അതിന് ശേഷം ഡെറിക്കിന്റെ വരവിനായി കാത്തു നിന്ന് കൊണ്ട് അവരെല്ലാവരും വീട്ടിലേക്ക് കയറിപ്പോയി…
ഏതാനും നിമിഷങ്ങൾക്ക് ശേഷം ദൂരെ നിന്നും ഒരു വണ്ടിയുടെ ശബ്ദം കേട്ടു… വൈകാതെ തന്നെ ഡെറിക്കിന്റെ ഇന്നോവ വീടിന്റെ ഗേറ്റും കടന്നു കൊണ്ട് അകത്തേക്ക് കയറി..
വീടിന്റെ മുന്നിലേക്ക് കയറ്റാതെ ഗേറ്റിന് അരികിൽ തന്നെ ഒരു വശം ചേർന്ന് അവൻ വണ്ടി നിർത്തി…
വീട്ടിലെ എല്ലാവരും ഉമ്മറപ്പടിയിൽ , ഡെറിക് വണ്ടിയിൽ നിന്ന് ഇറങ്ങുന്നതും പ്രതീക്ഷിച്ചു കൊണ്ട് കണ്ണും നട്ടിരുന്നു….
ഗീതയോടും കുട്ടികളോടും വണ്ടിയിൽ തന്നെ കുറച്ചു നേരം കാത്തു നിൽക്കാൻ പറഞ്ഞതിന് ശേഷം , ഡെറിക് വണ്ടിയിൽ നിന്നിറങ്ങി…അവനെ കണ്ടപ്പോൾ തന്നെ കുട്ടികളൊക്കെ അവന്റെയടുത്തേക്ക് ഓടിപ്പോയി….. എല്ലാവരും അവനെ കെട്ടിപ്പുണർന്നു…അവനവരെയും കൂട്ടി വീട്ടിലേക്ക് നടന്നു…
അവൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ തന്നെ അച്ഛനമ്മമാരൊക്കെ അവന്റെയടുത്ത് വന്നു.. ചിലർ അവനെ ആലിംഗനം ചെയ്തു… ചിലർ തലയിൽ കൈയും വെച്ചു കൊണ്ട് അനുഗ്രഹിച്ചു…ചിലർ കവിളത്ത് ഉമ്മയും കൊടുത്തു.
അപ്പോഴാണ് തന്റെ കാല് പിടിച്ചു കരഞ്ഞ അമ്മയെ അവനവരിൽ തിരഞ്ഞത്…. ആൾക്കൂട്ടത്തിനിടയിൽ നിന്നും അവർ സന്തോഷത്തോടെ അവനരികിലേക്ക് നടന്നടുക്കുന്ന മനോഹരമായ രംഗം അവന്റെ മുന്നിൽ തെളിഞ്ഞു..
അവനരകിലെത്തിയ ഉടനെ അവനെയവർ ചുംബനങ്ങളാൽ മൂടി…കുട്ടിയെ തിരിച്ചു കിട്ടിയ സന്തോഷം ഏത് രീതിയിലാണ് പ്രകടിപ്പിക്കേണ്ടതെന്നറിയാതെ വെമ്പുന്ന കാഴ്ച അത്രയും അത്രമേൽ സുന്ദരമായിരുന്നു…
എല്ലാവരുടെയും സ്നേഹവിരുന്നിന് ശേഷം ഡെറിക് അജിത്തിനെയും സേവിയറെയും കൂട്ടി ,വീടിനകത്ത് അവരെ കാത്തു നിൽക്കുന്ന കമ്മീഷണറുടെ അടുത്തേക്ക് പോയി….
അദ്ദേഹത്തിന്റെ സന്തോഷത്തത്തിനും അതിരില്ലായിരുന്നു….
അദ്ദേഹവും ആനന്ദത്താൽ അവരെ കെട്ടിപ്പുണർന്നു…
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️
??????????

താങ്ക്സ് ബ്രോ..
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ

Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ

??
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ

???