!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

!! തണൽ – വേനലറിയാതെ !! 6

Author :**SNK**

ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ………………..

അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ പുറത്തു പറയാൻ പറ്റുന്ന ചീത്തയെല്ലാം പറഞ്ഞു ബാക്കിയെല്ലാം മനസ്സിലും വിചാരിച്ചു ദിവ്യ ഫോൺ എടുത്തു. കോളേജിൽ നിന്നും പ്രിൻസിപ്പൽ ആയിരുന്നു വിളിച്ചത്, കാൾ അലെർട്ടിൽ ആ പേരു കണ്ടപ്പോൾ ഫോൺ സ്ക്രീൻ രമ്യക്കൊന്നു കാണിച്ചു കൊടുത്തതിനു ശേഷം അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു

Divya: ഹലോ സർ, Good Afternoon !!

…………………

Divya: സർ, ഞാൻ ഇപ്പോഴും അവടെ തന്നെ ആണ് ഉള്ളത്

…………………

Divya: അല്ല സർ, രാവിലെ തന്നെ വന്നതാ, ഒന്നു രണ്ടു പോയിന്റ്‌സിൽ ഒരു കൺഫ്യൂഷൻ; അത് ക്ലിയർ ചെയ്യാൻ വേണ്ടി അവർക്കു മെസ്സേജ് അയച്ചിട്ട് റെസ്പോൺസ് വേണ്ടി വെയിറ്റ് ചെയ്യാ …

………………..

Divya: അല്ല സർ, ഇത് കഴിഞ്ഞിട്ട് പോരെ? അല്ലെങ്കിൽ വീണ്ടും വരണ്ടേ ? കുറച്ചു ദൂരം ഉണ്ട് അതാ !!!!

………………..

Divya: ശരി സർ, ഒരു 30 – 40 മിനുട്സ്

……………….

Divya: ആ വേഗം വരാം സർ.

………………

Divya: ഓക്കേ സർ, ബൈ !!!!!!!!!!!!

 

അപ്പുറത്തു നിന്ന് ചോദിച്ചതൊന്നും കേട്ടില്ലെങ്കിലും, ദിവ്യയുടെ സംസാരം കേട്ട് കിളി പോയ അവസ്ഥയിലായിരുന്നു രമ്യ ടീച്ചറും സഹോദരിമാരും. അവരുടെ ആ ഇരുത്തം കണ്ടു ദിവ്യക്ക് ചിരി വന്നു. അവൾ അവരെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു. സഹോദരിമാർ പരസ്പരം നോക്കി.

Remya: ഇത് എന്താ സംഭവം ? എന്ത് ക്ലാരിഫിക്കേഷൻ ? എന്ത് റെസ്പോൺസ് ?

Divya: അല്ലാതെ പിന്നെ; ഞാൻ ഇവിടെ ഇരുന്നു ടീച്ചറുടെ ജീവിത കഥ കേൾക്കുകയാണ് എന്ന് പറയാൻ പറ്റുമോ. ഇതിനെ ആണ് പണ്ട് കാലത്തുള്ളവർ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് പറയുന്നത്. ഇന്ന് ഈ കഥ കേൾക്കാൻ എനിക്ക് യോഗമില്ല. പറയാൻ തുടങ്ങിയപ്പോൾ ആദ്യത്തെ രണ്ടു പ്രാവിശ്യം അനിയത്തിമാർ വന്നു കയറി. ഇപ്പോൾ ദേ ആ കാലമാടൻ പ്രിൻസിപ്പാളും. എനിക്ക് ഇട്ടു പണി തരാൻ മൂപ്പർക്ക് നല്ല ഉത്സാഹമാണ്. ഒരു ദിവസം ഞാൻ തിരിച്ചു കൊടുക്കും. അപ്പൊ കാണാം.

 

ദിവ്യയുടെ പരിഭവം പറച്ചിൽ കേട്ട് രമ്യക്ക് ചിരി വന്നു. അത് കണ്ടു ദിവ്യ ടീച്ചറുടെ മുഖത്ത് നോക്കി കണ്ണുരുട്ടി.

Remya: എന്റെ ദിവ്യക്കുട്ടി പിണങ്ങാതെ, ഇത് ഇപ്പൊ അത്ര വലിയ കഥയൊന്നും അല്ല !!!!!!!! നീ ഇരിക്ക് ഒരു പത്തു മിനുട്ട് അതിനുള്ളിൽ പറഞ്ഞു തരാം; അത് അറിയാത്ത സങ്കടം ഒന്നും വേണ്ട ……….

Divya: വേണ്ട, ടീച്ചർ അങ്ങനെ ഒറ്റയടിക്ക് പറയണ്ട, ആ ഫീൽ പോവും. ഇപ്പോൾ ഞാൻ ഇറങ്ങട്ടെ, ലേറ്റ് അയാൾ കാലമാടൻ വീണ്ടും വിളി തുടങ്ങും.

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.