ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

ആദിയും മാമിയും കുട്ടികളെയും കൂട്ടി പുറത്തേക്ക് ഓടിപ്പോയി….വാതിൽ തുറന്നപ്പോൾ കാറിൽ നിന്ന് ഓടി വരുന്ന മീരയെയും കൂട്ടരെയുമാണ് കണ്ടത്…കാർ അവരുടെ വീടിന്റെ മതിലിൽ ഇടിച്ചിട്ടുണ്ടായിരുന്നു…ആ ശബ്ദമായിരുന്നു അവർ അകത്തു നിന്ന് കേട്ടത്….

പരിഭ്രാന്തിയോടെ ഓടി വന്ന അവർ മാമിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി….

“എന്താ…. എന്താ പറ്റിയത് മക്കളേ… കരയാതെ കാര്യം പറ…”

അവർക്ക് ഭയന്നു വിറച്ചിട്ട് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല…

“കാർ മതിലിന് ഇടിച്ചത് കൊണ്ടാണോ മീരാ….നമുക്കത് ശരിയാക്കാല്ലോ…. നിങ്ങള് വിഷമിക്കേണ്ട…”

“അതല്ല മാമീ…..വേറൊരു പ്രശ്നമുണ്ട്….”

“എന്ത് പറ്റി പ്രിയാ….”

“ഞങ്ങൾ കോളേജ് വിട്ടു വരുമ്പോൾ എന്നും ശല്യം ചെയ്യുന്ന ഒരുത്തനുണ്ട്..
ശ്യാം…..മലയാളി തന്നെയാണ്…
നമ്മുടെ കോളേജിൽ അല്ലെങ്കിലും , കോളേജ് വിടുന്ന നേരം എപ്പോഴും ഗേറ്റിന് മുന്നിൽ അവനുണ്ടാകും..മുഴുകുടിയൻ മാത്രമല്ല, എല്ലാ സമയത്തും മയക്കുമരുന്നിനടിമയുമായിരുന്നു അവൻ… അവനെ കാണുമ്പോൾ ഞങ്ങളെപ്പോഴും വഴി മാറി നടക്കലായിരുന്നു… ഇപ്പോൾ മീരയുടെ കാറിലല്ലേ വരുന്നതും പോകുന്നതും…പുറത്ത് നിന്ന് കാണാൻ പറ്റാത്തത് കൊണ്ട് ഇപ്പോൾ കോളേജിനകത്ത് കയറി വരാൻ തുടങ്ങി…എപ്പോഴും ഉപദ്രവമായിരുന്നു… ഇന്ന് എന്റെ കൈ കേറിപ്പിടിച്ചു…അത് കണ്ട മീര അവന്റെ കരണമടിച്ചു പൊട്ടിച്ചു….കോളേജ് വിട്ടപ്പോഴേക്കും അവൻ കുറേ ഗുണ്ടകളെയും കൂട്ടി വന്നു… അവിടുന്ന് ഞങ്ങളെങ്ങനെയൊക്കെയോ രക്ഷപ്പെട്ടു…പക്ഷേ , അവർ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്തു വന്നു….കാറിന്റെ ചില്ലൊക്കെ അടിച്ചു പൊളിച്ചു….. ഇപ്പോൾ വീട്ടിലേക്ക് കയറാൻ പോയ ഞങ്ങളെ പിന്നിൽ നിന്നും അവരുടെ വണ്ടി കൊണ്ടു ആഞ്ഞടിച്ചു….അങ്ങനെയാണ് കാർ മതിലിൽ ഇടിച്ചത് ”

അവരുടെ വാക്കുകളിലെ തീവ്രത കണ്ടപ്പോൾ മാമിക്കും പേടിയായി…

“എന്തായാലും എന്റെ മക്കൾക്കൊന്നും സംഭവിച്ചിട്ടില്ലല്ലോ…എങ്ങനെയായാലും ഇവിടെയെത്തിയല്ലോ..ദൈവത്തിന് നന്ദി…”

“പ്രശ്നം തീർന്നിട്ടില്ല മാമീ… അവർ ഞങ്ങളുടെ പിന്നാലെ തന്നെയുണ്ട്….ഇപ്പോൾ ഇവിടേക്ക് വരും ”

പറഞ്ഞു കഴിഞ്ഞില്ല, അപ്പോൾ തന്നെ ഗേറ്റും മലർക്കെ തുറന്നു കൊണ്ട് മൂന്നാലു പേർ അകത്തേക്ക് വന്നു….എല്ലാവരും പേടിച്ചു മാമിയുടെ പിറകേ പേടിച്ചിരുന്നു…കുട്ടികളുടെ പിന്നിലുള്ള ആദിയെ മാമി തിരിഞ്ഞു നോക്കി…. അപ്പോഴാണ് കീർത്തിയും ജൂഹിയും അത് ശ്രദ്ധിച്ചത്…തങ്ങളുടെ പിന്നിൽ അത്ര നേരവുമുണ്ടായിരുന്ന ആദിയെ കാണാനില്ല….മാമിയും കുട്ടികളും അന്തം വിട്ടു പരസ്പരം കൈ മലർത്തി…
അക്രമികൾ അടുത്തടുത്ത് വരുന്നത് കണ്ടപ്പോൾ അവർ വീട്ടിനകത്തേക്ക് ഓടി….കയറിയ ഉടനെ കതക് ആഞ്ഞടച്ചു….

“കീർത്തീ…. ജൂഹീ….ആദി എവിടെ? ”

“അറിയില്ല മാമീ….ഞങ്ങളും അത് തന്നെയാണ് നോക്കുന്നത്…. ഏതായാലും അവരെ നേരിടാനുള്ള എന്തെങ്കിലും ആവശ്യത്തിന് പോയത് തന്നെയാകും “

Updated: March 14, 2021 — 8:51 am

28 Comments

  1. മാരകം ????

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u?

    2. Bro next part udane undakumo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

  9. ?❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.