!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

നല്ല കട്ടിയുള്ള മീശ, ക്ലീൻ ഷേവ് ചെയ്‌ത നല്ല ഗംഭീരം തോന്നിക്കുന്ന മുഖം. കണ്ടാൽ ഒരു അമ്പതു അമ്പത്തിയഞ്ചു വയസ്സ് പ്രായം. ഒരു രാജകല ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. അതിൽ നിന്നും തന്നെ അത്യാവിശം ക്യാഷ് ഉള്ള ടീമാണ് എന്ന് ദിവ്യക്കു മനസ്സിലായി. പ്രിൻസിപ്പളുടെ നിൽപ്പും നോട്ടവും എല്ലാം ദിവ്യയുടെ സംശയം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ ആഡംബരത്തിന്റെ അതിപ്രസരം ഒന്നും അവരുടെ വേഷവിദാനത്തിൽ ഇല്ലായിരുന്നു. പ്രതേകിച്ചും ആ യുവാവിന്റെ. ഒരു ലൂസായുള്ള ക്യാഷുൾ ഷർട്ട്, ഒരു ഫോർമൽ പാൻറ് പിന്നെ ഒരു ക്യാഷുൾ ഷൂസും കയ്യിൽ ഒരു സാധാ വാച്ച്ഉം. അച്ഛനിൽ നിന്നും വളരെ വ്യത്യസ്‌തമായിരുന്നു മകൻറെ മുഖം. അച്ഛൻറെ അത്ര കാട്ടിയില്ലാത്ത മീശ, പക്ഷേ താടി നീട്ടി വളർത്തിയിരുന്നു. കോളേജ് കുട്ടികളെ ഇമ്പ്രെസ്സ് ചെയ്യാനുള്ള കാട്ടികൂട്ടലൊന്നും ആ മുഖത്തില്ല. പക്ഷേ ആ കണ്ണുകൾക്കു നല്ല തീക്ഷണത ഉണ്ടായിരുന്നു, ആരുടെയും മനസ്സ് ചൂഴ്ന്നു എടുക്കാൻ കഴിവുള്ളത് പോലെ. വളരെ ഗംഭീരമുള്ള അളന്നെടുക്കുന്നതു പോലെയുള്ള ചുവടുകൾ. ഒരു ഫസ്റ്റ് ഇയർ സ്റ്റുഡന്റിനേക്കാൾ പ്രായം തോന്നിക്കും, അതു കൊണ്ടു തന്നെ ഇത് അയാളുടെ സഹോദരന്റെയോ സഹോദരിയുടെയോ അഡ്‌മിഷൻ കാര്യമാണ് എന്ന് ദിവ്യ മനസ്സിൽ കുറിച്ചു.

അവർ അടുത്തെത്തിയപ്പോൾ പ്രിൻസിപ്പൽ വീൽചെയറിന്റെ അടുത്തേക്ക് നിന്നു

Principal: കോളേജ് ഓക്കേ കണ്ടോ സർ, are you happy?

അതിലേ അച്ഛൻ: As you can see, I have a kind of limitations in moving around especially with the stairs. But looks like he is kind of ok with the atmosphere; so fine we are good to go ahead.

Principal: That’s so kind of you sir. സർ ഇത് ദിവ്യ, ഓഫീസ് സ്റ്റാഫ് ആണ്. And ദിവ്യ ഇത് മഹേന്ദ്ര നാഥ വർമ്മ, എക്സ് മിലിറ്ററി മാൻ; ഇത് അദ്ദേഹത്തിന്റെ nephew Mr. അജിത്ത് വാസുദേവൻ.

Divya: ഹലോ സർ, nice to meet you

Varma: Nice to meet you to Ms. Divya.

Principal: ദിവ്യ, അജിത്ത് ഇവിടെ ജോയിൻ ചെയുന്നു 1st sem ECE. അജിത്തിനെ കൂട്ടി ഓഫീസിൽ പോയി ഫോർമാലിറ്റീസ് ഒക്കെ കംപ്ലീറ്റ് ആക്കി വരൂ. അതു വരെ ഞാൻ വർമ്മ സാറിന് കമ്പനി കൊടുത്തോളം.

