!! തണൽ – വേനലറിയാതെ !! – 3[**SNK**] 96

Remya: എന്നാൽ നിങ്ങളു സംസാരിച്ചിരിക്കു, ഞാൻ ചായ എടുത്തിട്ട് വരാം. അമ്മെക്കു ചായ വേണോ ?

 

Amma: ഇപ്പൊ വേണ്ട മോളെ

 

ചെറുതായി ചിരിച്ചു ഒന്ന് മൂളികൊണ്ടു രമ്യ അടുക്കളയിലേക്കു പോയി .

അമ്മ കിടക്കയിൽ തന്നെ എഴുന്നേറ്റിരിന്നുകൊണ്ടു ദിവ്യയോട് ഇരിക്കാൻ പറഞ്ഞു. കട്ടിലിന്റെ ഓരത്തായി ദിവ്യയും ഇരുന്നു അമ്മയെ നോക്കി പുഞ്ചിരിച്ചു

 

Amma: എന്തൊക്കെയുണ്ട് വിശേഷങ്ങൾ മോളെ ?

 

Divya: സുഖമായിരിക്കുന്നു അമ്മെ !! അമ്മെക്കെന്താ അസുഖം.

 

Amma: വലത്തേ കാലിന്റെ ഞരമ്പിനു ഒരു തളർച്ച, അധിക നേരം നിക്കാൻ കഴിയില്ല, പെട്ടെന്നു കുഴഞ്ഞു പോകുന്ന പോലെ തോന്നും. പക്ഷേ ഈ കിടത്തം അതിന്റെ അല്ല ട്ടോ. രണ്ടു ദിവസം മുന്നേ പറമ്പിൽ നിന്നും രണ്ടില വെട്ടാൻ പോയതാ. കാലു വച്ച് കുത്തി മടങ്ങി, നീര് വന്നു കല്ലിച്ചു. വൈദ്യരെ ചെന്ന് കണ്ടപ്പോൾ ഒരു  കുഴമ്പു തന്നു തിരുമ്പാൻ, പിന്നെ കുറച്ചു ദിവസം കാലു നിലത്തു കുത്താതിരിക്കാനും പറഞ്ഞു. അത് കേട്ടപ്പോൾ പെണ്ണുങ്ങളെല്ലാം കൂടി എന്നെ പിടിച്ചു കിടത്തിയതാ, ഒന്നനങ്ങാൻ സമ്മതിക്കാതെ.

 

അമ്മയുടെ സംസാരം ദിവ്യക്കു വളരെ അധികം ഇഷ്ടപ്പെട്ടു. ദിവ്യയുടെ കോളേജ് വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും അമ്മ ചോദിച്ചറിഞ്ഞു. കുറച്ചു കഴിഞ്ഞു രമ്യ ചായ കുടിക്കാൻ വന്നു വിളിച്ചു. ദിവ്യ അമ്മയോട് പറഞ്ഞു രമ്യയുടെ പുറകെ പോയി. അവരുടെ പോക്ക് കണ്ടു ഒരു നിമിഷം ഒന്ന് പുഞ്ചിരിച്ചു അമ്മ വീണ്ടും കിടന്നു. രമ്യ ദിവ്യയും ആയി ഡൈനിങ്ങ് ടേബിളിൽ പോയി ഇരിന്നു കട്ടൻ ചായയും വീട്ടിൽ ഉണ്ടാക്കിയ അരി നുറുക്കും കൊടുത്തു

 

Remya: ഞങ്ങളിവിടെ പാല് വാങ്ങാറില്ല, കട്ടൻ ചായ കുടിക്കുന്നതിൽ വിരോധമില്ലല്ലോ ?

 

Divya: നമ്മൾ തമ്മിൽ ഫോര്മാലിറ്റി വേണോ ടീച്ചറെ

 

Remya: (ഒന്ന് ചിരിച്ചിട്ട്) എന്തു പറഞ്ഞു അമ്മ

 

Divya: എനിക്കിഷ്ടമായിട്ടോ അമ്മയെ. നല്ല രസമായിരുന്നു അമ്മയുടെ സംസാരം കേൾക്കാൻ, എന്നോട് കുറെ കാര്യങ്ങൾ ചോദിച്ചു, ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്തു.

 

Remya: അമ്മക്കു ഇവിടെ അങ്ങനെ വലിയ കൂട്ടൊന്നും ഇല്ല. അടുത്ത വീടുകളിലെ ഒന്ന് രണ്ടു ചേച്ചിമാർ മാത്രം, അവരാണെങ്കിൽ രാവിലെ തന്നെ ഓരോ ജോലിക്കായി പോകും, ശെരിക്കൊന്നു കാണുന്നത് തന്നെ അവധിദിവസങ്ങളിലാണ്. അപ്പോൾ ഇങ്ങനെ ആരെങ്കിലും കണ്ടാൽ വളരെ സന്തോഷമാണ് അമ്മക്ക്.

1 Comment

  1. കൊള്ളാം കഥ നല്ല എഴുത്ത്.

Comments are closed.