കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ആദിയെ നോക്കി… ആ കാഴ്ച കണ്ടു നിൽക്കാൻ പറ്റാതെ അവൻ മുഖം തിരിച്ചു…. വൈകാതെ തന്നെ , മീരയുടെയും പ്രിയയുടെയും കൈകൾ പിടിച്ചു വലിച്ചു കൊണ്ട് അക്രമികൾ പുറത്തേക്കിറങ്ങുകയായിരുന്നു….
പെട്ടെന്ന് , ആദിയുടെ കൈയിൽ നിന്നും കുതറിക്കൊണ്ട് കീർത്തിയും ജൂഹിയും ആക്രമികളുടെ പിന്നാലെ പോയി അവരെ ചവിട്ടാൻ തുടങ്ങി…വീണ്ടും അവർ രണ്ടാളെയും പിടിക്കാൻ ആദി അവിടുന്ന് എഴുന്നേറ്റപ്പോഴേക്കും അവർ അടുക്കളയുടെ വാതിൽ കടന്നിരുന്നു…. ആദി അവിടുന്ന് എണീറ്റും കൊണ്ട് അവരുടെ പിന്നാലെ ഓടാൻ തുടങ്ങുമ്പോഴേക്കും കീർത്തി ഓടി വന്നു…
“ആദീ.. അവൻ ഞങ്ങളുടെ അമ്മയെ ചീത്ത പറഞ്ഞു ആദീ…..”
അത് കേട്ട് തിരിഞ്ഞു നോക്കാൻ പോയ ശ്യാമിന്റെ തലയിലേക്ക് മിന്നായം പോലെ ഒരു കൈ ആഞ്ഞു വന്നു…. പിന്നെ അവിടെയുള്ള കസേരയും തകർത്തും കൊണ്ടു അവൻ താഴെ വീണു കിടക്കുന്നതാണ് അവന്റെ കൂട്ടുകാർ കണ്ടത്….
ഈ കാഴ്ച കണ്ടപ്പോൾ അക്രമികൾ മാത്രമല്ല… അവരുടെ പിടിയിലുള്ള മീരയും പ്രിയയുമടക്കം എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു പോയി….
വീണു കിടക്കുന്ന ശ്യാം വേദന സഹിക്കാനാവാതെ പുളയുന്നത് കണ്ടപ്പോൾ എല്ലാവരും നിശ്ചലരായി….
അപ്പോഴാണ് കലി തുള്ളിയ ശിവനെ പോലെ താങ്കളുടെ മുന്നിൽ നിൽക്കുന്ന ആദിയുടെ തനിരൂപം ശരിക്കും അക്രമികൾ കണ്ടത്….അവന്റെ രണ്ട് ഭാഗത്തുമായി , ഇടുപ്പിൽ കൈകളും വെച്ചും കൊണ്ട് , കീർത്തിയും ജൂഹിയുമുണ്ടായിരുന്നു….
കുറേ നേരത്തേക്ക് അക്രമികളിൽ ആർക്കും കാലനങ്ങുന്നുണ്ടായിരുന്നില്ല… വേദന കൊണ്ട് പുളയുന്ന ശ്യാമിന്റെ കരച്ചിൽ അവരെ ആദിയുടെ അടുക്കലേക്ക് പോകുന്നതിൽ നിന്നുമകറ്റി…
കുറച്ചു നേരത്തിനു ശേഷം അതിൽ ഒരുത്തൻ ആദിയുടെ അടുത്തേക്ക് ഓടി വന്നു… ഇത് കണ്ട ആദി അവനായ് കാത്ത് നിൽക്കാതെ , അവന്റെ അടുക്കലേക്ക് ഓടിപ്പോയി….അടുത്തെത്തിയപ്പോൾ മുകളിലേക്ക് ചാടിക്കൊണ്ട് അവനെ ആഞ്ഞു ചവിട്ടി…തകർന്നു കിടക്കുന്ന വാതിലിലൂടെ അവൻ പറവയേക്കാൾ വേഗതയിൽ പുറത്തേക്ക് പറന്നു…. അവിടെ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടിയുടെ മുകളിലേക്ക് തെറിച്ചു വീണു…. വീണതിന് ശേഷം അവനും എഴുന്നേൽക്കാൻ പറ്റാതെ നിലം പതിച്ചു…
പുറത്ത് വീണവനെയും ശ്യാമിനെയും മാറി മാറി നോക്കിയ മറ്റുള്ളവർക്ക് , അവിടെ അധിക നേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല… അവർ അവിടുന്ന് പുറത്തേക്ക് കുതറിയോടി…. കീർത്തിയും ജൂഹിയും അവരുടെ പിറകിലേ ഓടി…
ഇത് കണ്ട ആദി കുട്ടികളെ തടയാനായി അവരുടെ പിറകേ പോയി… അക്രമികൾ ഗേറ്റ് കടന്നപ്പോൾ കീർത്തിയും ആദിയും ഓട്ടം നിർത്തി.. അത് കണ്ടപ്പോഴാണ് ആദിക്ക് സമാധാനമായത്…..
