!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

Divya: ഓക്കേ, അപ്പൊ എല്ലാവരോടും വീണ്ടും ബൈ

 

എന്ന് പറഞ്ഞു ദിവ്യ സ്‌കൂട്ടർ ഓടിച്ചു പോയി, കൺമറയത്ത് നിന്നും അകലുന്ന വരെ അത് നോക്കി നിന്നതിനു ശേഷം ഓരോന്ന് പറഞ്ഞു തിരിച്ചു പടിക്കെട്ടുകൾ കയറി ….

……………………………………………………………………………………………………………………………….

ഏകദേശം അര മണിക്കൂറിനു ശേഷം ദിവ്യ കോളേജിൽ എത്തി, പാർക്കിങ്ങിൽ വണ്ടി വച്ചിട്ട് പ്രിൻസിപ്പൽ ഓഫീസ് നോക്കി വേഗത്തിൽ നടന്നു.

ആരെയോ കാത്തിരുന്നു ക്ഷമ നശിച്ചു തന്റെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു  പ്രിൻസിപ്പൽ ജേക്കബ് കുരിയൻ.  അപ്പോഴാണ് പുറത്തു നിന്നും അനുവാദം വാങ്ങി ദിവ്യ റൂമിലോട്ടു കയറിയത്. ദിവ്യയെ കണ്ട സമാധാനത്തിൽ ശ്വാസം ഒന്ന് നേരെ വിട്ടു ദിവ്യയോട് ഇരിക്കാൻ പറഞ്ഞു തൻ്റെ കസേരയിൽ വന്നിരുന്നു.

Principal: (അൽപം ദേഷ്യത്തിൽ എന്നാൽ അധികം ഉച്ചത്തിലല്ലാതെ) എന്താ ദിവ്യ ഇത്ര വൈകിയത് ? എത്ര നേരമായി കാത്തിരിക്കുന്നു എന്നറിയാമോ ?

Divya: (സ്വൽപം വിനയത്തിൽ) സോറി സർ, രമ്യ ടീച്ചറുടെ വീട് ഒരു പട്ടിക്കാട് പോലെ ഉള്ള സ്ഥലത്താ , അവിടെ നിന്നും ഇങ്ങോട്ടു എത്തി കിട്ടണ്ടേ സർ ?

Principal: ഓക്കേ, എന്തായി ടീച്ചറുടെ സിസ്റ്ററുടെ കാര്യങ്ങൾ; everything sorted out right ?

Divya: സർ ഞാൻ ഫോണിൽ പറഞ്ഞിലേ, ഒന്ന് രണ്ടു ക്ലാരിഫിക്കേഷൻസ്; അതിനു വെയിറ്റ് ചെയ്യുവായിരുന്നു …

Principal: ok fine, ഇന്നത്തെ പോലെ നാളെയും രാവിലെ direct അവിടെ പോയി അത് തീർത്തു വന്നാ മതി; താൻ ഇത്രയും ലേറ്റ് ആവും എന്ന് കരുതിയില്ല, അതാ ബാക്കി സ്റ്റാഫിന് half day ലീവ് കൊടുത്തത്.

Divya: It’s ok sir, അല്ലാ സർ വിളിച്ചപ്പോൾ പറഞ്ഞ അഡ്‌മിഷൻ കേസ്

Principal: താൻ വരാൻ ലേറ്റ് ആവും എന്ന് തോന്നിയപ്പോൾ ഞാൻ വര്ഗീസിന്റെ കൂടെ കോളേജ് മുഴുവൻ ചുറ്റി കാണാൻ വിട്ടു; വര്ഗീസിനെ വിളിച്ചു ഇങ്ങോട്ടു കൊണ്ടു വരാൻ പറയാം.

Divya: ഓക്കേ സർ

 

അങ്ങനെ പ്രിൻസിപ്പൽ പ്യൂൺ വര്ഗീസിനെ വിളിച്ചു അവരെ തന്റെ ഓഫീസിലേക്ക് കൊണ്ട് വരാൻ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലിന്റെ അവിടെ ഒരു അനക്കം കണ്ടു രണ്ടു പേരും അങ്ങോട്ട് നോക്കി. പ്യൂൺ വര്ഗീസ് തുറന്നു പിടിച്ചു വച്ച ഡോറിലൂടെ രണ്ടു പേർ അകത്തു കഴറി. അതിനു ശേഷം അവരോട് ചിരിച്ചു കാണിച്ചു വര്ഗീസ് ഡോർ അടച്ചു വെളിയിലോട്ടു പോയി. അകത്തു കയറിയവരെ കണ്ടു പ്രിൻസിപ്പൽ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു പുഞ്ചിരിച്ചു, അത് കണ്ടു ദിവ്യയും എഴുനേറ്റു ഒരു ചെറു പുഞ്ചിരി നൽകി. കണ്ടാൽ അച്ഛനെയും മകനെയും പോലെ തോന്നിപ്പിക്കുന്ന രണ്ടു പേർ. അതിൽ പ്രായമായ ആൾ ഒരു വീൽ ചെയറിൽ ആയിരുന്നു. സാധാരണ കാണുന്നതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അത്, വളരെ സിമ്പിളും എന്നാൽ അത്യാധുനികം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഒന്ന്.

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.