ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 27258

“ആഹാ…. അപ്പോൾ ഇതറിയാൻ ഞാൻ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ…അല്ലേ..? ”

” അപ്പോൾ ആദിക്ക് അറിയാമായിരുന്നോ അതൊക്കെ….?
ചേച്ചി പറഞ്ഞതാണോ ? ”

“ഹ്മ്മ്…. ഇന്ന് പറഞ്ഞു….
പക്ഷേ, നിങ്ങളെങ്ങനെ അറിഞ്ഞു…..? ”

“ഊട്ടിയിലുള്ളപ്പോൾ അമ്മ എപ്പോഴും രാത്രി വിളിച്ചാൽ , അന്നുണ്ടായ വിശേഷങ്ങളൊക്കെ ഞങ്ങളോട് പറയാറുണ്ടായിരുന്നുവെന്ന് ആദിക്ക് അറിയില്ലേ…
അതിൽ ചേച്ചിയുടെയും ആദിയുടെയും ഓരോ തമാശകളും പറയാറുണ്ട്…. ചേച്ചിയെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു അമ്മയ്ക്ക്…അമ്മയെ പോലെ , ഞങ്ങളും ചേച്ചിയെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി…നമ്മുടെ വീട്ടിലെ ഒരാളെ പോലെ തന്നെയായിരുന്നു ചേച്ചി ഞങ്ങൾക്ക്…
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ തന്നെയാണ് അമ്മയോട് ചോദിച്ചത് , ചേച്ചിയെ ആദിയെ കൊണ്ട് കല്യാണം കഴിപ്പിച്ചൂടെയെന്ന്…
കാരണം, അമ്മയുടെ വാക്കുകളിലൂടെ ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു…ആദിയും ചേച്ചിയും നല്ല ചേർച്ചയാണെന്ന്…
പ്രതീക്ഷിക്കാതെ ഞങ്ങളിൽ നിന്ന് ഇത് കേട്ടപ്പോഴാണ് അമ്മ പറഞ്ഞത് , രണ്ട് ദിവസം മുമ്പ് ചേച്ചിയോടും ചേച്ചിയുടെ വീട്ടിലുള്ളവരോടും ഈ കാര്യം സംസാരിച്ചു വന്നിരുന്നുവെന്ന്…
ജോലിയാകുന്നത് വരെ ആദി ഇതൊന്നുമറിയേണ്ട എന്നും അമ്മ പറഞ്ഞു….”

കുറച്ചു നേരത്തേക്ക് ആദിയൊന്നും മിണ്ടിയില്ല….

” ആദീ ”

“അവരൊക്കെ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ , ആദിക്ക് ഇതൊക്കെ ഭയങ്കര സർപ്രൈസ് ആകുമായിരുന്നു…അല്ലേടീ..?
ഇപ്പോൾ നമ്മളെയൊക്കെ സർപ്രൈസ് ചെയ്യിപ്പിച്ചിട്ട് , അവരാണല്ലോ ഒന്നും പറയാതെയങ്ങ് പോയത് ”

“ആദീ….
സാരല്യ…ആദി സങ്കടപ്പെടേണ്ട..
ഒരു കാര്യം അറിയോ…ആദി ഞങ്ങളെ കൊണ്ടു വരാൻ ഊട്ടിയിൽ വന്നപ്പോൾ പറഞ്ഞിരുന്നില്ലേ , ചേച്ചിക്ക് ഞങ്ങൾ മെസ്സേജ് അയക്കാറുണ്ടെന്ന്….
നിങ്ങളുടെ കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞപ്പോഴാണ് ഞങ്ങൾ മെസ്സേജ് ചെയ്യാൻ തുടങ്ങിയത്….അങ്ങനെയാണ് ചേച്ചിയോട് കൂടുതൽ അടുത്തത്.. ദിവസങ്ങൾ കഴിയുന്തോറും ചേച്ചി ഞങ്ങൾക്കത്രയും പ്രിയപ്പെട്ടവളാവുകയായിരുന്നു..
ചേച്ചിയുടെ ഓരോ വിശേഷങ്ങളും അറിഞ്ഞറിഞ്ഞു വന്നപ്പോൾ ഞങ്ങൾക്ക്‌ മനസ്സിലായി, എന്ത് കൊണ്ടും ഞങ്ങളുടെ ആദിക്ക് യോജിച്ചയാളാണ് ചാന്ദ്നിച്ചേച്ചിയെന്ന്….
പുറമേ , നിങ്ങൾ രണ്ടാളും രണ്ട് സ്വഭാവമാണെങ്കിലും ,ഉള്ളിന്നുള്ളിൽ പല കാര്യങ്ങളിലും ഒരേ പോലെയായിരുന്നു… സ്വഭാവവും ഇഷ്ടങ്ങളും ഞങ്ങളോടുള്ള സ്നേഹവും…എല്ലാം….

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. മാരകം 👏👏👏👏

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍

    2. Bro next part udane undakumo

  9. 💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  10. 😂❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com