ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

അപ്പോഴേക്കും അവരൊക്കെ കഴിക്കാൻ തുടങ്ങിയിരുന്നു…ഗീതയുടെ വാക്കുകളൊന്നും അവരുടെ കാതുകളിൽ കയറുന്നുണ്ടായിരുന്നില്ല…. ആ വിശപ്പിൽ എന്ത് കിട്ടിയാലും മതിയെന്ന അവസ്ഥയിലായിരുന്നു അവരൊക്കെ….
അവർ ഭക്ഷണം ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ ഡെറിക്കിന്റെ കണ്ണുകൾ നിറഞ്ഞു… അവരാരും കാണാതെ അവൻ തന്റെ കലങ്ങിയ മിഴികൾ തുടച്ചു… ഇത് കണ്ട ഗീത അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു….

അധികം വൈകാതെ തന്നെ , അവർ യാത്ര തുടർന്നു..ബസ് കുറേ മുന്നിലേക്കെത്തിയെങ്കിലും ഡെറിക് തിടുക്കം കാണിച്ചില്ല…. എന്നാലും , നിരന്തരം സേവിയറോടും അജിത്തിനോടും ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…

ബസ് നേരെ പോയത് ചെന്നൈയിലുള്ള ഒരു വീട്ടിലേക്കായിരുന്നു…ചെന്നൈ ടൗണിൽ നിന്നും കുറച്ചു മാറി , കമ്മീഷണറുടെ പരിചയത്തിലുള്ള ആൾത്താമസമില്ലാത്ത ഒരു വലിയ വീടായിരുന്നു അത്…
ബസ് ആ വീട്ടിലേക്ക് കയറുമ്പോഴേക്കും കുട്ടികളെയും കാത്ത് അവരുടെ രക്ഷിതാക്കൾ അവിടെ കാത്തു നിൽപുണ്ടായിരുന്നു…എല്ലാ കുട്ടികളുടെയും അച്ഛനും അമ്മയും എത്തിയിട്ടില്ലായിരുന്നു…
കമ്മീഷണർ ജയന്തും അവിടെ എത്തിച്ചേർന്നിരുന്നു…

വീടിന് മുന്നിലായി ബസ് നിർത്തി..
പിന്നെ , എല്ലാവരുടെയും കണ്ണുകൾ ബസിന്റെ വാതിലിലേക്കായി…
വൈകാതെ തന്നെ കുട്ടികൾ ഓരോരുത്തരായി ബസിൽ നിന്ന് ഇറങ്ങി…..കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന അച്ഛനമ്മമാർ അവരുടെ അരികിലേക്കായി ഓടിയടുത്തു…
തങ്ങളുടെ കുട്ടികളെ വാരിപ്പുണർന്നും കൊണ്ട് തലങ്ങും വിലങ്ങും ചുംബനങ്ങൾ കൊണ്ട് വേലി കെട്ടി…
തിരിച്ചു കിട്ടില്ലയെന്ന് കരുതിയ സ്വന്തം ചോരയെ തിരിച്ചു കിട്ടിയപ്പോഴുണ്ടായ ആനന്ദം അവരുടെ മുഖങ്ങളിൽ പ്രകാശം പരത്തിയിരുന്നു…
ആ കാഴ്ച കണ്ടു നിന്നവരുടെയൊക്കെ കണ്ണും മനസ്സും നിറഞ്ഞു…

സ്നേഹപ്രകടനങ്ങൾക്ക് ശേഷം രക്ഷിതാക്കൾ തിരഞ്ഞത് ഡെറിക്കിനെയായിരുന്നു..ഡെറിക് പിന്നാലെ വരുന്നുണ്ടെന്ന് അജിത്തും സേവിയറും അറിയിച്ചു…തങ്ങളുടെ മക്കളെ തിരിച്ചു തന്നതിന്റെ നന്ദി , അവർ രണ്ടാളോടും പ്രകടിപ്പിക്കാനും രക്ഷിതാക്കൾ മറന്നില്ല….

Updated: August 8, 2021 — 5:28 pm

22 Comments

  1. അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ.. ❤️
      ഉടനെ പോസ്റ്റ്‌ ചെയ്യാം…

  2. പാവം പൂജാരി

    അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  3. അടിപൊളി, waiting for next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  4. സൂര്യൻ

    Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റാം ബ്രോ ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  7. Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സിദ്ധാർഥ് ബ്രോ…
      എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
      അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
      കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
      അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…

      എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
      സ്നേഹം ബ്രോ ♥

  8. Powli. Koottathil ninnum pani kitti

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. വിരഹ കാമുകൻ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.