!! തണൽ – വേനലറിയാതെ !! – 3[**SNK**] 96

 

എന്ന് പറഞ്ഞു കഴിച്ചു കഴിഞ്ഞ പത്രങ്ങൾ എടുത്തു ടീച്ചർ അടുക്കളയിലോട്ടു നടന്നു.

ചോദിച്ചത് മോശമായോ എന്നാലോചിച്ചു ദിവ്യ മുൻവശത്തേക്കും നടന്നു. മുറ്റത്തേക്കിറങ്ങി പറമ്പിലെ കാഴ്‌ചകളൊക്കെ കണ്ടു ചുറ്റിത്തിരിഞ്ഞു മുറ്റത്തെ മൂവാണ്ടൻ മാവിൻ ചോട്ടിൽ നിന്നും പാടത്തേക്കു നോക്കി നിന്നു. അപ്പോഴേക്കും പാത്രങ്ങൾ ഒക്കെ കഴുകി കഴിഞ്ഞു രമ്യ മുൻവശത്തേക്ക് എത്തി. മാവിൻ ചുവട്ടിൽ നിന്നും ദൂരേക്ക് നോക്കി നിക്കുന്ന ദിവ്യയെ കണ്ട് അങ്ങോട്ട് നടന്നു ചോദിച്ചു

 

Remya: എന്താ ദിവ്യക്കുട്ടി വല്യ ചിന്തയിലാണല്ലോ ?

 

Divya: നേരത്തെ ഞാൻ അമ്മയെ പറ്റി ചോദിച്ചത് ടീച്ചർക്ക് വിഷമമായോ ?

 

Remya: അങ്ങനെ ഒന്നും ഇല്ല ദിവ്യ, പറയുമ്പോൾ എല്ലാം പറയണമല്ലോ അതിൽ അധികവും ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. പിന്നെ അതൊക്കെ പറയുന്നത് ഉറങ്ങിയിട്ടില്ലെങ്കിൽ അഥവാ അമ്മ കേട്ടാൽ പിന്നെ സമാധാനിപ്പിക്കാൻ പാടുപെടും. അതാ അവിടെ വെച്ച് ഒന്നും പറയാത്തത്.

 

Divya: ഞാൻ ഇതുവരെ ടീച്ചറുടെ പേർസണൽ കാര്യങ്ങളൊന്നും ചോദിച്ചിട്ടില്ല, എന്നോട് പറയുന്നതിൽ വിരോധമില്ലെങ്കിൽ കേൾക്കാൻ ഞാൻ തെയ്യാറാണുട്ടോ

 

Remya: അങ്ങനെ വിരോധം ഒന്നുമില്ല ദിവ്യ. വാ നമുക്ക് ആ പടികെട്ടിലൊട്ടിരിക്കാം.

*******************************************

1 Comment

  1. കൊള്ളാം കഥ നല്ല എഴുത്ത്.

Comments are closed.