!! തണൽ – വേനലറിയാതെ !! – 3[**SNK**] 96

Divya: എന്റെ പൊന്നു ടീച്ചറെ എന്നെ ചേച്ചി എന്നൊന്നും വിളിച്ചു കിളവി ആകല്ലേ. നമ്മൾ തമ്മിൽ വല്യ പ്രായ വ്യത്യാസം ഒന്നുമില്ലലോ. അല്ലെങ്കിലേ അമ്മയുടെ വക പ്രായമേറെയായി ചെക്കനെ കിട്ടില്ല എന്നുള്ള പരിഭവം കേട്ടിരിക്കാൻ പറ്റാത്തതുകൊണ്ടാ കോളേജിലേക്ക് മുങ്ങുന്നത്. അവിടെ പിള്ളേരുടെ കളിചിരി ഒക്കെ കണ്ടിരിക്കുമ്പോൾ എന്റെ കലാലയജീവിതം ഓർത്തയവർക്കുന്നതാണ് അകെ ഉള്ള ആശ്വാസം.

 

Remya: എന്നാൽ ചേച്ചി എന്നു വിളിച്ചു വിഷമിപ്പിക്കുന്നില്ല, ദിവ്യക്കുട്ടി എന്നു വിളിച്ചോളാം

 

Divya: കളിയാക്കല്ലേ ടീച്ചറെ

 

Remya: അല്ല എന്താ അമ്മ പറഞ്ഞപോലെ കല്യാണം ഒന്നും നോക്കാത്തത്. വല്ല പ്രേമമുണ്ടോ അതോ തേപ്പ് കിട്ടിയതിന്റെ ഹാങ്ങോവറിലാണോ.

 

Divya: അങ്ങനെ തേപ്പ് ഒന്നും കിട്ടീട്ടില്ല, ചെറിയ കോളേജ് ഫാന്റസിസ് ഉണ്ടായിരുന്നു എന്നല്ലാതെ സീരിയസ് റിലേഷൻസ് ഒന്നും ഇല്ലായിരുന്നു.

 

Remya: പിന്നെ എന്താ പ്രശ്‌നം.

 

Divya: അങ്ങനെ പ്രശ്‍നങ്ങളൊന്നും ഇല്ല ടീച്ചറെ. അച്ഛൻ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്. അനുഭവിക്കാൻ ഞാൻ ഒരാളും, അങ്ങനെ ഇപ്പൊ ധിറുതി പിടിച്ചു കെട്ടിയിട്ട് ചെന്ന് കയറുന്നു വീട്ടിലെ അവസ്ഥ എന്താകും എന്നറിയില്ലലോ. അപ്പോൾ തൽകാലം കുറച്ചു അടിച്ചു പൊളിച്ചു അച്ഛൻറെ കാശൊക്കെ ചെലവാക്കി കുറച്ചു വായ്നോക്കി, കൊള്ളാവുന്ന വല്ലവരെയും കണ്ടാൽ കുറച്ചു കാലം മാളൊക്കെ ചുറ്റി പ്രേമിച്ചിട്ടു പോരെ തല കുനിച്ചു കൊടുക്കുന്നത്.

 

Remya: ഒറ്റ മോളായതു കൊണ്ട് എപ്പോഴായാലും സ്വത്തൊക്കെ ദിവ്യക്കു തന്നെ ഉള്ളതല്ലേ ? പിന്നെന്താ പ്രശ്‌നം

 

Divya: കെട്ടിക്കഴിഞ്ഞാൽ അവനും അതിൽ അവകാശമുണ്ടാകുമല്ലോ, നമ്മുടെ ഇഷ്ടത്തിന് ചെലവാകാനും പറ്റില്ല. കുറച്ചു കഴിഞ്ഞിട്ടാണെങ്കിൽ നമ്മുടെ ഇഷ്ടത്തിന് അടിച്ചു പൊളിച്ചു ആഗ്രഹങ്ങൾ ഒക്കെ നിറവേറ്റി സ്വത്തൊക്കെ നന്നായി അനുഭവിച്ചു ബാക്കി മിച്ചമുള്ളതു കൊടുത്തമതിയല്ലോ. സ്വത്തുണ്ടായിട്ടും അനുഭവിച്ചില്ല എന്ന വിഷമവും ഉണ്ടാവില്ല.എപ്പടി ?

 

Remya: നമിച്ചു ദിവ്യക്കുട്ടി നമിച്ചു !!!

1 Comment

  1. കൊള്ളാം കഥ നല്ല എഴുത്ത്.

Comments are closed.