Divya: സീറ്റ് വാങ്ങുന്നതല്ല സംഭവം, സീറ്റ് വാങ്ങിയ ആളാണ് സംഭവം ……………
Rekha: എന്താ ചേച്ചി, വല്ല സിനിമ നടന്മാരാണോ ?
Divya: അയ്യാ, എന്താ അവളുടെ പൂതി. അതിനു നല്ല വിവരമുള്ള മാഷുമാരു പഠിപ്പിക്കുന്ന കോളേജുകളുണ്ട്; അല്ലാതെ നിൻറെ ചേച്ചിയെ പോലെ ഉള്ള ടീച്ചർമാരുടെ അടുത്ത് വരോ ?
Divya: വളരെ ചുരുക്കി പറഞ്ഞാൽ, 1st sem ECE യിലേക്ക് അതായതു നമ്മുടെ രേഖകുട്ടിയുടെ ക്ലാസ്സിലേക്കുള്ള ന്യൂ അഡ്മിഷൻ.
Remya: ഇത് സാധരണ അല്ലേ? വേറെ എവിടെയും കിട്ടാതെ നല്ല ഡൊനേഷൻ കൊടുത്തു അവസാന നിമിഷം സീറ്റ് വാങ്ങുന്നത് അവിടെ സ്ഥിരം സംഭവം അല്ലേ ? അതിലെന്താ ഇത്ര പ്രത്യേകത ?
Divya: സീറ്റ് വാങ്ങുന്നതല്ല സംഭവം, സീറ്റ് വാങ്ങിയ ആളാണ് സംഭവം ……………
Rekha: എന്താ ചേച്ചി, വല്ല സിനിമ നടന്മാരാണോ ?
Divya: അയ്യാ, എന്താ അവളുടെ പൂതി. അതിനു നല്ല വിവരമുള്ള മാഷുമാരു പഠിപ്പിക്കുന്ന കോളേജുകളുണ്ട്; അല്ലാതെ നിൻറെ ചേച്ചിയെ പോലെ ഉള്ള ടീച്ചർമാരുടെ അടുത്ത് വരോ ?
Remya: ഡി ഡി, കൂടത്തിൽ എനിക്ക് ഇട്ടു താങ്ങിയതാണ് അല്ലേ ? അതു വേണ്ട ട്ടോ ?
Divya: പിണങ്ങല്ലേ ടീച്ചറെ ?
Remya: നീ കിണുങ്ങാതെ കാര്യം പറ ?
Divya: ഓക്കേ സംഭവം അഡ്മിഷൻ വേണ്ടി വന്ന ആളുടെ പ്രായമാണ്. 32 വയസ്സ്.
Rekha: 32 വയസ്സോ ? ചേച്ചി അത് ബി-ടെക്കിനാവില്ല എം-ടെക്കിനാവും .
Divya: മോളെ നീ എന്നെ അത്ര പൊട്ടിയാക്കല്ലേ . എഞ്ചിനീറിംഗ് അല്ലെങ്കിലും ഞാനും ഒരു ഡിഗ്രി ഹോൾഡറാ .
ബി-ടെക് അഡ്‌മിഷൻ തന്നെ ആണ്, അര മണിക്കൂർ അവനെ മുന്നിലിരുത്തി എല്ലാ ഡീറ്റൈൽസും സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്‌തത് ഞാൻ ഒറ്റക്കാ.
Renuka: അപ്പൊ കുഞ്ഞേച്ചിയുടെ മോഹം ഊഞ്ഞാലായി ……..
Remya: നിന്റെ എന്ത് മോഹം ?
Rekha: (രേണുകയെ നോക്കി ശബ്‌ദം താഴ്ത്തി) ഒന്നു മിണ്ടാതിരിക്കടി, (പിന്നെ രമ്യയുടെ നേരെ തിരിഞ്ഞു ) ഒന്നുമില്ല ചേച്ചി അവള് ചുമ്മാ പറയുന്നതാ
Renuka: അങ്ങനെ ചുമ്മാ ഒന്നും അല്ല
Divya: എന്താ മോളെ കാര്യം ?
Renuka: കുഞ്ഞേച്ചി പറയുവായിരുന്നു; പ്രായക്കൂടുതലുള്ളത് കൊണ്ട് കുഞ്ഞേച്ചിക്കു ക്ലാസ്സിൽ മെയിൻ ആവാലോ എന്ന് …………
Remya: അത് ശരി, എൻ്റെ മോള് കോളേജിൽ ആളാവാനാണ് പരുപാടി അല്ലേ ? അല്ലാതെ പഠിക്കാൻ ഒന്നും അല്ല ലേ ?
Waiting for next part
സൂപ്പർ
അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??
?
Interesting aayi varunnundu, waiting for next part.
?