പെട്ടെന്ന് പ്രിൻസിപ്പൽ അങ്ങനെ പറഞ്ഞപ്പോൾ ദിവ്യ ഒന്ന് ഞട്ടി. എങ്ങനെ നോക്കിയാലും അജിത്തിന് ഇരുപത്തിയഞ്ചിൽ കൂടുതൽ പ്രായം ഉണ്ടാകും എന്ന് ദിവ്യക്കു ഉറപ്പായിരുന്നു. അങ്ങനെ ഉള്ള ഒരാൾ വെറും പതിനെട്ട് പത്തൊമ്പത് വയസുള്ളവരുടെ കൂടെ ഒരേ ക്ലാസ്സിൽ ഇരുന്നു പഠിക്കുക എന്നത് ചിന്തിക്കാൻ കഴിഞ്ഞില്ല. ദിവ്യയുടെ മുഖത്തേ ഭാവ വ്യത്യാസം അജിത്ത് മനസ്സിലാക്കിയിരുന്നു. അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഒളിച്ചിരുന്നു. പെട്ടെന്ന് സ്വബോധത്തിലെത്തിയ ദിവ്യ അജിത്തിനെ നോക്കി ഒരു ചെറു പുഞ്ചിരി നൽകി; എന്നിട്ടു

Divya: ok sir, Ajith please come

എന്ന് പറഞ്ഞു ദിവ്യ പുറത്തേക്കു നടന്നു വാതിലിന്റെ അവിടെ കാത്തു നിന്നു. ആ സമയം അജിത്ത് തൻ്റെ അങ്കിൾ നോട് അനുവാദം വാങ്ങി തൻ്റെ ഡോക്യൂമെൻറ്സ് ഉള്ള ഫൈലുമായി ദിവ്യയുടെ അടുത്തേക്ക് നടന്നു. പ്രിൻസിപ്പൽ തൻ്റെ ചെയർ വർമ്മ സാറിൻറെ അടുത്തേക്ക് നീക്കി അതിലിരുന്നു. അടുത്തെത്തിയ അജിത്തിനെയും കൂട്ടി ദിവ്യ ഓഫീസ് റൂമിലോട്ടു നടന്നു. പ്രിൻസിപ്പൽ ഓഫീസിൽ നിന്നും രണ്ടു ക്യാബിനുകൾക്കു അപ്പുറം ആയിരുന്നു ഓഫീസ് റൂം. അവിടെയെത്തുന്ന വരെ അവർ രണ്ടു പേരും പരസ്‌പരം ഒന്നും സംസാരിച്ചില്ല. ദിവ്യയുടെ പുറകെ ഒരൽപം അകലം പാലിച്ചു തലയുയർത്തിതന്നെയാണ് അജിത്ത് നടന്നിരുന്നത്. ഇടക്കൊന്നു തിരിഞ്ഞു നോക്കിയ ദിവ്യ അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓഫീസിൽ എത്തിയ ദിവ്യ തൻ്റെ ടേബിളിനു മുന്നിലെ ചെയർ അജിത്തിന് കാണിച്ചു കൊടുത്തു. തൻ്റെ ഇരിപ്പിടത്തിൽ ഇരുന്ന ശേഷം കമ്പ്യൂട്ടർ ഓൺ ചെയ്‌ത്‌ അജിത്തിൽ നിന്നും അപ്ലിക്കേഷൻ വാങ്ങി സിസ്റ്റത്തിൽ ഇൻപുട്ട് ചെയ്യാൻ തുടങ്ങി, പ്രോസസ്സ് ചെയ്യുന്ന ഇടയിൽ വരുന്ന സംശയങ്ങൾക്ക് അജിത്ത് ഒറ്റ വാക്കിൽ ഉത്തരം നൽകി കൊണ്ടിരുന്നതും ദിവ്യയുടെ ശ്രെദ്ധയിലെത്തി. അവൻ്റെ കണ്ണിൽ നോക്കി ചോദിക്കാൻ അതിൻ്റെ തീക്ഷ്ണത കാരണം ദിവ്യ വളരെ ബുദ്ധിമുട്ടി, അതുകൊണ്ടു തന്നെ കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെയാണ് പിന്നെയുള്ള ചോദ്യങ്ങൾ ദിവ്യ ചോദിച്ചത്. അങ്ങനെ ആവശ്യമുള്ള ഫോമുകളിൽ ഒപ്പുകളും ശേഖരിച്ചു അഡ്മിഷൻ പ്രോസസ്സ് മുഴുവനാക്കി. അതിനു ശേഷം

Divya: Ajith, if you don’t mind ഒരു കാര്യം ചോദിച്ചോട്ടേ ?

Ajith: Yes

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.