!! തണൽ – വേനലറിയാതെ !! 1 [**SNK**] 126

!! തണൽ – വേനലറിയാതെ !! 1

Author :**SNK**

മെട്രോയും ലുലു മാളും ശീമാട്ടിയുമെല്ലാം സമ്പന്നതയുടെ അതിർവരമ്പുകൾ കടക്കുമ്പോൾ,
ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും ജൂത തെരുവുമെല്ലാം പൈതൃകങ്ങൾ കാത്തു സൂക്ഷിക്കുന്ന
നമ്മുടെ സ്വന്തം അഹങ്കാരം, കൊച്ചി.
മലയാളക്കരയുടെ അഭിമാനമായി മാറിയ കൊച്ചി നഗരം.

കാലം തെറ്റി പെയ്യുന്ന കാലവർഷ നാളുകളിലെ ഒരു പുതിയ അധ്യയനവർഷം.
നഗരതിരക്കുകളിൽ നിന്നകന്നു വാകകളും പേരാലുകളും പിന്നെ പേരറിയാത്ത ഒരു പാടു തണൽ മരങ്ങളാൽ സമൃദ്ധമായ ഒരു private engineering college.

“കാലം ഇനിയും വരും, വിഷു വരും, ഓണം വരും,
പക്ഷെ ഒന്നും ഒരിക്കലും കോളേജ് ദിനങ്ങൾക്ക് പകരമാവില്ല.”

എന്റെ നിരീക്ഷണമാണ്, തെറ്റാൻ സാധ്യത കുറവാണ്.

ഞാൻ ആരാണ് എന്നല്ലേ ? പറയാം, സമയമുണ്ടല്ലോ !!

Back to College !!!

Satheesh Kumar
HOD – Electronics & Communication Engineering

വെള്ളയിൽ നീല ബോർഡറുള്ള ബോർഡിൽ ഉടക്കിയ കണ്ണുകൾ ഒരു നിമിഷം കൊണ്ട് മാറ്റി അകത്തെ മുറിയിലെ ടേബിളിൽ കമ്പ്യൂട്ടറിൽ നോക്കികൊണ്ടിരുന്ന ഒരു മധ്യവയസ്കനായ സുമുഖനായ വ്യക്തിയെ നോക്കി റൂമിനു വെളിയിൽ നിന്നും അവിടുത്തെ പ്യൂണുകളിൽ ഒരാളായ വര്ഗീസ് വിളിച്ചു.

സതീഷ് സാറെ, പ്രിൻസിപ്പാൾ വിളിക്കുന്നു !!

ആ വര്ഗീസേട്ടാ, ഇതാ വരുന്നു !!

അത് കേട്ടയുടനെ വര്ഗീസേട്ടൻ തിരിഞ്ഞു നടന്നു.

ചെയ്തു കൊണ്ടിരുന്ന ജോലി മതിയാക്കി സതീഷ് പ്രിൻസിപ്പാൾ ഓഫീസിലേക്ക് നടന്നു.

Dr. Jacob Kurian Phd
Principal

ചെന്ന് നിന്ന റൂമിനു വെളിയേ നല്ല രീതിയിൽ തന്നെ പ്രദർശിപ്പിച്ചിരുന്നു.

ഒരു നിമിഷം ഒന്ന് നിന്ന്, ശ്വാസം നല്ല രീതിയിൽ തന്നെ എടുത്തു, ആ വാതിലിൽ ഒന്ന് തട്ടി ചോദിച്ചു

May I Come in Sir ?

Yes !!

ഉള്ളിൽ നിന്നും മറുപടി വന്നപ്പോൾ മെല്ലെ ആ വാതിൽ തുറന്നു അകത്തു കയറി

അകത്തു മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു Principal Jacob Kurian, 50 വയസ്സിനു മുകളിൽ പ്രായം. മുഖമുദ്രയായ ചെറിയ ചങ്ങലകളോടെ ഉള്ള സ്‌പെക്സ്, ഫോർമൽ ഫുൾ സ്ലീവ് ലൈറ്റ് കളർ ഷർട്ട്.

4 Comments

  1. Main hoon na aano story???

    1. ആയിരത്തിൽ അധികം പടങ്ങൾ ഓരോ വർഷവും പല ഭാഷകളിലായി ഇറങ്ങുന്ന നമ്മുടെ രാജ്യത്തെ ഒരു സാധാ പൗരനായ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അതിൽ ഏതെങ്കിലും ഒരു പടത്തിലെ ഏതെങ്കിലും ഒരു സീനുമായി താരതമ്യം തോന്നിയാൽ അത് തികച്ചും യാദിർശ്ചികം മാത്രമാണ്.

  2. Interesting ☺️

  3. Interesting intro!!!! Waiting for the episodes to come!!

Comments are closed.