!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

Remya: ആ, വന്നോളൂ; ഇപ്പൊ ഇവിടെയുണ്ട്

……………………………..

Remya: ആ, ഓക്കേ .

 

ഫോൺ കട്ട് ചെയ്‌തു തിരിഞ്ഞു നോക്കിയ രമ്യ ദിവ്യയുടെ മുഖഭാവം കണ്ടു വീണ്ടും ചിരിച്ചു

 

Remya: എന്താ ദിവ്യ ഇത്, ചെറിയ കുട്ടികളുടെ പോലെ……

Divya: ഇത് എപ്പോഴും ഇങ്ങനെ തന്നെ, ആ കഥ പറയുമ്പോഴേക്കും എന്തെങ്കിലും കേറി വന്നോളും. ഞാൻ പറയുന്നത് കേട്ടു, ഏത് മാരണമാണ് ഇപ്പൊ കെട്ടി എഴുന്നള്ളുന്നത് ?

Remya: അയ്യേ, എന്റെ ദിവ്യക്കുട്ടി അത് കൊറിയർ ആണ്. ഇപ്പൊ വരും. അത് കഴിഞ്ഞു കഥ പറഞ്ഞു തന്നു സ്പെഷ്യൽ ആയി ഉണ്ടാക്കിയ ചിക്കൻ കറി കൂട്ടി ചോറുണ്ടിട്ടു പോയ മതി കേട്ടോ …..

Divya: എന്നാ ഓക്കേ

Renuka: അല്ല വല്ല്യേച്ചി, ആരാ നമ്മക്ക് കൊറിയർ അയക്കാൻ ?

Divya: അത് ഈ സുന്ദരികുട്ടികളുടെ കുഞ്ഞേച്ചിയുടെ സ്കോളര്ഷിപ്പിലെ സാധനങ്ങളാണ് …..

Reshma: അല്ല രേണു, ഈ സ്കോളര്ഷിപ്പോക്കെ കൊറിയർഇൽ വരാൻ തുടങ്ങിയോ ?

Divya: അയ്യാ, നല്ല ഊള കോമഡി; പുതിയതാ ? പിന്നെ ചിരിച്ചു താരം ട്ടോ; ഓർമിപ്പിക്കാൻ മറക്കരുതേ …

Renuka: ഏറ്റില്ല ……

Reshma: ഈ ഇടയായി ഞാൻ അവതരിപ്പിക്കുന്നതൊക്കേ ചീറ്റിപോവാ

Renuka: ഓരോന്നിനും അതിൻെറതായ സമയമുണ്ട്

Reshma: ആണോ ദാസാ ?

Renuka: അതേ വിജയാ …………

 

സഹോദരിമാരുടെ ദാസനും വിജയനും വീണ്ടും ചിരി പടർത്തി. അപ്പോഴാണ് പടിക്കെട്ടിനടുത്തു നിന്നു ഹോൺ അടിച്ചത്. രമ്യ അങ്ങോട്ടു ചെന്നു. പടിക്കെട്ടിനടുത്ത് ആളനക്കം കണ്ട് ഡെലിവറി ബോയ് വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും രമ്യയും ദിവ്യയും അങ്ങോട്ടെത്തി.

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.