ചെറിയ വായിൽ നിന്ന് വലിയ വാക്കുകൾ വന്നത് കണ്ടപ്പോൾ എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു പോയി…അവരുടെ കൂടെ ആദിയും ഞെട്ടലിൽ തന്നെയായിരുന്നുണ്ടായത്….. കുട്ടികളുടെ വായിൽ നിന്ന് , ഇത് വരെ അങ്ങനെയുള്ള വാക്കുകൾ വരുന്നത് അവൻ കണ്ടിട്ടില്ലായിരുന്നു…ആദ്യമായാണ് ഇങ്ങനെയൊക്കെ….
ആ ഞെട്ടലിൽ നിന്നവർ തിരിച്ചു വന്നത് ഘോരശബ്ദത്തോടെ വാതിൽ തകർന്നടിഞ്ഞപ്പോഴാണ്…. അത് കണ്ടപ്പോൾ എല്ലാവരും അടുക്കള വാതിലിലേക്കൂടി പുറത്തേക്ക് ഓടാൻ ശ്രമിച്ചു….ആദി ഇതൊന്നും ശ്രദ്ധിക്കാതെ , തന്റെ നിർത്തി വെച്ച പണി തുടർന്നു കൊണ്ടേയിരുന്നു…
എല്ലാവരും പുറത്തേക്കിറങ്ങാൻ പോയപ്പോഴാണ് കീർത്തിയും ജൂഹിയും അക്രമികളിലേക്ക് നേരെ തിരിഞ്ഞു നിന്നത്….. അത് കണ്ടപ്പോൾ മീരയും കൂട്ടരും ഞെട്ടി… കുട്ടികൾ അക്രമികളുടെ മുന്നിൽ നെഞ്ച് വിരിച്ചു നിന്നു….ഇത് കണ്ടപ്പോൾ ശ്യാമും കൂട്ടർക്കും ചിരി വന്നു…
ശ്യാം അവരുടെ അരികിലേക്ക് പോയിട്ട് , മുട്ടു കുത്തിയിരുന്നു കൊണ്ടു അവരോട് ചോദിച്ചു….
“എന്താണെടീ….നിങ്ങൾ ഈ സുന്ദരി ചേച്ചിമാരുടെ രക്ഷകരാണോ ? ”
“അതേടാ….രക്ഷകർ തന്നെ…
ഞങ്ങളുടെ ചേച്ചിമാരെ തൊട്ട് പോകരുത്…”
ഈ കാഴ്ച കണ്ടപ്പോൾ ആദി അവരുടെ അടുത്തേക്ക് ഓടിപ്പോയി…
” അവർ അറിവില്ലാത്ത കുട്ടികളാണ്…. ഉപദ്രവിക്കരുത്… വിട്ടേക്ക് ”
“ആഹാ… ഇവിടെ ആണായിട്ട് നീയൊക്കെ ഉണ്ടായിരുന്നോ…..?
നിനക്കെന്താടാ ഇവിടെ അടുക്കളപ്പണിയാണോ…?
ഹഹഹ….
ഈ വീട്ടിൽ ആണിന്റെ പണി പെണ്ണും, പെണ്ണിന്റെ പണി ആണുമാണോ ചെയ്യുന്നത്….. മാറി നിൽക്കെടാ ആണും പെണ്ണും കെട്ടവനെ….”
എന്നും പറഞ്ഞു കൊണ്ടു ആദിയെ അവർ തള്ളിയിട്ടു….അത് കണ്ട കീർത്തിയും ജൂഹിയും ഓടിപ്പോയി ശ്യാമിന്റെ കോളറ ചാടിപ്പിടിച്ചു….
“ടാ… നിനക്ക് എങ്ങനെയാടാ ഞങ്ങളുടെ ആദിയെ തൊടാൻ തോന്നിയത്… മാപ്പ് പറയെടാ തെണ്ടീ…”
അവരെ തൊഴിക്കാൻ പോയ ശ്യാമിന്റെ കാലുകൾ പിടിച്ചു കൊണ്ടു ആദി വേണ്ടാ വേണ്ടാന്ന് പറഞ്ഞു കെഞ്ചാൻ തുടങ്ങി…. ശ്യാമിന്റെ കൂടെയുണ്ടായ ഒരുത്തൻ ആദിയുടെ മുടിയും പിടിച്ചു വലിച്ചു കൊണ്ട് അവനെ എഴുന്നേൽപ്പിച്ചു….
“ആ പിള്ളേർ കാണിക്കുന്ന ധൈര്യമെങ്കിലും കാണിക്കെടാ നാണമില്ലാത്തവനേ…”
എന്നും പറഞ്ഞു കൊണ്ട് ആദിയുടെ കരണത്തേക്കവൻ ആഞ്ഞടിച്ചു….ഇത് കണ്ടപ്പോൾ അവരുടെ അടുത്തേക്ക് ചീറിപ്പോകുന്നുണ്ടായ കീർത്തിയെയും ജൂഹിയേയും അവൻ പിടിച്ചു വെച്ചു….
പിന്നീട് ശ്യാമും കൂട്ടരും മീരയുടെയും പ്രിയയുടെയും നേരെ തിരിഞ്ഞു….
വാതിലിന് പറ്റി നിൽക്കുന്നുണ്ടായ മീരയുടെ അടുക്കലേക്കൂടി കൈ കൊണ്ടു പോയി വാതിലിന് വെച്ചു….
“ഇനി നീ എവിടേക്കാ ഓടുക മോളേ…
പറ…
നീ ഓട്… ഇനിയും ഓട്…പറ്റാവുന്നത്രയും നീ ഓടെടീ “
മാരകം ????
അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro next part evde
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro nirthiyo
Next par eppazha bro katta waiting
Ramzan kqzhinja udane undaakum bro♥
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Next part ennu varum bro
സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…
പെട്ടെന്ന് തന്നെ ശ്രമിക്കാം
Super ??
Thank u?
Super
Thank u??
♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥
Bro adutha part eppozha . Plz onnu fast aakane Katta waiting aanu
❤️❤️❤️❤️❤️
Thank uu??
Kollam.
Thank u??
Waiting for next part ❤️
thank u?
Bro next part udane undakumo
??
????
?❤️❤️
♥♥♥♥