ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

ചൂടൻ ചെമ്മീനായുള്ള എടുത്തു ചാട്ടക്കാരൻ ആദിയിൽ നിന്നും വൈകാതെ തന്നെ , അധികം സംസാരിക്കാത്ത , കൂടുതൽ സമയത്തും ശാന്തനായി പെരുമാറുന്ന ആദിയായി മാറുകയായിരുന്നു അവൻ…

ജൂഹിയും കീർത്തിയും സ്കൂളിലേക്ക് പോകാൻ തുടങ്ങി….ആദ്യ ദിവസങ്ങളിലൊക്കെ അവർ വളരെ ബുദ്ധിമുട്ടിയിരുന്നു….ആദി തന്നെയാണ് അവരെ കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതെങ്കിലും , അവർക്ക് തീരെ സ്ക്കൂളിൽ നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല…ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ചു കരയും…
അപ്പോഴൊക്കെ ആദി അവരുടെ കൂടെ കൂട്ടു നിൽക്കുമായിരുന്നു… ഉപദേശങ്ങളിലൂടെയും , എന്നും കൂടെയുണ്ടെന്ന ആത്മവിശ്വാസം അവരിലേക്ക് പകുത്തു നൽകുന്നതിലൂടെയും അവരിൽ പഴയ ചിരിയും കളിയും തിരിച്ചു കൊണ്ടു വരുകയായിരുന്നു ആദി…

ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും ആദിയും കുട്ടികളും മാമിയുടെ വീട്ടിലെ അംഗങ്ങളായി മാറുകയായിരുന്നു…മാമിയ്ക്ക് സ്വന്തം മക്കളെ പോലെ പ്രിയപ്പെട്ടവരായിക്കഴിഞ്ഞിരുന്നു അവർ….തിരിച്ചും ,അതേ സ്നേഹം തന്നെയായിരുന്നു അവർ മാമിയ്ക്കും നൽകിയത്….
പലപ്പോഴും , വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുള്ള മധുവങ്കിളിനെയും അവരുടെ മാറ്റങ്ങൾ വല്ലാത്ത സന്തോഷമാണ് നൽകിയത്..

കീർത്തിയും ജൂഹിയും മാമിയോട് കൂടുതൽ അടുത്തത് ആദിയെ വല്ലാതെ സന്തോഷിപ്പിച്ചു…സ്കൂൾ വിട്ട് വന്നാൽ , രാത്രി വരെ കുട്ടികൾ മാമിയുടെ വീട്ടിൽ തന്നെയായിരുന്നു… അവിടെ വാടകയ്ക്ക് നിൽക്കുന്ന മൂന്ന് ചേച്ചിമാരായിരുന്നു മാമി കഴിഞ്ഞാൽ പിന്നീടുള്ള അവരുടെ കൂട്ട്… പ്രിയ, ദിവ്യ, അപർണ…..

കുട്ടികളുടെ ഈ മാറ്റങ്ങൾ കൊണ്ടു തന്നെ , സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകാനും പ്രിലിമിനറി പരീക്ഷയ്ക്ക് വേണ്ടിയും, പിന്നീടുള്ള മെയിൻ പരീക്ഷയ്ക്ക് വേണ്ടിയും പോകാൻ ആദിക്ക് തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല….പിന്നീട് , റാങ്ക് ലിസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അവൻ…ഏത് സാഹചര്യത്തിലായാലും സ്റ്റീഫൻ എന്ന ലക്ഷ്യം അവൻ മറക്കാതെ ഹൃദയത്തിനുള്ളിൽ കാത്തു സൂക്ഷിച്ചു…

മാമിയുടെ വീട്ടിലുണ്ടാകുമ്പോൾ ആദി , മാമിയുടെ കൂടെ അടുക്കളയിൽ തന്നെയായിരുന്നു…..മാമിയോട് ഓരോ കഥകൾ പറഞ്ഞും കൊണ്ട് , പാചകങ്ങളിൽ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തലായിരുന്നു അവന്റെ പ്രധാന ജോലി…
സ്വന്തം വീട്ടിലായിരുന്നപ്പോഴും അവൻ അങ്ങനെ തന്നെയായിരുന്നുവല്ലോ..

മാമിയോടുള്ള അടുപ്പം കൂടി വന്നപ്പോൾ , തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടായ ഓരോ കാര്യങ്ങളും ആദി മാമിയോട് തുറന്നു പറഞ്ഞു….ഇത്രയും സ്നേഹമുള്ള മാമിയോട് ഇതൊക്കെ ഇനിയും മറച്ചു വെക്കേണ്ട ആവശ്യമില്ല എന്നവൻ കരുതി…
അങ്ങനെ അവരുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഒരു ദിവസം മാമി അറിഞ്ഞു…. അതൊക്കെ കേട്ടപ്പോൾ ആദ്യം മാമി വിശ്വസിച്ചില്ല…വിശ്വസിക്കാതിരിക്കാൻ ഒരു കാരണമില്ല എന്നവർ പതിയെ മനസ്സിലാക്കുകയായിരുന്നു…
ആദിയും കുട്ടികളും അനുഭവിച്ച കാര്യങ്ങൾ അറിഞ്ഞപ്പോൾ അവർക്ക് തീരെ സഹിക്കാൻ പറ്റിയില്ല…
കുറേ നേരം ആദിയെയും കുട്ടികളെയും കെട്ടിപ്പിടിച്ചു കരഞ്ഞു…. ഇനി തന്നെ വിട്ട് എവിടെയും പോകേണ്ടയെന്നും തന്റെ മക്കളായി എന്നും കൂടെയുണ്ടാകണമെന്നും മാമി നിർബന്ധം പിടിച്ചു…

പിന്നീടുള്ള ദിവസങ്ങളിലെല്ലാം മാമി ആദിയുടെയും കുട്ടികളുടെയും കൂടെ വേറെയൊരു ലോകത്തായിരുന്നു…..

Updated: March 14, 2021 — 8:51 am

28 Comments

  1. മാരകം ????

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u?

    2. Bro next part udane undakumo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

  9. ?❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.