“ഹാ… ചോദിച്ചിരുന്നു…..ആദി പറഞ്ഞു തന്നത് പോലെ അമ്മയും അച്ഛനും ആക്സിഡന്റിൽ മരിച്ചുവെന്നാണ് പറഞ്ഞത്…”
“ഹാ… അത് നന്നായി….”
“കീർത്തിയുടെയും ജൂഹിയുടെയും മാമൻ എങ്ങനെ ഡെറിക് ആയി എന്ന് ചേച്ചിമാർ ചോദിച്ചിരുന്നു…. ഞങ്ങൾ അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…”
“ഹ്മ്മ്മ്….”
“ആദീ… ആദിക്ക് വേറെ എന്തെങ്കിലും ടെൻഷനുണ്ടോ..? ”
“ഇല്ലല്ലോ….ഓരോ കാര്യങ്ങൾ ഇങ്ങനെ ചിന്തിച്ചിരിക്കുകയായിരുന്നു..എന്താണ് നിങ്ങളങ്ങനെ ചോദിച്ചത് ? ”
“ചാന്ദ്നിച്ചേച്ചി ഞങ്ങളെ കാണാൻ വന്നിരുന്നു..അല്ലേ ആദീ ? ”
അത് കേട്ടപ്പോൾ തന്നെ ആദി ഞെട്ടി….പക്ഷേ, മുഖത്ത് അതൊന്നും കാണിക്കാതെ അറിയാത്തത് പോലെ നിന്നു….
“ഇല്ലല്ലോ… നിങ്ങളോട് ഞാൻ പറഞ്ഞില്ലേ… അവൾക്ക് വരണമെന്നുണ്ടായിരുന്നു…. ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടാണ്….”
“അല്ല… ചേച്ചി വന്നിരുന്നു…. ഞങ്ങൾക്കറിയാം…”
“ആദി പറഞ്ഞാൽ വിശ്വസിക്കില്ലേ നിങ്ങൾ ? ”
“വിശ്വസിച്ചിരുന്നു…. പക്ഷേ, ഇപ്പോൾ വിശ്വസിക്കുന്നില്ല…..ആദി വീട്ടിലേക്ക് വന്നത് മുതലേ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… മാമിയോട് അധികം സംസാരിക്കാതെ മുകളിലേക്ക് കയറിയതും ഭക്ഷണം കഴിക്കുമ്പോൾ ഏതോ ലോകത്ത് ചിന്തിച്ചിരുന്നതും..
ദാ….ഇപ്പോൾ ഇത് ചോദിച്ചപ്പോൾ ആദിയുടെ മുഖത്ത് കണ്ട ഞെട്ടൽ വരെയുള്ള മാറ്റങ്ങൾ കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ആദീ…
ആദിയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടെന്ന്….
പിന്നെ, കോൺഫെറൻസ് കോളാണെന്ന് പറഞ്ഞു വിളിച്ചപ്പോഴുണ്ടായ സംശയങ്ങൾ കൂടി , കൂട്ടി വായിച്ചപ്പോൾ മനസ്സിലായി , ചേച്ചി വന്നിരുന്നുവെന്ന്…”
“നിങ്ങളോടൊന്നും മറച്ചു വെക്കാൻ ആദിക്ക് ഇഷ്ടമല്ലടോ… അത് കൊണ്ട് തന്നെയല്ലേ , മധുവങ്കിളൊക്കെ ഇവിടെ മാറി നിൽക്കുന്നതെന്തിനാണെന്ന് നിങ്ങളോട് പറയേണ്ട എന്ന് പറഞ്ഞിട്ടും എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞത്…
കാരണം , ആദിക്ക് ഇനിയെന്ത് പറയാനും കേൾക്കാനും നിങ്ങൾ മാത്രമേയുള്ളൂ…”
“അപ്പോൾ ചേച്ചി വന്നിരുന്നു… അല്ലേ? ”
“ഹ്മ്മ്… വന്നിരുന്നു…. പക്ഷേ, അവളുടെ മനസ്സിനെ അത്രമാത്രം മുറിവേല്പിച്ചിട്ടാണ് പറഞ്ഞു വിട്ടത്….കാല് പിടിച്ചു പറഞ്ഞിട്ടും , നിങ്ങളെ ഒരു നോക്ക് കാണാൻ പോലും ഞാൻ സമ്മതിച്ചില്ല… പാവമാണ് അവൾ..ഒരു സാധു…
എന്നിട്ടും നിങ്ങളുടെ ആദി വല്ലാതെ അവളെ വേദനിപ്പിച്ചു.. “
മാരകം ????
അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro next part evde
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro nirthiyo
Next par eppazha bro katta waiting
Ramzan kqzhinja udane undaakum bro♥
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Next part ennu varum bro
സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…
പെട്ടെന്ന് തന്നെ ശ്രമിക്കാം
Super ??
Thank u?
Super
Thank u??
♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥
Bro adutha part eppozha . Plz onnu fast aakane Katta waiting aanu
❤️❤️❤️❤️❤️
Thank uu??
Kollam.
Thank u??
Waiting for next part ❤️
thank u?
Bro next part udane undakumo
??
????
?❤️❤️
♥♥♥♥