“താനത് വിടെടോ..
താൻ ആംബുലൻസ് വിളിച്ചല്ലോ..അല്ലേ.? ”
“ഇല്ല..അത് ഞാൻ ചുമ്മാ പറഞ്ഞതാണ് ”
“അതെന്തേ….? ”
“കുട്ടികളെ വണ്ടിയിൽ കയറ്റിയിട്ട് മതിയെന്ന് കരുതി….
ചത്തു കിടക്കുന്നവർ അത്ര മഹാന്മാർ ഒന്നുമല്ലല്ലോ..
ഇത് പോലെയുള്ള ശവംതീനികൾക്കൊന്നും അത്ര ആദരവ് കൊടുക്കേണ്ടെന്ന് തോന്നി ”
“അങ്ങനെ പറയല്ലടോ….
താൻ അങ്ങനെ ചിന്തിച്ചത് തന്നെ തെറ്റാണ്….
മരിച്ചു കഴിഞ്ഞാൽ ആ ശരീരത്തിന് അർഹിക്കുന്ന ബഹുമാനം കൊടുക്കണം… താൻ ആംബുലൻസ് വിളിക്ക്..
അപ്പോഴേക്കും കുട്ടികൾക്കുള്ള വണ്ടിയെത്തും…”
പറഞ്ഞു തീരുന്നതിന് മുന്നേ കുട്ടികൾക്ക് വേണ്ടിയുള്ള ബസ് അവിടെയെത്തി..
ഗീത കുട്ടികളുടെ അരികിലേക്ക് പോയി….. അവരെ ബസിലേക്ക് കയറ്റാനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി…
അതൊക്കെ നോക്കി നിൽക്കുമ്പോഴാണ് ഡെറിക്കിന് അമൃതയുടേയും ആതിരയുടേയും ഓർമ വന്നത്…
അവൻ ആ കുട്ടികൾക്കിടയിൽ അവരെ തിരഞ്ഞു….അലഞ്ഞു നടന്ന അവന്റെ കണ്ണുകൾ , പെട്ടെന്ന് , തന്നെ നോക്കി നിൽക്കുന്ന രണ്ട് പേരുടെ നയനങ്ങളിൽ ഉടക്കി…
അമൃതയും ആതിരയും തന്നെയായിരുന്നു അത്…..
ഡെറിക് ഗീതയോടും മറ്റുള്ളവരോടും സംസാരിക്കുന്ന സമയങ്ങളിലൊക്കെ അവർ അവനെയും നോക്കിയിരിക്കുകയായിരുന്നു…
അവൻ വേഗം അവരുടെ അടുക്കലേക്ക് ചെന്നു….
“എന്താടോ… ചേട്ടായിയെ ലൈൻ അടിക്കുകയാണോ നിങ്ങൾ ? ”
“അല്ല ചേട്ടായീ…
ഇങ്ങനെയൊരു ചേട്ടായി ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിലെന്ന് ആശിച്ചു പോയി..”
“അതായത് , ഇപ്പോൾ ഞാൻ നിങ്ങളുടെ സ്വന്തമല്ല…അല്ലേ ? ”
അവൻ പിണക്കം നടിച്ചു കൊണ്ട് ചോദിച്ചു..
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️