!! തണൽ – വേനലറിയാതെ !! 1 [**SNK**] 126

കോട്ടിന്റെയും, ടൈയുടെയും അതിപ്രസരമില്ലായിരുന്നു, ഭാഗ്യം !!
തണുപ്പിന്റെ അതിപ്രസരമുള്ള നാട്ടിൽ, അതു സായിപ്പിന് തണുപ്പിനെ പ്രതിരോധിക്കാൻ ആവിശ്യമായിരുന്നു.
ആവിശ്യകത മനസ്സിലാകാതെ കോപ്പി അടിക്കാൻ മാത്രം അറിയാവുന്നവർ അതേറ്റു പിടിച്ചപ്പോൾ, അത് ഫാഷൻ ആയി മാറി. ഇല്ലെങ്കിൽ ഒരു മാതിരി നോട്ടവും, comments ഉം. പിന്നെ ഫോർമൽ മീറ്റിംഗുകളിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാൻ ഉള്ളിലിരുന്നു പുഴുകിയാലും ആളുകൾ അത് ശീലമാക്കി.

ജേക്കബ് കുര്യാൻ ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ മാത്രമേ അതിനു മുതിരാറുള്ളു. ഇതെല്ലാം ഓർത്തുകൊണ്ട് സതീഷ് അകത്തു കയറി.

അദ്യേഹത്തിനു മുമ്പിലെ കസേരയിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു.
തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് ആളെ മനസ്സിലായില്ല.
അപ്പോഴേക്കും പ്രിൻസിപ്പാൾ സതീശനെ കണ്ടിരുന്നു

ആ satheesh, Come have a Seat !!

അത് കേട്ട് ആ പെൺകുട്ടി തിരിഞ്ഞു നോക്കി
അത് അവിടുത്തെ ഓഫീസ് സ്റ്റാഫ് ആയിരുന്നു, പേര് Divya, ചുരിദാറാണ് വേഷം, 25 അടുത്ത് പ്രായം തോന്നിക്കും, വിവാഹം കഴിഞ്ഞിട്ടില്ല.

സതീഷ് സാറിനെ കണ്ടു ദിവ്യ ഒന്ന് പുഞ്ചിരിച്ചു. രണ്ടു പേരുടെയും അടുത്തെത്തി ഓരോ പുഞ്ചിരി നൽകി, ഗുഡ് മോർണിംഗ് പറഞ്ഞു ദിവ്യയുടെ അടുത്തുള്ള കസേരയിൽ പ്രിൻസിപ്പാലിന് അഭിമുഖമായി ഇരുന്നു.

സതീഷ്

സ്വല്പം ഗൗരവത്തിൽ തന്നെ പ്രിൻസിപ്പാൾ വിളിച്ചു.
ആകാംഷയോടെ പ്രിൻസിപ്പാളിന്റെ മുഖത്തേക്കു നോക്കി സതീഷ്

There are two things
First one
Maths എടുക്കുന്ന രമ്യ ടീച്ചറുടെ സിസ്റ്റർ ഇവിടെ ജോയിൻ ചെയ്യുന്നു,
In your department, 1st year E&CE.
സ്കോളര്ഷിപ്പിലാണ്, ഒരു സംഘടന വഴി
രമ്യ ടീച്ചറുടെ കാര്യമറിയാല്ലോ, permanent ആയിട്ടില്ല, അതു കൊണ്ട് നിങ്ങളുടെ കൂട്ട് സാലറി ഒന്നുമില്ല
പിന്നെ മൂന്ന് അനിയത്തിമാരും, വയ്യാത്ത ഒരു അമ്മയും. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു.
കുട്ടികളെ പഠിപ്പിക്കാൻ ആ അമ്മ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട്, അതവരെ തീരാ രോഗിയാക്കി.
ടീച്ചർ ഒരാളുടെ നക്കാപ്പിച്ച ശമ്പളത്തിലാണ് ആ കുടുംബം ഇപ്പോൾ കഴിയുന്നത്.
permanent ആക്കാൻ ഞാൻ കുറെ recommend ചെയ്തതാ, പക്ഷെ 3 years complete ചെയ്യാതെ പറ്റില്ല എന്ന വാശിയിലാണ് management.

അപ്പോൾ ഇനിയും ഒന്നരക്കൊല്ലം കഴിയണം, അല്ലെ സർ

4 Comments

  1. Main hoon na aano story???

    1. ആയിരത്തിൽ അധികം പടങ്ങൾ ഓരോ വർഷവും പല ഭാഷകളിലായി ഇറങ്ങുന്ന നമ്മുടെ രാജ്യത്തെ ഒരു സാധാ പൗരനായ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അതിൽ ഏതെങ്കിലും ഒരു പടത്തിലെ ഏതെങ്കിലും ഒരു സീനുമായി താരതമ്യം തോന്നിയാൽ അത് തികച്ചും യാദിർശ്ചികം മാത്രമാണ്.

  2. Interesting ☺️

  3. Interesting intro!!!! Waiting for the episodes to come!!

Comments are closed.