചത്. അത് കൊണ്ട് എനിക്ക് പണി തരാൻ ബാക്കി ഉള്ളവന്മാർക്കു half day കൊടുത്തു എല്ലാവരും പോയി. അപ്പോഴാ ഉച്ചക്ക് ശേഷം ഈ അഡ്മിഷൻ കേസ് വന്നത്. മനപ്പൂർവം ഉച്ചക്ക് ശേഷം വരാൻ പറഞ്ഞതാണോ എന്നെനിക്കു നല്ല സംശയം ഉണ്ട്; ഒരു ദിവസം കിട്ടും എന്റെ കയ്യിൽ ….

Remya: (ചെറിയ പുഞ്ചിരിയോടെ ) അല്ലാ അപ്പൊ നീ ഫോണിൽ പറഞ്ഞ clarification, response; അതെന്താ സംഭവം ?

Divya: ഇന്ന് ഇതുവരെ ഓഫീസിൽ എത്താത്തതിന്റെ കാരണം ചോദിച്ചതാ. ടീച്ചറുടെ love story കേട്ടിരിക്കുകയാണ് എന്ന് പറയാൻ പറ്റുമോ ? അതാ വായയിൽ വന്ന നൊണ അടിച്ചു വിട്ടത്; സ്കോളര്ഷിപ്പില് ഒന്ന് രണ്ടു കൺഫ്യൂഷൻ ഉണ്ടെന്നും, അതിന്റെ ക്ലാരിഫിക്കേഷന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് എന്നും

Remya: അപ്പൊ ശരിക്കും കൺഫ്യൂഷൻ ഒന്നും ഇല്ലാലോ അല്ലെ ?

Divya: ഒരു പ്രശ്‌നം ഇല്ല, ടീച്ചർ ടെൻഷൻ അടിക്കേണ്ട കേട്ടോ ?

Remya: ഇനി പ്രിൻസിപ്പൽ എന്നെ വിളിച്ചു ചോദിക്കോ ?

Divya: അതിനു സാധ്യത ഇല്ല, അഥവാ വിളിച്ചാൽ …….. നമുക്ക് അപ്പൊ നോക്കാം ……

അങ്ങനെ സംസാരിച്ചു അവർ സ്‌കൂട്ടറിന്റെ അടുത്തെത്തി

Divya: അയ്യോ ഞാൻ അമ്മയോട് പറയാൻ മറന്നു ……

Remya: അത് സാരമില്ല ഞാൻ പറഞ്ഞോളം, അമ്മ ഇപ്പോൾ ഉറങ്ങുകയായിരിക്കും.

Divya: അപ്പോൾ ശരി എല്ലാവരോടും, കഥ കേൾക്കാൻ ഞാൻ വേഗം വരാം

Remya: മൂന്ന് നാല് ദിവസം കഴിയുമ്പോഴേക്കും കോളേജ് തുറക്കില്ല, അപ്പൊ കാണാല്ലോ ?

Divya: അതൊന്നും പറ്റില്ല, നാളെ അല്ലെങ്കിൽ മാക്സിമം മറ്റന്നാൾ ഞാൻ ഇവിടെ എത്തിയിരിക്കും; അതിൽ കൂടുതൽ ഈ സസ്പെൻസ് താങ്ങാൻ എനിക്ക് പറ്റില്ല.

Remya: എന്ന അങ്ങനെ ആയിക്കോട്ടെ, you are always welcome !!!!!

Divya: പിന്നെ ടീച്ചറെ, ഞാൻ പോയ ഉടനെ ഇവരോട് പറയാൻ നിക്കണ്ട, ഞാൻ വന്നിട്ട് നമ്മുക്ക് ഒരുമിച്ചു കേൾകാം.

Rekha: അയ്യട, അതൊന്നും നടക്കില്ല; ഞങ്ങളു ചേച്ചി പോവാൻ കാത്തിരികാ കഥ കേൾകാം ………

Divya: അത് അങ്ങ് പള്ളി പോയി പറഞ്ഞാ മതി, ദേ ടീച്ചറെ എന്നോട് പറയുന്നതിന് മുമ്പേ എങ്ങാനും ഇവരോട് പറഞ്ഞാ, ഈ കൂട്ട് ഞാൻ വെട്ടുമേ ………….

Remya: എൻ്റെ ദിവ്യക്കുട്ടി, ഒരു ടെൻഷനും വേണ്ട. എല്ലാവരും ഒരുമിച്ചേ കേൾകുന്നുള്ളു, പോരെ ? നിന്ന് സമയം കളയാതെ വേഗം ചെല്ലാൻ നോക്ക്

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.