“ഡെറിക്….ഈ സമയത്ത് എവിടേക്കാണ്…?
ബസ് പുറപ്പെടാനായി… ”
“ദാ…. ഇപ്പോൾ വരാം….”
എന്നും പറഞ്ഞു കൊണ്ട് അവൻ ആ കെട്ടിടത്തിന്റെ മുന്നിലേക്ക് ഓടി….. അവിടെയുണ്ടായ ഒരു കരിക്കട്ടയെടുത്ത് കൊണ്ട് ചുമരിലെന്തോ എഴുതുന്നത് കണ്ടു…എല്ലാവരുമത് സൂക്ഷിച്ചു നോക്കിയെങ്കിലും എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..
എഴുതിയതിന് ശേഷം അവനോടി വന്നു ബസിൽ കയറി…
“എന്താണത് ഡെറിക്…?
എന്താണ് അവിടെ വരച്ചു വെച്ചത് ? ”
“അതൊന്നുമില്ല…
എല്ലാം ഞാൻ പിന്നീട് പറയാം….
ആരെങ്കിലും വരുന്നതിന് മുമ്പ് നമുക്ക് വേഗം പോകാം….ബസ് വിടാൻ പറ ”
അങ്ങനെ ബസ് അവിടുന്ന് പുറപ്പെട്ടു….
അവരുടെ വണ്ടി വെച്ച സ്ഥലമെത്തിയപ്പോൾ , ആ ആറു കുട്ടികളെയും കൊണ്ട് ഡെറിക്കും ഗീതയും ഇറങ്ങി….
ബസിൽ നിന്നുമിറങ്ങി അവർ ഇന്നോവയുടെ അരികിലേക്ക് നടന്നു….ഡെറിക് കാറിൽ നിന്നും വെള്ളത്തിന്റെ കുപ്പിയെടുത്ത് മുഖമൊക്കെ കഴുകി..ശേഷം ഗീതയും മുഖം കഴുകി…വണ്ടിയിൽ ബാക്കിയുണ്ടായ കുപ്പികളെടുത്ത് കുട്ടികൾക്ക് കുടിക്കാനും കൊടുത്തു….
അതൊക്കെ കഴിഞ്ഞ് അവൾ ആറു പേരെയും വണ്ടിയുടെ പിന്നിലിരുത്തി , ഡെറിക്കിന്റെ കൂടെ മുന്നിൽ വന്നിരിക്കാൻ വേണ്ടി ഡോർ തുറക്കുമ്പോഴേക്കും , അമൃതയും ആതിരയും പിന്നിൽ നിന്ന് മുന്നിലേക്ക് ചാടിക്കയറി അവിടെയിരുന്നു…
“ചേച്ചീ…. പ്ലീസ്…. ഞങ്ങൾ ചേട്ടായിയുടെ കൂടെയിരിക്കാം…ചേച്ചി പിന്നിലിരുന്നോളൂ ”
“ആഹാ…കാന്താരികൾ ഉഷാറായല്ലോ…. ചേച്ചി എവിടെ വേണമെങ്കിലും ഇരിക്കാം…
നിങ്ങളെയിത് പോലെ സന്തോഷത്തോടെ കണ്ടാൽ മതി “
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️
??????????

താങ്ക്സ് ബ്രോ..
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ

Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ

??
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ

???