തന്റെ അടുത്തുണ്ടായ , സ്കൂട്ടിയുടെ മുകളിൽ വീണു കിടക്കുന്നവനെ അവൻ പിടിച്ചെഴുന്നേൽപ്പിച്ചു..
“ടാ… ഊളെ…
ദാ… ആ അകത്തുള്ളവനെയും കൂട്ടി വേഗം സ്ഥലം വിട്ടേക്കണം… ഇനി ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ , ഇങ്ങനെ ഇഴഞ്ഞു നടക്കാൻ പോലും നീയും അവനുമുണ്ടായെന്ന് വരില്ല… ഇവിടെ തന്നെ നിനക്കൊക്കെയുള്ള കുഴിമാടം തയ്യാറാക്കേണ്ട പണിയും കൂടി ഞാൻ ഏറ്റെടുക്കേണ്ടി വരും…കേട്ടോടാ.? ”
എന്നും പറഞ്ഞു കൊണ്ട് അവനെ തള്ളി…. വീഴാൻ പോയെങ്കിലും അവൻ മെല്ലെ ഇഴഞ്ഞിഴഞ്ഞു അകത്തു കയറി ശ്യാമിനെയും താങ്ങിപ്പിടിച്ചു പുറത്തേക്ക് ഏന്തി വലിഞ്ഞു ഓടാൻ ശ്രമിച്ചു… ആദിയും അവിടെയുള്ളവരും അവരുടെ രക്ഷപ്പെടാനുള്ള തത്രപ്പാട് നോക്കി നിന്നു…. അകത്തേക്ക് കയറി വരുന്നുണ്ടായ കീർത്തിയും ജൂഹിയും ഈ കാഴ്ച കണ്ടപ്പോൾ അവരുടെ അടുത്തേക്ക് ഓടി…
“കീർത്തീ….. ജൂഹീ ”
പതിവിലും ശക്തിയോട് കൂടെയുള്ള ആദിയുടെ ശബ്ദം കേട്ടപ്പോൾ അവർ അതിൽ നിന്നും പിന്തിരിഞ്ഞു ആദിയുടെ അടുത്തേക്ക് തിരിച്ചു വന്നു…
ആദി അവരെയും കൂട്ടി വീട്ടിനകത്തേക്ക് നീങ്ങി….വരാന്തയുടെ പടിയിൽ തന്നെ എല്ലാവരുമുണ്ടായിരുന്നു…
മാരകം ????
അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro next part evde
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro nirthiyo
Next par eppazha bro katta waiting
Ramzan kqzhinja udane undaakum bro♥
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Next part ennu varum bro
സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…
പെട്ടെന്ന് തന്നെ ശ്രമിക്കാം
Super ??
Thank u?
Super
Thank u??
♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥
Bro adutha part eppozha . Plz onnu fast aakane Katta waiting aanu
❤️❤️❤️❤️❤️
Thank uu??
Kollam.
Thank u??
Waiting for next part ❤️
thank u?
Bro next part udane undakumo
??
????
?❤️❤️
♥♥♥♥