അതിനു ശേഷം ഒരു ബട്ടൺ അമർത്തിയപ്പോൾ ഓട്ടോമാറ്റിക്കായി ഫോൾഡ് ആയ ആ വീൽചെയർ എടുത്തു പുറകിലെ ഡോർ തുറന്നു അകത്തു വെച്ചു. ശേഷം പ്രിൻസിപ്പലിനോടും ദിവ്യയോടും ഒരിക്കൽ കൂടി യാത്രപറഞ്ഞു ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി മുന്നോട്ടെടുത്തു.
വണ്ടി പോകുന്നത് ഒരു നിമിഷം നോക്കി നിന്നതിനു ശേഷം രണ്ടു പേരും പ്രിൻസിപ്പാളുടെ ഓഫീസിലേക്ക് തിരികെ വന്നെത്തിയതിനു ശേഷം ദിവ്യയോട് ഇരിക്കാൻ പറഞ്ഞു തൻ്റെ കസേരയിൽ ഇരുന്ന ശേഷം പ്രിൻസിപ്പൽ പറഞ്ഞു തുടങ്ങി.
Principal: see ദിവ്യ, ആദ്യമായാണ് ഇങ്ങനെ രണ്ടു peculiar അഡ്മിഷൻ നമ്മുടെ കോളേജിൽ വരുന്നത്. രണ്ടും മാനേജ്മെന്റിന് വളരെ താല്പര്യമുള്ളതു. അതു കൊണ്ട് തന്നെ രണ്ടു പേരുടെ കാര്യത്തിലും നമ്മുടെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയും പാടില്ല. സൊ ഇവർ രണ്ടുപേരുടെയും സ്പെഷ്യൽ student coordinator ആയി ദിവ്യക്കു അലോട്ട് ചെയ്യുന്നു. ബാക്കി സ്റ്റുഡന്റ്സിന്റെ കാര്യങ്ങൾ മറ്റുള്ളവർ നോക്കിക്കോളും. ഞാൻ ഇത് മാനേജർ തോമസ് ജോൺ സാറിനെ ഇൻഫോം ചെയ്തിട്ടുണ്ട്. ഓക്കേ?
Divya: ഓക്കേ സർ, ഞാൻ നോക്കിക്കോളാം.
Principal: ok then, നാളെ തന്നെ സ്കോളര്ഷിപ്പില്ലേ നേരത്തെ പറഞ്ഞ കൺഫ്യൂഷൻസ് തീർക്കണം. സമയമതികമില്ല, ക്ലാസ് തുടങ്ങാറായി, അറിയാലോ ?
Divya: അറിയാം സർ
Principal: എന്നാ ശരി, ദിവ്യ പോയ്കൊള്ളു …
Divya: Thank you Sir.
എന്ന് പറഞ്ഞു പുറത്തിറങ്ങിയ ദിവ്യ ആകെ കൺഫ്യൂഷനിൽ ആയിരുന്നു. രമ്യ ടീച്ചറുടെ വീട്ടിൽ നിന്നിറങ്ങി കോളേജിൽ എത്തുന്ന വരെ പ്രിൻസിപ്പൽ തനിക്ക് മനപ്പൂർവം പണി തരുന്നതാണ് എന്നാണ് കരുതിയത്. പക്ഷേ അതിനു ശേഷമുള്ള സംഭവങ്ങൾ എല്ലാം തൻ്റെ ധാരണ മാറ്റി മറിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. കുറച്ചു നേരത്തേക്കെങ്കിലും പ്രിൻസിപ്പലിനെ തെറ്റിദ്ധരിച്ചതിൽ സങ്കടം തോന്നി. അതിനു മനസ്സിൽ ഒരു മാപ്പും പറഞ്ഞു ദിവ്യ തൻ്റെ ഓഫീസ് ടേബിളിലിരുന്നു പെൻഡിങ് വർക്കുകൾ എല്ലാം ചെയ്‌തു തീർത്തു. അതിനു ശേഷം രമ്യ ടീച്ചറെ വിളിച്ചു നാളെ രാവിലെ വരുന്ന കാര്യം അറിയിച് ഫോൺ വച്ച് കമ്പ്യൂട്ടറും shut down ചെയ്‌തു ഓഫീസ് റൂം അടച്ചു താക്കോൽ വര്ഗീസേട്ടനെ ഏല്പ്പിച്ചു തന്നെ സ്കൂട്ടറിൽ കയറി വീട്ടിലേക്കു തിരിച്ചു.
……………………………………………………………………………………………………………………………………………………….
Next Day
രാവിലെ ഏകദേശം ഒമ്പതര കഴിഞ്ഞപ്പോഴേക്കും ദിവ്യ രമ്യടീച്ചറുടെ വീട്ടുപടിക്കലെത്തി. ഇന്നലത്തെ മാതിരി വെറും കൈയോടെയല്ല വരവ്. കുറച്ചു ബേക്കറിയും ഫ്രൂട്ട്സും പിന്നെ ഒരു ഫാമിലി പാക്ക് ഐസ്ക്രീമും ആയിയാണ് ദിവ്യ തൻ്റെ പുതിയ സുഹൃത്തിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി കോളേജിൽ ഉണ്ടായിരുന്നിട്ടും രമ്യടീച്ചറെ അടുത്തറിയാൻ ശ്രമിക്കാത്തതിൽ ചെറിയ കുറ്റബോധം ആ മനസ്സിലുണ്ടായിരുന്നു.
പടിക്കെട്ടു കയറി മുറ്റത്തെത്തിയപ്പോൾ തന്നെ പൂമുഖത്തിരുന്നു എന്തോ പറഞ്ഞു ചിരിക്കുന്ന ഇരട്ട സഹോദരിമാരെ ദിവ്യ കണ്ടു. തിരിഞ്ഞിരിക്കുന്നു രേഷ്‌മയുടെ കയ്യിൽ തോണ്ടി ദിവ്യയെ കാണിച്ചു കൊടുത്തു അകത്തേക്ക് നോക്കി രേണുക കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞു
Waiting for next part
സൂപ്പർ
അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??
?
Interesting aayi varunnundu, waiting for next part.
?