അവരുടെ നിഷ്കളങ്കതയും നന്മ നിറഞ്ഞ മനസ്സും മാമിയെ പോലെ തന്നെ അവിടെയുള്ളവരെയും , അവരിലേക്ക് വല്ലാതെ അടുപ്പിച്ചു…
ആദി , മാമിയോട് ഒരു പരിധിയുമില്ലാതെ സംസാരിക്കുമെങ്കിലും മറ്റുള്ളവരോട് വളരെ മിതത്വത്തിൽ മാത്രമേ സംസാരിച്ചിരുന്നുള്ളൂ… അവിടെയുള്ള പെൺകുട്ടികളോടും അങ്ങനെ തന്നെയായിരുന്നു…. പക്ഷേ, അവരുടെ എല്ലാ ആവശ്യത്തിനും ആദി മുന്നിലുണ്ടായിരുന്നു…..അവർക്കൊക്കെ ആദിയൊരു ജ്യേഷ്ഠസഹോദരനായിരുന്നു…. എന്നാലും ആദിയുടെ ഭൂതകാലമൊക്കെ മാമിയിൽ മാത്രമായി നിലനിന്നു പോവുകയായിരുന്നു….
ഒരു ദിവസം , എന്നത്തേയും പോലെ ആദി മാമിയോട് കൂടെ അടുക്കളയിൽ പുതിയൊരു പാചക പരീക്ഷണത്തിലായിരുന്നു…..
കീർത്തിയും ജൂഹിയും പ്രിയയുടെയും കൂട്ടരുടെയും കൂടെ മുറിയിലാണുണ്ടായിരുന്നത്…..
അപ്പോഴാണ് വീട്ടിലെ കോളിംഗ് ബെൽ അടിഞ്ഞത്…ആരായിരിക്കുമെന്നുള്ള ചിന്ത അവരിൽ ഉദിക്കുമ്പോഴേക്കും , തുടരെത്തുടരെ ബെൽ അടിഞ്ഞു കൊണ്ടേയിരുന്നു….
അത് കേട്ടപ്പോൾ തന്നെ മാമി വെപ്രാളത്തോടെ ആദിയെ നോക്കി…ആദിയ്ക്ക് അതിന്റെ അർത്ഥം മനസ്സിലായെങ്കിലും ചിരിച്ചും കൊണ്ട് കണ്ണിറുക്കി അവിടുന്ന് എഴുന്നേറ്റു….. വാതിൽ തുറക്കാൻ പോകുന്നുണ്ടായിരുന്ന പ്രിയയോട് താൻ തുറന്നോളാമെന്ന് പറഞ്ഞും കൊണ്ട് അവൻ വാതിലിനരികിലേക്ക് നീങ്ങി….
വാതിലിന്റെ അടുക്കലേക്ക് നീങ്ങുന്തോറും , പുറത്ത് നിന്ന് ശബ്ദത്തോട് കൂടെ കതകിൽ മുട്ടാനും തുടങ്ങി…ആദി ഒരു നിമിഷം അമാന്തിച്ചു നിന്നു…പക്ഷേ, വരുന്നിടത്ത് വെച്ചു കാണാം എന്ന് കരുതി അവൻ പതിയെ വാതിൽ തുറന്നു….
പ്രതീക്ഷയ്ക്ക് വിപരീതമായി അവന്റെ മുന്നിൽ ഒരു പെൺകുട്ടിയായിരുന്നു പ്രത്യക്ഷപ്പെട്ടത്…
തന്റെ മുന്നിൽ നിൽക്കുന്ന , ഇത് വരെ കണ്ടു പരിചയം പോലുമില്ലാത്ത ആ മുഖം കണ്ടപ്പോൾ അവനൊന്ന് പുഞ്ചിരിച്ചു…. പിന്നിലേക്ക് നോക്കിയപ്പോൾ ആരേയും കണ്ടുമില്ല….അവൻ ഒന്നൂടെ അവളുടെ അടുത്തേക്ക് പോയി…
“ആരാണ്… മനസ്സിലായില്ലല്ലോ….? ”
“അത് ചോദിക്കാൻ താനാരാടോ…? ”
അവൾ അവനെ അടിമുടിയൊന്ന് നോക്കി…. ആദി ഒന്നും മിണ്ടാതെ നോക്കി പുഞ്ചിരിച്ചു…അപ്പോഴേക്കും പിന്നിൽ നിന്നും മാമി വരുന്നുണ്ടായിരുന്നു….
“ആദീ… ആരാത് ? ”
“മാമീ… ഞാനാണ്…മീര ”
എന്നും പറഞ്ഞു കൊണ്ടു അവളുടെ കൈയിലുള്ള ബാഗൊക്കെ തൂക്കിയെടുത്ത് , തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ മാറി നിൽക്കെടോ എന്നും പറഞ്ഞ് തള്ളി മാറ്റിയിട്ട് അവൾ അകത്തേക്ക് കടന്നു… അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ അവനിത്തിരി അടി തെറ്റിയെങ്കിലും, മറുത്തൊന്നും പറയാതെ ശാന്തനായി ഇരുന്നു….
മാരകം ????
അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro next part evde
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro nirthiyo
Next par eppazha bro katta waiting
Ramzan kqzhinja udane undaakum bro♥
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Next part ennu varum bro
സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…
പെട്ടെന്ന് തന്നെ ശ്രമിക്കാം
Super ??
Thank u?
Super
Thank u??
♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥
Bro adutha part eppozha . Plz onnu fast aakane Katta waiting aanu
❤️❤️❤️❤️❤️
Thank uu??
Kollam.
Thank u??
Waiting for next part ❤️
thank u?
Bro next part udane undakumo
??
????
?❤️❤️
♥♥♥♥